( moviemax.in) താരപുത്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമൊക്കെ ആണെങ്കിലും ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണയുടെ വ്യക്തി ജീവിതത്തെ കുറിച്ചറിയാനാണ് ആരാധകര്‍ക്കും താല്‍പര്യം. കഴിഞ്ഞ വര്‍ഷം വിവാഹം കഴിച്ച ദിയ ഇപ്പോള്‍ ഗര്‍ഭിണിയാണ്. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ തങ്ങളുടെ ജീവിതത്തിലെ ചെറിയ ചില നിമിഷങ്ങള്‍ വീഡിയോയായി പകര്‍ത്തി പ്രേക്ഷകരിലേക്ക് എത്തിക്കാനും താരപുത്രി ശ്രമിക്കാറുണ്ട്.
അത്തരത്തില്‍ കഴിഞ്ഞ ദിവസം രാത്രി തനിക്കുണ്ടായ പൂതിയെ കുറിച്ച്് പറഞ്ഞ് എത്തിയിരിക്കുകയാണ് ദിയയിപ്പോള്‍. സാധാരണ ഗര്‍ഭിണിമാരുടെ ഭക്ഷണത്തെ കുറിച്ചുള്ള കൊതികളില്‍ ആദ്യ ഓപ്ഷന്‍ പച്ച മാങ്ങയാണ്. സമാനമായ രീതിയില്‍ പച്ചമാങ്ങയോട് തോന്നിയ ഇഷ്ടവും അത് ഭര്‍ത്താവിലൂടെ നേടിയെടുത്ത രീതിയെ കുറിച്ചുമൊക്കെയാണ് വീഡിയോയില്‍ ദിയ സംസാരിച്ചിരിക്കുന്നത്.
ഒരു പച്ചമാങ്ങ കിട്ടിയപ്പോള്‍ അത് ജ്യൂസ് അടിച്ച് കുടിക്കാമെന്ന് തോന്നിയെന്നും അതിന് വേണ്ടി ഇറങ്ങിയതാണെന്നും പറഞ്ഞാണ് ദിയ സംസാരിച്ച് തുടങ്ങിയത്. ഭര്‍ത്താവ് അശ്വിനൊപ്പമായിരുന്നു ദിയയുടെ കുക്കിംഗ്. ഭര്‍ത്താവിനെ കൊണ്ട് മാങ്ങ കഷ്ണങ്ങള്‍ ആക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായി പണിയെടുക്കാന്‍ അറിയാത്തതിനാല്‍ കഷ്ടപ്പെട്ടു. ഇടയ്ക്ക് ദിയ തന്നെ മാങ്ങ മുറിക്കുന്നതും കാണാം.
എന്തായാലും അതുകൊണ്ട് കിടിലനൊരു ജ്യൂസ് ഉണ്ടാക്കുകയും കുടിക്കുകയും ചെയ്തു. മാങ്ങയ്ക്ക് ഭയങ്കര പുളി ഉള്ളത് കൊണ്ട് അശ്വിന് ഇതിഷ്ടപ്പെടുമോ എന്നറിയില്ല. എന്നിരുന്നാലും ഹോട്ടലില്‍ നിന്നൊക്കെ കുടിച്ചത് പോലെ രുചിയില്‍ കിട്ടിയെന്നും ദിയ പറഞ്ഞു. മാത്രമല്ല ഇടയ്ക്കിടെ ഭര്‍ത്താവിന് നന്ദി പറയുകയും ചെയ്തിരുന്നു. തനിക്ക് ജ്യൂസ് വേണമെന്ന് പറഞ്ഞ പാടെ ചെയ്‌തോണ്ടിരുന്ന ജോലി അവസാനിപ്പിച്ച് അശ്വിന്‍ എഴുന്നേറ്റ് വരികയും ഓരോ കാര്യങ്ങള്‍ ചെയ്ത് സഹായിക്കുകയും ചെയ്തു. അതിന് വലിയ നന്ദിയുണ്ടെന്നാണ് താരപുത്രി പറയുന്നത്.
ഇത് മാത്രമല്ല താന്‍ പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വെച്ചിട്ടുണ്ടെന്നും ക്യാമറയുടെ പിന്നിലിരുന്ന് അശ്വിന്‍ സൂചിപ്പിച്ചു. ഇടയ്ക്ക് അശ്വിന്‍ തന്നെ പാത്രങ്ങള്‍ കഴുകാറുണ്ട്. അതുപോലെ താന്‍ സ്വയവും അങ്ങനെ ചെയ്യാറുണ്ട്. ഇപ്പോള്‍ മുഴുവനും ചെയ്തത് അവനായത് കൊണ്ട് താന്‍ ഭര്‍ത്താവിനോടുള്ള നന്ദിയും സ്‌നേഹവും അറിയിക്കുകയാണെന്നും ദിയ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിലെ വളരെ ചെറിയൊരു നിമിഷത്തെ വീഡിയോയാണ് പങ്കുവെച്ചതെങ്കിലും ഇതിലൂടെ അശ്വിനും ദിയയും തമ്മിലുള്ള ഐക്യം എത്രത്തോളം ശക്തമാണെന്ന് മനസിലായെന്നാണ് ആരാധകരും പറയുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ ദിയയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. അതില്‍ പ്രധാനമായിട്ടും ഭര്‍ത്താവിനെക്കാളും ബോസ് കളി കൂടുതലുണ്ടെന്ന് പറഞ്ഞിട്ടാണ്.
പല സാഹചര്യങ്ങളിലും തീരുമാനമെടുക്കുന്നതും അത് നടപ്പിലാക്കുന്നതുമൊക്കെ ദിയയാണ്. ഭാര്യയുടെ ആവശ്യങ്ങള്‍ക്കെല്ലാം ഭര്‍ത്താവും സുഹൃത്തുമൊക്കെയായി അശ്വിന്‍ കൂടെ തന്നെ നടന്നു. ഇതോടെയാണ് താരങ്ങള്‍ക്കെതിരായി ഉയര്‍ന്ന് വന്ന ആരോപണങ്ങളും വിമര്‍ശനങ്ങളുമൊക്കെ അവസാനിച്ചത്. പിന്നെ ദിയ ഭര്‍ത്താവിന്റെ ബോസ് ആണെന്ന് പറയുന്നവര്‍ക്ക്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ നടക്കുന്ന സാധാരണ വഴക്കും കളിയാക്കലുകളും മാത്രമേ ഇവര്‍ക്കിടയിലുമുള്ളു.
ആയതിനാല്‍ അശ്വിനോടുള്ള ദിയയുടെ പെരുമാറ്റം ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയിലുള്ളതാണ്. ജോലി ചെയ്യുന്നതിനിടയിലും ഭാര്യയുടെ ആവശ്യത്തിന് വേണ്ടി അശ്വിൻ ഓടിയെത്തി. പാത്രങ്ങൾ മുഴുവനും കഴുകി വെച്ചു. ഇതൊക്കെയേ സാധാരണ ജീവിതത്തിൽ പ്രതീക്ഷിക്കാൻ പാടുള്ളു. ശരിക്കും അശ്വിൻ നല്ലൊരു ഭർത്താവും ദിയ നല്ലൊരു ഭാര്യയുമാണ്. അവര്‍ ടോമും ജെറിയും പോലെ ജീവിക്കുന്നവരാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് താരങ്ങള്‍ക്ക് ലഭിക്കുന്നത്.
#pregnant #diyakrishna #husband #aswinganesh #shared #happiness #pregnant #cravings