അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!
Apr 17, 2025 05:14 PM | By Jain Rosviya

(moviemax.in) മലയാളം മുതല്‍ ബോളിവുഡ് ഭാഷകളിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായിരുന്നു ശ്രീദേവി .അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന് വീണ്ടും സജീവമായപ്പോഴാണ് ശ്രീദേവിയെ തേടി മരണമെത്തുന്നത്.

ഇന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു ശ്രീദേവിയുടെ മരണം. ദുബായില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും ഭര്‍ത്താവും. ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പിന്നീടങ്ങോട്ട് നടന്ന മാധ്യമ വിചാരണകളും ഗൂഢാലോചന തിയറികളുമെല്ലാം വഴിയൊരുക്കിയത് ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിലേക്കാണ്. ശ്രീദേവിയുടെ മരണം പല തരത്തിലും വ്യാഖ്യാനിക്കപ്പെട്ടു.

കൊലപാതകം മുതല്‍ ആത്മഹത്യ വരെ ആരോപിക്കപ്പെട്ടു. തന്റെ ഭാര്യയുടെ മരണത്തിന്റെ വേദനയിലൂടെ കടന്നു പോകവെ തുടര്‍ച്ചയായ 48 മണിക്കൂറാണ് ബോണി കപൂറിനെ ചോദ്യം ചെയ്തത്. ഒരുപാട് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ശ്രീദേവിയുടേത് ബാത്ത് ടബ്ബില്‍ വീണുള്ള അപകട മരണമാണെന്നും അസ്വാഭിവികമായൊന്നുമില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് വിവാദം കെട്ടടങ്ങിയത്.

ശ്രീദേവിയുടെ മരണത്തിന് അഞ്ചു വര്‍ഷത്തിനപ്പുറം ബോണി കപൂര്‍ നടത്തിയ തുറന്ന് പറച്ചിലുകളും ചര്‍ച്ചയായിരുന്നു. നടിയുടെ മരണത്തിലേക്ക് നയിച്ച ഘടകങ്ങള്‍ എന്തെല്ലാമാണെന്നുള്ള സൂചന അദ്ദേഹത്തിന്റെ തുറന്നു പറച്ചിലില്‍ കാണാന്‍ സാധിച്ചിരുന്നു.

തന്റെ ശരീരഭംഗി നിലനിര്‍ത്താന്‍ കഠിനമായ ഡയറ്റായിരുന്നു ശ്രീദേവി പിന്തുടര്‍ന്നിരുന്നത്. പട്ടിണി കിടക്കുക പോലും ചെയ്തിരുന്നു. അത് കാരണം പലപ്പോഴും ശ്രീദേവി ബോധരഹിതയായിട്ടുണ്ടെന്നാണ് അന്ന് ബോണി കപൂര്‍ പറഞ്ഞത്.

''അവള്‍ പതിവായി പട്ടിണി കിടക്കുമായിരുന്നു. കാണാന്‍ എപ്പോഴും ഭംഗിയുണ്ടാകണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. സ്‌ക്രീനില്‍ ഭംഗി തോന്നാന്‍ എപ്പോഴും നല്ല ഷേപ്പുണ്ടാകണമെന്ന് അവള്‍ ആഗ്രഹിച്ചു. ഞങ്ങള്‍ വിവാഹം കഴിച്ച കാലം മുതല്‍ തന്നെ അവള്‍ പലപ്പോഴായി ബോധം കെട്ട് വീണിരുന്നു.

ബിപി വളരെ ലോ ആണെന്ന് ഡോക്ടര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അവള്‍ അതൊന്നും കാര്യമാക്കിയില്ല. ഇതൊന്നും അത്ര ഗൗരവമുള്ള കാര്യമല്ലെന്ന് ആ സംഭവം നടക്കുന്നത് വരെ അവള്‍ ചിന്തിച്ചു കാണില്ല'' എന്നാണ് ബോണി കപൂര്‍ പറഞ്ഞത്.

''നിര്‍ഭാഗ്യമാണ്. അവളുടെ മരണ ശേഷം നാഗാര്‍ജുന വീട്ടിലേക്ക് വന്ന് അനുശോചനം അറിയിച്ചിരുന്നു. അന്ന് അദ്ദേഹം ഒരു കാര്യം പറഞ്ഞു. അവർ ഒരുമിച്ച് അഭിനയിക്കുമ്പോഴും അവള്‍ കഠിനമായ ഡയറ്റ് പിന്തുടര്‍ന്നിരുന്നു. ഒരു ദിവസം ബാത്ത് റൂമില്‍ വീണ് അവളുടെ പല്ല് പൊട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതേസമയം ശ്രീദേവിയുടെ മരണത്തിന് പിന്നാലെ തന്നെ 48 മണിക്കൂര്‍ ചോദ്യം ചെയ്തുവെന്നും നുണ പരിശോധനയ്ക്ക് വിധേയനാക്കിയെന്നുമാണ് ബോണി പറഞ്ഞത്. തന്നെ ചോദ്യം ചെയ്തത് ഇന്ത്യന്‍ മീഡിയയുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണെന്നും അദ്ദേഹം പറയുന്നുണ്ട്.

കരിയറില്‍ വലിയൊരു ഇടവേളയെടുത്ത ശ്രീദേവി തിരികെ വരുന്നത് ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ്. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. അങ്ങനെ പോയതിലും ശക്തമായി തിരികെ വന്ന് തന്റെ ഇടം തിരിച്ചു പിടിച്ച് നില്‍ക്കുകയായിരുന്നു ശ്രീദേവി. മകള്‍ ജാന്‍വി കപൂറും അമ്മയുടെ പാതയിലൂടെ അഭിനേത്രിയാകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഈ സമയത്താണ് താരം മരണപ്പെടുന്നത്. മോം ആണ് ശ്രീദേവിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more at: https://malayalam.filmibeat.com/bollywood/when-boney-kapoor-revealed-sridevi-often-having-blackouts-due-to-her-strict-diet-128659.html

#boneykapoor #revealed #Sridevi #maintain #physical #beauty #strict #diet

Next TV

Related Stories
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

Aug 19, 2025 12:49 PM

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ; രണ്‍വീര്‍ സിംഗ് ചിത്രം 'ദുരന്തര്‍' ചിത്രീകരണം നിര്‍ത്തിവെച്ചു, 120 പേർ ആശുപത്രിയില്‍

ഷൂട്ടിംഗ് സെറ്റില്‍ ഭക്ഷ്യവിഷബാധ രണ്‍വീര്‍ സിംഗ് ചിത്രം ദുരന്തര്‍ ചിത്രീകരണം നിര്‍ത്തിവെച്ചു 120 പേരെ...

Read More >>
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള  വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

Aug 16, 2025 11:24 AM

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; കങ്കണ

ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യം; പരമ്പരാഗത രീതിയിലുള്ള വിവാഹബന്ധങ്ങളാണ് നല്ലത്; ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall