(moviemax.in) ഏറ്റവും ചർച്ചയാകുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ജാസിൽ ജാസി. സർജറി ചെയ്യണമെന്ന ആഗ്രഹം ജാസി അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഹോർമോൺ ട്രീറ്റ്മെന്റിലാണ് ജാസിയിപ്പോൾ. പങ്കാളി ആഷിക്കൊപ്പമാണ് ജാസി ജീവിക്കുന്നത്. മുമ്പൊരിക്കൽ ഒരു യുവതി തന്റെ പങ്കാളിയെ തട്ടിയെടുക്കാൻ ശ്രമിച്ചതിനെക്കുറിച്ച് സംസാരിക്കുതയാണ് ജാസിയിപ്പോൾ.
എന്റെ കൂടെ നിന്ന് ചതിച്ചതാണ് ആ പെൺകുട്ടി. വളരെ മോശം പെൺകുട്ടിയാണതെന്ന് ആഷിക്ക് മനസിലായപ്പോൾ തിരിച്ച് വന്നു. അത് മനസിലാക്കി കൊടുക്കാൻ ഞാൻ കഷ്ടപ്പെടേണ്ടി വന്നു. എന്റെ ലെെഫിൽ കണ്ട് കഴിഞ്ഞാൽ വെടി വെച്ച് കൊല്ലാനുള്ള ദേഷ്യം അവളോടുണ്ട്. ഇപ്പോഴും ആ ദേഷ്യമുണ്ട്.
എന്നോട് കാണിച്ച വിശ്വാസ വഞ്ചനയാണത്. അവളെ നല്ല സുഹൃത്തായി എന്റെ കൂടെ കൂട്ടിയിട്ട് അവൾ കാണിച്ചത് വളരെ മോശപ്പെട്ട കാര്യമാണ്. എന്റെ പാർട്ണറെ തട്ടിയെടുക്കാൻ നോക്കി. ആ കുട്ടി സ്ഥിരമായി ചെയ്യുന്നതാണിതെന്ന് മനസിലായി.
ഗർഭിണിയാണെന്നാണ് അവൾ എന്നോട് പറഞ്ഞിരുന്നത്. അവളുടെ മുറിയിൽ സുഹൃത്ത് മരുന്ന് കൊണ്ട് വരുന്നത് ഞാൻ കണ്ടതാണ്. അബോർഷനുള്ള മരുന്നാണെന്നാണ് പറഞ്ഞത്. അവൾ അത് കുടിച്ച് വയർ വേദനയാണെന്ന് പറഞ്ഞ് അഭിനയിച്ചു. എന്നിട്ടും ഞാൻ പൊട്ടനായി കരയേണ്ട വിഷമിക്കേണ്ട എന്ന് പറഞ്ഞ് അപ്പോഴും കൂടെ നിൽക്കുകയാണ്. അത്രയും വലിയ വഞ്ചന തനിക്ക് മറക്കാൻ പറ്റില്ലെന്നും ജാസി പറയുന്നു.
മരണം വരെ ആഷി എന്റെ കൂടെ ഉണ്ടാകുമെന്ന് എനിക്കിപ്പോൾ പറയാൻ പറ്റില്ല. ഞാനുണ്ടാകുമെന്ന് അവനും പറയാൻ പറ്റില്ല. മുന്നോട്ട് പോകേണ്ട എന്ന് തോന്നിയാൽ ചിലപ്പോൾ ഞങ്ങൾ പിരിയും. പക്ഷെ കുറച്ച് നേരം കാണാതിരിക്കുമ്പോൾ എന്റെ നെഞ്ചിൽ വേദന വരും. ഇവന്റെ നെഞ്ചിൽ വേദന വരും. അത്രയും വലിയ ബോണ്ടാണ്. ബാക്കിയെല്ലാം ദെെവത്തിന്റെ കയ്യിലാണെന്നും ജാസി പറയുന്നു. സ്ത്രീയായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടങ്ങളെക്കുറിച്ചും ജാസി സംസാരിച്ചു.
ലേസർ ട്രീറ്റ്മെന്റ് തീരാറായി. ഹോർമോൺ ഇപ്പോൾ എടുക്കുന്നുണ്ട്. ഇപ്പോൾ പബ്ലിസിറ്റി കിട്ടുന്ന സമയമാണ്. സർജറിക്ക് വേണ്ടി ഗ്യാപ്പെടുക്കേണ്ടെന്നാണ് തീരുമാനമെന്നും ജാസി പറയുന്നു. സോഷ്യൽ മീഡിയയിലെ മോശം കമന്റുകൾ ബാധിക്കാറില്ല. തിരക്കുകൾ കാരണം കമന്റുകൾ നോക്കാറില്ലെന്നും ജാസി വ്യക്തമാക്കി.
സർജറി ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ചും ജാസി സംസാരിക്കുന്നുണ്ട്. ദുബായിലേക്ക് തിരികെ സ്ത്രീയായി പോകണമെന്നാണ് ആഗ്രഹം. പാസ്പോർട്ടിൽ ഇപ്പോഴും പുരുഷനാണ്. ഇങ്ങനെ അങ്ങോട്ട് പോകാനാകില്ലെന്നും ജാസി ചൂണ്ടിക്കാട്ടി. സർജറിയെക്കുറിച്ച് ഇപ്പോഴാണ് പ്ലാൻ ചെയ്യുന്നത്. അത് വരെ സർജറിയെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല.
കൊച്ചിയിൽ വന്ന ശേഷം കുറേ ഫ്രണ്ട്സിനെ കണ്ടു. പല ഫ്രണ്ട്സിനെയും മീറ്റ് ചെയ്ത് സർജറിയെക്കുറിച്ച് സംസാരിച്ചിരുന്നെന്നും ജാസി വ്യക്തമാക്കി. ദുബായിൽ നിന്ന് ഡിപോർട്ട് ആയിട്ടല്ല നാട്ടിലേക്ക് എത്തിയത്. വിസ തീർന്നിട്ട് വന്നതാണെന്നും ജാസി വ്യക്തമാക്കി.
ദുബായിൽ നിന്ന് തിരിച്ച് വന്ന ജാസി കുറച്ച് കാലമായി കേരളത്തിലുണ്ട്. ജാസി ദുബായിലേക്ക് തിരിച്ച് പോകാത്തതിനെക്കുറിച്ച് ചില അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിനിടെയാണ് പ്രതികരണം. തന്റെ ബിസിനസ് സ്വപ്നങ്ങളെല്ലാം യുഎഇയിലാണെന്നാണ് ജാസി പറയുന്നത്.
#influencer #JazzilJassy #reveal #girl #snatch #partner #Ashi