'അയാള്‍ക്ക് പണം മാത്രം മതി, എന്ത് ചോദിച്ചാലും കിട്ടും...അതിനപ്പുറം ഒന്നും ചെയ്യാനില്ല'; ജീവിതം പരീക്ഷണമാക്കാന്‍ പറ്റില്ല -ദിവ്യ ശ്രീധര്‍

 'അയാള്‍ക്ക് പണം മാത്രം മതി, എന്ത് ചോദിച്ചാലും കിട്ടും...അതിനപ്പുറം ഒന്നും ചെയ്യാനില്ല'; ജീവിതം പരീക്ഷണമാക്കാന്‍ പറ്റില്ല -ദിവ്യ ശ്രീധര്‍
Apr 18, 2025 01:18 PM | By Athira V

( moviemax.in) ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ദിവ്യ ശ്രീധറും ക്രിസ് വേണു ഗോപാലും. ഈയ്യടുത്താണ് ഇരുവരും വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയ വിവാഹമായിരുന്നു ദിവ്യയുടേയും ക്രിസിന്റേയും. ഇരുവരും സീരിയല്‍ ലോകത്തെ നിറ സാന്നിധ്യമാണ്. ആശംസകള്‍ക്കൊപ്പം ധാരാളം അധിക്ഷേപങ്ങളും ദിവ്യയ്ക്കും ക്രിസിനും നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം അവഗണിച്ച് മുന്നോട്ട് പോവുകയാണ് ഇരുവരും.

ഇപ്പോഴിതാ തന്റെ മുന്‍ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ. നേരത്തെ വിവാഹിതയായിരുന്നു ദിവ്യ. ഈ ബന്ധം പിരിഞ്ഞ ശേഷം പ്രണയം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അയാള്‍ക്ക് പണം മാത്രമായിരുന്നു ലക്ഷ്യമെന്നാണ് ദിവ്യ പറയുന്നത്.

'പതിനാല് വര്‍ഷത്തിന് ശേഷമാണ് ആദ്യത്തെ വിവാഹം പിരിയുന്നത്. അതിന് ശേഷം എനിക്കൊരു ഇഷ്ടം ഉണ്ടായിട്ടില്ല എന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഉണ്ടായിട്ടുണ്ട്. അത് ഏട്ടനും അറിയാം. പക്ഷെ അത് ഇവര്‍ പറയുന്നത് പോലെ കാമത്തിന് വേണ്ടിയല്ല. ജീവിതത്തില്‍ സെറ്റില്‍ ആകണം, രക്ഷപ്പെടണം എന്നൊക്കെ കരുതിയാണ്.

നമ്മള്‍ സങ്കടപ്പെടുമ്പോള്‍, നമുക്കൊരു അസുഖം വരുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഒരാള്‍. ഒരു കുടുംബമായി മാറാന്‍ ഒരാള്‍. അങ്ങനൊന്ന് എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. രക്ഷപ്പെടുമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ ഉണ്ടായില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ചത് അങ്ങനെയാണ്. കല്യാണമൊന്നും കഴിച്ചില്ല. ഇഷ്ടമുണ്ടായിരുന്നുവെന്ന് മാത്രം'' എന്നാണ് ദിവ്യ പറയുന്നത്.

''അവരും നമ്മളെ കാണുന്നത് ആ ഒരു കണ്ണിലല്ല. അവര്‍ക്കെല്ലാം പണം മതി. നമ്മള്‍ ആര്‍ട്ടിസ്റ്റാണല്ലോ. എന്ത് ചോദിച്ചാലും കിട്ടും എന്ന തോന്നലാണ്. പിന്നീട് എനിക്കും തോന്നി, ഈ ഫീല്‍ഡില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റുന്നതിന് ഒരു പരിധിയുണ്ട്. മാക്‌സിമം രണ്ട് കൊല്ലം. അതിനപ്പുറം ഒന്നും ചെയ്യാനില്ല. എനിക്ക് ആരുമില്ല. സപ്പോര്‍ട്ട് ചെയ്യാന്‍ വേറാരുമില്ല. ഒരു പെണ്ണ് അധ്വാനിച്ചാല്‍ എത്രത്തോളം ജീവിക്കാന്‍ പറ്റും'' എന്നും ദിവ്യ പറയുന്നു.

എല്ലാവരും ചോദിക്കും ലിവിംഗ് ടുഗദര്‍ ആയി നിന്നൂടെ എന്നൊക്കെ. അത് എനിക്ക് ഒട്ടും ശാശ്വതമല്ല. കല്യാണം കഴിക്കാത്തവര്‍ക്ക് ജീവിതം ഒരു പരീക്ഷണം പോലെ കൊണ്ടു പോകാം. പക്ഷെ എനിക്കത് പറ്റില്ലെന്നാണ് ദിവ്യ വിവാഹം കഴിക്കാനുണ്ടായ കാരണത്തെക്കുറിച്ച് പറയുന്നത്. നാളെ മോള്‍ കല്യാണം കഴിക്കാന്‍ നേരം ഇതാര് എന്ന് ചോദിച്ചാല്‍ എന്റെ ഭര്‍ത്താവ് ആണെന്ന് പറയാന്‍ പറ്റില്ല. എനിക്കത് പറ്റണം. അതുകൊണ്ടാണ് നാലാള്‍ അറിയെ, മക്കള്‍ക്ക് അച്ഛനായി, എനിക്ക് ഭര്‍ത്താവായി, നിയമപരമായി കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നതെന്നാണ് താരം പറയുന്നത്.

എന്റെ സങ്കടങ്ങള്‍ ദൈവം കണ്ടു. ദൈവം എപ്പോഴും കണ്ണടയ്ക്കില്ലല്ലോ. എപ്പോഴെങ്കിലും കണ്ണ് തുറക്കുമല്ലോ എന്നാണ് ക്രിസുമായുള്ള വിവാഹത്തെക്കുറിച്ച് ദിവ്യ പറയുന്നത്. ഗുരുവായൂര്‍ വച്ചായിരുന്നു ക്രിസും ദിവ്യയും വിവാഹിതരായത്. വിവാഹ സമയത്ത് തന്നെ സോഷ്യല്‍ മീഡിയയുടെ കടുത്ത അധിക്ഷേപങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടി വന്നു. ഇടയ്ക്ക് ഇരുവരും പിരിഞ്ഞുവെന്നും വ്യാജ പ്രചരണമുണ്ടായിരുന്നു.

#divyasreedhar #relationship #firstmarriage

Next TV

Related Stories
ആ മരണം മഷൂറയെ ഡൗണാക്കി, ഓടിയാലും എത്തില്ല തിരികെ പൊയ്‌ക്കോളൂ ...; ചലഞ്ച് വീഡിയോ മുടങ്ങിയതിന് പിന്നിലെ കാരണം!

Oct 24, 2025 05:12 PM

ആ മരണം മഷൂറയെ ഡൗണാക്കി, ഓടിയാലും എത്തില്ല തിരികെ പൊയ്‌ക്കോളൂ ...; ചലഞ്ച് വീഡിയോ മുടങ്ങിയതിന് പിന്നിലെ കാരണം!

ആ മരണം മഷൂറയെ ഡൗണാക്കി, ഓടിയാലും എത്തില്ല തിരികെ പൊയ്‌ക്കോളൂ ...; ചലഞ്ച് വീഡിയോ മുടങ്ങിയതിന് പിന്നിലെ...

Read More >>
'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

Oct 23, 2025 05:05 PM

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി...

Read More >>
'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

Oct 23, 2025 04:46 PM

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ;...

Read More >>
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall