---
title: "മേക്കപ്പ് കഴുകിക്കളയാൻ നദിയിൽ ഇറങ്ങി; സിനിമാ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചു"
english_title: "#bollywood  #dancer #drowns"
publisher: "moviemax.in"
canonical_url: "https://moviemax.in/news/285726/bollywood-dancer-drowns"
published_at: "2025-04-25T09:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680b0f0134325_1.jpg"
keywords: []
---

# മേക്കപ്പ് കഴുകിക്കളയാൻ നദിയിൽ ഇറങ്ങി; സിനിമാ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചു

> **Lead Summary:** ** ബോ**ളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചു. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി സിനിമയിൽ ഡാൻസർ വേഷം ചെയ്യുന്ന സൗരഭ് ശർമ യാണ് മേക്കപ്പ് കഴുകിക്കളയാൻ കൃഷ്ണാ നദിയിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടത്.

## Article Content

** ബോ**ളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചു. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി സിനിമയിൽ ഡാൻസർ വേഷം ചെയ്യുന്ന സൗരഭ് ശർമ യാണ് മേക്കപ്പ് കഴുകിക്കളയാൻ കൃഷ്ണാ നദിയിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. രണ്ടു ദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

മറാഠാ ചക്രവർത്തി ശിവാജിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ റിതേഷ് തന്നെയാണ് നായകനായും അഭിനയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/285726/bollywood-dancer-drowns)