( moviemax.in) സോഷ്യൽ മീഡിയയിലെ താരമാണ് ജാസി. അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഇൻഫ്ലുുവൻസർമാരിൽ ഒരാൾ. ആരാധകർക്കൊപ്പം ഹേറ്റേഴ്സും ജാസിക്കുണ്ട്. കടുത്ത ട്രോളുകളും അധിക്ഷേപങ്ങളും ഇവർക്ക് നേരെ വരാറുമുണ്ട്. ദുബായിൽ നിന്ന് തിരിച്ച് വന്ന ജാസി കുറച്ച് കാലമായി കേരളത്തിലുണ്ട്. ജാസി ദുബായിലേക്ക് തിരിച്ച് പോകാത്തതിനെക്കുറിച്ച് ചില അഭ്യൂഹങ്ങൾ അടുത്തിടെ വന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയാണിപ്പോൾ ജാസി.
ദുബായിലേക്ക് തിരിച്ച് പോകണം. ഇനി ദുബായിലേക്ക് പോകണമെങ്കിൽ പെണ്ണായി പോകണം. സർജറിയെക്കുറിച്ച് അപ്പോഴാണ് തീരുമാനിക്കുന്നത്. ഞാൻ ആൺകുട്ടിയാണെന്ന് പറഞ്ഞാണ് അവിടെ നിന്നത്. എന്റെ സ്വഭാവ രീതികളും മേക്കപ്പ് ചെയ്യുന്നതുമെല്ലാം കാരണം ഒരുപാട് പ്രശ്നങ്ങൾ അവിടെ നേരിട്ടുണ്ട്. ട്രാൻസായ വ്യക്തികൾ സ്ത്രീ പാസ്പോർട്ടിൽ അവിടെ വർക്ക് ചെയ്യുന്നുണ്ട്. സ്ത്രീയെന്ന പരിഗണനയാണ് അവിടെ അവർക്ക് കിട്ടുന്നത്. യുഎഇ സ്ത്രീകൾക്ക് ഭയങ്കര ബഹുമാനം കൊടുക്കുന്ന സ്ഥലവുമാണ്. സ്ത്രീയായി അവിടെ പോയിക്കഴിഞ്ഞാൽ എനിക്കും ആ പരിഗണന കിട്ടുമെന്നാണ് തോന്നുന്നത്.
വേറൊരാളെ പേടിക്കേണ്ട. ജാസി എങ്ങനെയാണ് യുഎഇയിൽ വർക്ക് ചെയ്യുന്നത്, അവനെ ഡിപോർട്ട് ചെയ്യണമെന്ന് ആളുകൾ പറയാറുണ്ട്. ഞാൻ ഡിപോർട്ട് ആയിട്ടല്ല നാട്ടിലേക്ക് എത്തിയതെന്ന് പറയുന്നു. എന്നാൽ വിസ തീർന്നിട്ടാണ് താൻ നാട്ടിലേക്ക് എത്തിയതെന്ന് ജാസി വ്യക്തമാക്കി. ഇനി തിരിച്ച് സ്ത്രീ പാസ്പോർട്ടിൽ യുഎഇയിലേക്ക് പോകണം എന്ന വലിയ സ്വപ്നം കാണുന്ന വ്യക്തിയാണ് താനെന്നും ജാസി പറയുന്നു. വൺ ടു ടോക്സിനോടാണ് പ്രതികരണം.
ഉപ്പ മരണപ്പെട്ട ശേഷമാണ് ഐഡന്റിറ്റി തുറന്ന് പറയുന്നത്. എന്റെ കാര്യങ്ങൾ പറയാൻ പേടിയുണ്ടായിരുന്ന വ്യക്തി ഉപ്പയായിരുന്നു. ഇനി ഉമ്മയോട് പറയാമെന്ന് തോന്നി. അങ്ങനെ തുറന്ന് പറഞ്ഞു. സർജറിയെക്കുറിച്ച് ഇപ്പോഴാണ് പ്ലാൻ ചെയ്യുന്നത്. അത് വരെ സർജറിയെക്കുറിച്ച് ഞാൻ ബോദേർഡ് ആയിരുന്നില്ല. കൊച്ചിയിൽ വന്ന ശേഷം കുറേ ഫ്രണ്ട്സിനെ കണ്ടു. പല ഫ്രണ്ട്സിനെയും മീറ്റ് ചെയ്ത് സർജറിയെക്കുറിച്ച് സംസാരിച്ചു. അങ്ങനെയാണ് സർജറി ചെയ്യാമെന്ന് തീരുമാനിക്കുന്നതെന്നും ജാസി വ്യക്തമാക്കി.
#jasil #opensup #dubai #words #goesviral