( moviemax.in) ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്‌സര. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അപ്‌സര താരമാകുന്നത്. സൂപ്പര്‍ ഹിറ്റ് പരമ്പരയായ സാന്ത്വനത്തിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ അപ്‌സരയ്ക്ക് സാധിച്ചിട്ടുണ്ട്. തന്നേക്കാളും പ്രായമുള്ള, ജയന്തി എന്ന വില്ലത്തിയെ അവതരിപ്പിച്ചാണ് അപ്‌സര കയ്യടി നേടിയത്. പിന്നീട് അപ്‌സര ബിഗ് ബോസിലുമെത്തി.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപ്‌സര. ഷോയിലുടനീളം മികച്ച പ്രകടനമാണ് അപ്‌സര കാഴ്ചവച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്താകേണ്ടി വന്നു. ബിഗ് ബോസ് ആരാധകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ച പുറത്താകല്‍ ആയിരുന്നു അപ്‌സരയുടേത്.
ഇപ്പോഴിതാ അപ്‌സരയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് താരം റസ്മിന്റെ സഹോദരന്റെ കല്യാണത്തില്‍ നിന്നുള്ളതാണ് വീഡിയോ. കല്യാണത്തില്‍ ബിഗ് ബോസ് താരങ്ങളെല്ലാം എത്തിയിരുന്നു. ഇതിനിടെ ഓണ്‍ലൈന്‍ മീഡിയക്കാരില്‍ ചിലര്‍ ചോദിച്ച ചോദ്യത്തിന് അപ്‌സര നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
'കല്യാണം കഴിച്ച് ഇത്രയും എക്‌സ്പീരിയന്‍സ് ഉള്ള ഒരാള്‍ എന്ന നിലയില്‍ കല്യാണം കഴിക്കാന്‍ പോകുന്നയാള്‍ക്ക് എന്ത് ഉപദേശമാണ് നല്‍കുക' എന്നതായിരുന്നു ചോദ്യം. ഇതിന് അപ്‌സ നല്കിയ മറുപടി കയ്യടി നേടുകയാണ്. 'കല്യാണം കഴിച്ച് ഇത്ര എക്‌സ്പീരിയന്‍സ് എന്ന് പറയാന്‍ ഞാന്‍ ഒരുപാടൊന്നും കെട്ടിയിട്ടില്ല.' എന്നാണ് അപ്‌സര നല്‍കിയ മറുപടി. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നീലക്കുയില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
'ഇത് എന്ത് ചോദ്യമാണ്. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാന്‍ ശ്രമിക്കൂ., കിട്ടിയോ? ഇല്ല ചോദിച്ചു മേടിച്ചു. എന്ത് ചോദ്യം ആണ് ചങ്ങാതി, നാണം കെട്ടവന്റെ ഒരു ചോദ്യം. അവര്‍ പാവം ആയതു കൊണ്ട് നിനക്ക് മറുപടി തന്നു നീ വിളിച്ചിട്ട് ആണോ കല്യാണത്തിന് ചെന്നത്, ചുട്ട മറുപടി 'തന്ന്' എന്ന് എഴുത് കുയിലേ, എന്ത് പൊട്ട ചോദ്യം ആണെടോ' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. വീഡിയോ വൈറലാവുകയാണ്.
അതേസമയം റസ്മിന്റെ സഹോദരന്റെ കല്യാണത്തിന് ജാസ്മിന്‍ ജാഫര്‍ വന്നിട്ടില്ല. ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ജാസ്മിനും റസ്മിനും. അതിനാല്‍ ജാസ്മിന്റെ അഭാവം സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജാസ്മിന്‍ തിരക്കിലാണെന്നും അതിനാലാണ് വരാത്തതെന്നുമാണ് സുഹൃത്തായ ഗബ്രി വിശദമാക്കുന്നത്.
കല്യാണത്തിന് റസ്മിന്‍ ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോയും വൈറലായി മാറുന്നുണ്ട്. അപ്‌സരയ്ക്ക് പുറമെ ബിഗ് ബോസ് വിന്നറായ ജിന്റോ, നന്ദന, അഭിഷേക്, സായ് കൃഷ്ണ, സിജോ, ഗബ്രി, നിഷാന എന്നിവരും റസ്മിന്റെ സഹോദരന്റെ കല്യാണത്തിന് എത്തിയിരുന്നു. സിജോയും സായിയും തങ്ങളുടെ ഭാര്യമാര്‍ക്കൊപ്പമാണ് വിവാഹത്തിനെത്തിയത്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
#apsara #strongreply #insensitivequeston #papparazi #resminbhai #brotherwedding