(moviemax.in) ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ എന്ന സ്ത്രീയും കൂട്ടരും അറസ്റ്റിലായ സംഭവത്തിൽ ശ്രീനാഥ് ഭാസിക്കും ഷൈനിനും പുറമെ പുതുതായി അഞ്ച് പേർക്ക് കൂടി എക്സൈസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. അതിൽ ഒരു ബിഗ് ബോസ് താരവും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള വിവരവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
അത് ബിഗ് ബോസ് മലയാളം സീസൺ ആറ് വിജയിയായ ജിന്റോയാണെന്ന് പറയുകയാണിപ്പോൾ മുൻ ബിഗ് ബോസ് താരവും യുട്യൂബറുമായ സ്ക്രീട്ട് ഏജന്റെന്ന സായ് കൃഷ്ണ. കഞ്ചാവ് കേസ് മുന്നോട്ട് പോവുകയാണെങ്കിൽ ജിന്റോയുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കുറച്ച് കാര്യങ്ങൾ കൂടി വഴിയെ പറയുമെന്നും സായ് കൃഷ്ണ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറഞ്ഞു.
ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ച കേസിൽ അറസ്റ്റിലായ തസ്ലീമയെ എല്ലാവർക്കും അറിയാമായിരിക്കുമല്ലോ. അവരുടെ കേസിൽ നടപടികൾ ശക്തമായി മുന്നോട്ട് പോകുന്നുണ്ട്. തസ്ലീമ വലിയൊരു തിമിംഗലമാണെന്നും അതിന്റെ വയറ്റിൽ ഒരുപാട് സിനിമാക്കാരുണ്ടെന്നും ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതിൽ ഉൾപ്പെട്ട ചെറിയ മീനുകൾ മാത്രമാണ് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയുമെല്ലാം.
ഈ കേസിൽ പുതുതായി അഞ്ച് പേർക്ക് കൂടി നോട്ടീസ് കൊടുത്തിട്ടുണ്ട് എക്സൈസ്. അതും നേരിട്ട് എത്തിയാണ് കൈമാറിയത്. ആ നോട്ടീസ് കിട്ടിയവരിൽ ഒരു ബിഗ് ബോസ് താരമുണ്ടെന്ന് വാർത്ത വന്നിരുന്നു. അത് ജിന്റോയാണ്.
ഞാൻ ബിഗ് ബോസിലായിരുന്ന സമയത്ത് ഒരു ദിവസം നന്ദുവിനോട് ജിന്റോ വഴക്കുണ്ടാക്കിയിരുന്നു. അന്ന് ഞാൻ ജിന്റോയോട് പറഞ്ഞിരുന്നു ബിഗ് ബോസ് വിന്നർ കപ്പിന് അടുത്തേക്ക് അടുപ്പിക്കില്ലെന്ന്. അതിന് ചില കാരണങ്ങളുണ്ട്. അന്ന് ഞാൻ മുഴുവനായി പറയാതിരുന്ന കാര്യങ്ങൾ കഞ്ചാവ് കേസ് മുന്നോട്ട് പോവുകയാണെങ്കിൽ ഞാൻ പറയും.
അന്ന് ജിന്റോ എന്റെ കാല് പിടിച്ചിരുന്നു. പക്ഷെ നിങ്ങൾ അത് കണ്ടിട്ടില്ല. ബിഗ് ബോസ് ക്രൂ ആ വീഡിയോ പുറത്ത് വിട്ടിട്ടില്ല. ജിന്റോ മാമാ എന്ന് വിളിച്ചാണ് ഞാൻ അകത്തേക്ക് കയറിയത് തന്നെ. ആ വിളിയുടെ അർത്ഥമെന്താണെന്ന് മനസിലായി കാണുമല്ലോ എന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്. ജിന്റോ വിജയിയായ ബിഗ് ബോസ് ആറാം സീസണിൽ സായ് കൃഷ്ണ വൈൽഡ് കാർഡ് എൻട്രിയായിരുന്നു.
സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറും ബോഡി ബിൽഡറും നടനുമെല്ലാമാണ് ജിന്റോ. വിവിധ ഇടങ്ങളിലായി ജിമ്മികളും ജിന്റോ നടത്തുന്നുണ്ട്. യാതൊരു വിധത്തിലുള്ള സെലിബ്രിറ്റി സ്റ്റാറ്റസും ഇല്ലാതെയാണ് ജിന്റോ ബിഗ് ബോസിൽ മത്സരിക്കാനെത്തിയത്.
വർഷങ്ങളായി ബിഗ് ബോസിൽ മത്സരിക്കാൻ ആഗ്രഹിച്ച് മോഹിച്ച് നടക്കുകയായിരുന്നു ജിന്റോ. അതുകൊണ്ട് തന്നെ ഷോയിലേക്ക് എത്തും മുമ്പ് തന്നെ കാര്യമായ ഹോം വർക്ക് ജിന്റോ നടത്തിയിരുന്നു. ബിഗ് ബോസ് പ്രേക്ഷകരുടെ പൾസ് മനസിലാക്കിയാണ് ജിന്റോ നൂറ് ദിവസം ഹൗസിൽ നിന്നതും കപ്പ് നേടിയതും.
ആദ്യ ആഴ്ചയിൽ ജിന്റോയുടെ പ്രകടനം കണ്ട് മണ്ടൻ എന്ന ടാഗ് സഹമത്സരാർത്ഥികളും ഒരു വിഭാഗം പ്രേക്ഷകരും താരത്തിന് നൽകിയിരുന്നു. എന്നാൽ ഹൗസിൽ മുന്നോട്ടുള്ള യാത്രയ്ക്ക് ജിന്റോ പിന്നീട് ഇന്ധനമാക്കിയതും അതേ മണ്ടൻ ടാഗ് തന്നെയായിരുന്നു.
സായ് കൃഷ്ണയുടെ വീഡിയോ ശ്രദ്ധനേടിയതോടെ ബിഗ് ബോസ് പ്രേക്ഷകരിൽ ഭൂരിഭാഗം പേരും ജിന്റോയ്ക്ക് എതിരെ തിരിഞ്ഞു. ബിഗ് ബോസ് ടൈറ്റിൽ നേടാൻ ഒട്ടും യോഗ്യതയില്ലാത്ത മത്സരാർത്ഥിയാണ് ജിന്റോ എന്നായിരുന്നു കമന്റുകൾ ഏറെയും.
#SaiKrishna #Jinto #BiggBoss #star #excise #notice #Hybrid #cannabis #case