(moviemax.in) ടെലിവിഷന്‍ സീരിയലുകളില്‍ വില്ലത്തി വേഷത്തില്‍ അഭിനയിച്ച് ശ്രദ്ധേയായിരിക്കുമ്പോഴാണ് നടി അപ്‌സര രത്‌നാകരന്‍ ബിഗ് ബോസ് ഷോ യില്‍ പങ്കെടുക്കുന്നത്. മലയാളം ബിഗ് ബോസിന്റെ ആറാം പതിപ്പിലാണ് അപ്‌സര മത്സരിച്ചത്. ആ സീസണില്‍ വിമര്‍ശനങ്ങളൊന്നുമില്ലാതെ ഏറ്റവുമധികം ജനപ്രീതി ലഭിച്ച മത്സരാര്‍ഥിയും അപ്‌സരയായിരുന്നു. മത്സരത്തിന് ശേഷം നടിയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് കഥകള്‍.
ഭര്‍ത്താവും സംവിധായകനുമായ ആല്‍ബിയുമായി നടി ചെറിയ പിണക്കത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കഥകളൊക്കെ പ്രചരിക്കുമ്പോഴും തന്റെ കരിയറും മറ്റുമൊക്കെയായി തിരക്കുകളിലാണ് നടി. ഇതിനിടെ കൈരളി ചാനലിലെ അശ്വമേധം എന്ന പരിപാടിയില്‍ മത്സരിക്കാനും അപ്‌സര എത്തിയിരുന്നു. ഇതിനിടയില്‍ അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതിനെ കുറിച്ചും മറ്റ് ചില രസകരമായ അനുഭവങ്ങളും നടി പങ്കുവെച്ചു.
ബിഗ് ബോസ് റിയാലിറ്റി ഷോ എങ്ങനെ ഉണ്ടായിരുന്നു എന്നായിരുന്നു അവതാരകന്‍ അപ്‌സരയോട് ചോദിച്ചത്. ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ ഭീകരമാണെന്ന് നടിയും പറയുന്നു. കാരണം അത് മുഴുവനുമായിട്ടും സര്‍വൈവല്‍ ഷോ ആണോന്ന് ചോദിച്ചാല്‍ ആമെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ എന്നാലും കുറേ കാര്യങ്ങള്‍ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. നമ്മള്‍ ജീവിച്ച് വന്നിരുന്ന ജീവിതമൊക്കെ ഉപേക്ഷിച്ച് ഒട്ടും പരിചയമില്ലാത്ത സ്ഥലത്തും അപരിചിതരായ ആളുകളുടെ കൂടെയുമാണ് ജീവിക്കേണ്ടത്. പരിമിതമായ സൗകര്യങ്ങളില്‍ വേണം ജീവിക്കാന്‍. ശരിക്കും അത് റിസ്‌കുള്ള കാര്യമാണ്. എഴുപത്തിയെട്ട് ദിവസം അതിനകത്ത് നിന്ന് അതിജീവിക്കാന്‍ സാധിച്ചു.
ബിഗ് ബോസിലേക്ക് പോവേണ്ടതില്ലായിരുന്നു എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ഒരു കലാകാരിയാണ്. അഭിനയവുമായി ബന്ധമുള്ള എന്ത് കാര്യം ചെയ്താലും അത് വളരെ ആസ്വദിച്ച് ചെയ്യുന്നതാണ്. ആ ഷോ കാരണം അപ്‌സരയുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നേ പറയൂ. ആ പ്ലാറ്റ്‌ഫോം എനിക്ക് തന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതിനെ കുറിച്ചോര്‍ത്ത് ഖേദിക്കാന്‍ സാധിക്കില്ല. ഒത്തിരി പേര്‍ പോകണമെന്ന് ആഗ്രഹിക്കുന്ന ആ പ്ലാറ്റ്‌ഫോമിനെ ഞാന്‍ ബഹുമാനിക്കുന്നു, അങ്ങനൊരു അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നുണ്ടെന്നും അപ്‌സര കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ കൈരളി ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ എല്ലാവരും കൂടി തന്നെ ചതിച്ചൊരു സംഭവത്തെ പറ്റിയും നടി വെളിപ്പെടുത്തി. എന്തെങ്കിലും ഒരു ചോദ്യം ചോദിച്ചാല്‍ അവസാനം ഉത്തരം പറയാന്‍ ഉദ്ദേശിച്ച ആളുടെ കുഞ്ഞമ്മയുടെ മോന്‍ ആണെന്ന് അപ്‌സര പറഞ്ഞതായിട്ടാണ് കഥ. എനിക്ക് പതിനേഴ് വയസുള്ളപ്പോഴാണ് ഞാന്‍ അത് പറയുന്നത്. എല്ലാം സംഭവിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. എന്നിട്ടും ഇപ്പോഴും എല്ലാവരും എന്നെ അതൊക്കെ പറഞ്ഞാണ് കളിയാക്കുന്നത്. ഇപ്പോഴും എന്നെ ടോര്‍ച്ചര്‍ ചെയ്ത് കൊണ്ടിരിക്കുന്നു.
കൈരളി ചാനലിന്റെ സ്‌റ്റെപ്പ് കയറുമ്പോള്‍ പോലും മറ്റേ കുഞ്ഞമ്മേടെ മോന്‍ എന്ന് പറഞ്ഞ് കളിയാക്കുമെന്ന് അപ്‌സര പറഞ്ഞപ്പോള്‍ അതെന്താണ് സംഭവമെന്നാണ് അവതാരകന്‍ ചോദിച്ചത്. അത് താന്‍ പറയില്ലെന്നും പറഞ്ഞാല്‍ വീണ്ടും തനിക്ക് പൊങ്കാല ആയിരിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.. ചെറിയ പ്രായം മുതലേ ടെലിവിഷനിൽ സജീവമായിരുന്നെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം സീരിയലിലൂടെയാണ് അപ്സര കൂടുതൽ പ്രശസ്തയാവുന്നത്. സീരിയലിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രം അപ്സരയുടെ കരിയറിൽ വഴിത്തിരിവായി. ഈ സീരിയൽ അവസാനിച്ചതോടെയാണ് നടി ബിഗ് ബോസിലേക്ക് പോകുന്നത്.
#apsararathnakaran #17thage #memories #biggbossshow