( moviemax.in) ഗ്ലാമറസ് നായികയായി അറിയപ്പെട്ടിരുന്ന നടി ഖുശ്ബു പിന്നീട് അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്തു. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നായികയായി തിളങ്ങി നിന്ന നടി പിന്നീട് സൂപ്പര്‍താര നിലയിലേക്ക് വളര്‍ന്നു. ഇന്ന് നടി എന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തകയും മറ്റ് ഉന്നത മേഖലകളില്‍ ജോലി ചെയ്യുകയുമാണ്.
ഇന്ന് കാണുന്ന ഖുശ്ബുവിലേക്കുള്ള നടിയുടെ യാത്ര അത്ര സുഖകരമായിരുന്നില്ല. സ്വന്തം പിതാവില്‍ നിന്ന് പോലും ദുരനുഭവം നേരിടേണ്ടി വന്ന കഥ നടി പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. അടുത്തിടെ ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ പതിനഞ്ചാമത്തെ വയസ് മുതല്‍ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റേടുക്കേണ്ടി വന്നതിനെ കുറിച്ചും പിതാവിന്റെ മോശം സ്വഭാവത്തെ പറ്റിയുമൊക്കെ ഖുശ്ബു സംസാരിച്ചു.
തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ഖുശ്ബു വികാരഭരിതയാവും. കണ്ണീരോടെയാണ് നടിയ്ക്ക് അതിനെ കുറിച്ച് പറയാനുള്ളു. 'അഭിനയിക്കാന്‍ വന്നതിന് ശേഷം അച്ഛന്റെ മുന്‍കോപം കാരണം ഹിന്ദി സിനിമയില്‍ നിന്നും തുടര്‍ച്ചയായി നഷ്ടങ്ങളാണ് സംഭവിച്ചത്. മോശം സിനിമകളില്‍ അഭിനയിച്ചതോടെ എനിക്ക് മാര്‍ക്കറ്റ് വാല്യൂ ഇല്ലാതെയായി. അന്ന് കേവലം പതിനഞ്ച് വയസ് മാത്രമേ തനിക്കുള്ളുവെന്നാണ് ഖുശ്ബു പറയുന്നത്.
ഇതോട് കൂടിയാണ് തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്. അതെന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ശരിയായ തീരുമാനമായി. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി തെന്നിന്ത്യന്‍ ഭാഷ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചെന്നൈയിലെ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീടാണ് എന്റെ അച്ഛന് മുംബൈയില്‍ മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന് അറിഞ്ഞത്. അത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് അച്ഛനെ കാണുന്നത് പോലും ഇഷ്ടമല്ലായിരുന്നു.
എന്റെ ചെറുപ്പം മുതല്‍, അച്ഛന്‍ അമ്മയെ അടിക്കുകയും ചീത്ത പറയുകയും ചെയ്യുമായിരുന്നു. എന്റെ സഹോദരങ്ങളെ രക്തം വരുന്നത് വരെ അടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അങ്ങനെ അമ്മയെ അടിക്കുന്നതിനിടെ അച്ഛന്റെ കൈ തടഞ്ഞിട്ട് ഇനി എന്റെ അമ്മയുടെ മേലില്‍ കൈ വെക്കരുതെന്ന് എന്റെ ഇളയസഹോദരന്‍ അച്ഛനോട് പറഞ്ഞു. അമ്മ നേരിട്ട ക്രൂരതകള്‍ കണ്ട് താനൊത്തിരി കരഞ്ഞിട്ടുണ്ടെന്നും ഖുശ്ബു പറയുന്നു.
മുംബൈയിലേക്ക് പോയാല്‍ അവിടെ ആരെ വിശ്വസിക്കണമെന്ന് അറിയില്ലാത്ത അവസ്ഥയിലേക്ക് ഞാന്‍ എത്തി. ഇതോട് കൂടി തമിഴ്നാട് വിട്ട് പോകില്ലെന്ന് ദൃഢനിശ്ചയമെടുത്തു. എന്റെ സഹോദരനെയും അമ്മയെയും പരിപാലിക്കേണ്ട ഉത്തരവാദിത്തം എനിക്കാണെന്ന് തിരിച്ചറിഞ്ഞ് അവരെ സംരക്ഷിച്ചു. ഇതിനിടെ അച്ഛന്‍ എന്നെ വിളിക്കാന്‍ വന്നെങ്കിലും വിഷം കുടിച്ച് ആത്മഹത്യ ചെയ്യുന്നത് വരെ ഞാന്‍ നിങ്ങളോടൊപ്പം വരില്ലെന്ന് പറഞ്ഞു.
മാത്രമല്ല ഒരു വീട് വാങ്ങി നിങ്ങളുടെ മുന്നില്‍ തന്നെ അന്തസ്സായി ജീവിക്കുന്നത് കാണിച്ച് തരാമെന്ന് ഞാന്‍ അച്ഛനെ വെല്ലുവിളിച്ചതായിട്ടും ഖുശ്ബു പറഞ്ഞു. സിനിമയുടെ തുടക്കകാലത്ത് ഗ്ലാമറസ് വേഷം അവതരിപ്പിച്ചിരുന്ന ഖുശ്ബു ചിന്നത്തമ്പി എന്ന സിനിമയിലൂടെയാണ് തമിഴ്‌നാട്ടില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയില്‍ ശരിക്കും നടി കനകയായിരുന്നു അഭിനയിക്കേണ്ടത്.
അവര്‍ക്ക് കരൈകാട്ടം എന്ന ചിത്രം ലഭിച്ചതോടെ നായികയായി തന്നിലേക്ക് വന്നു. നടികര്‍ എന്ന സിനിമയിലെ പ്രകടനം കണ്ടതോടെയാണ് സംവിധായകന്‍ വാസു സാര്‍ തന്നെ ഇതിലേക്ക് വിളിച്ചത്. എന്നാല്‍ ഗ്ലാമറസ് വേഷം ചെയ്യുന്ന ഒരു സ്ത്രീ സെന്റിമെന്റ് രംഗങ്ങളില്‍ എങ്ങനെ അഭിനയിക്കുമെന്ന് ചോദിച്ച് നിര്‍മാതാവ് അതൃപ്തി അറിയിച്ചു. പക്ഷേ വാസു സാര്‍ എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏല്‍പ്പിക്കുകയും അതൊരു വിജയ ചിത്രമാക്കി മാറ്റുകയും ചെയ്തു. ആ സിനിമ എനിക്ക് വലിയൊരു ബ്രേക്ക് തന്നുവെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
#khushbu #father #rudebehaviour #childhood