( moviemax.in ) സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഇൻഫ്ലുവൻസർമാരാണ് ദിയ കൃഷ്ണയും സഹോദരിമാരും. ദിയയുടെ ചേച്ചി അഹാന മാത്രമാണ് ഇതുവരെ സിനിമ കരിയറായി തെരഞ്ഞെടുത്തത്. ബാക്കി മൂന്ന് പേരും സോഷ്യൽ മീഡിയയിലാണ് ശ്രദ്ധ കൊടുക്കുന്നത്. ദിയക്ക് ബിസിനസുമുണ്ട്. സോഷ്യൽ മീഡിയയിലൂടെ കൃഷ്ണ കുമാർ കുടുംബം തരംഗമായി മാറിയത് ഏവരും കണ്ടതാണ്. ലോക്ഡൗൺ കാലത്താണ് താര കുടുംബം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടിങ്ങോട്ട് ഇൻഫ്ലുവൻസർമാരായി ഇവർ വളർന്നു.
അമ്മ സിന്ധു കൃഷ്ണ കുറച്ച് വൈകിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. എന്നാലും വളരെ പെട്ടെന്ന് ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ ഇവർക്ക് കിട്ടി. ഇന്ന് യൂട്യൂബ് ചാനലിൽ ഏറ്റവും കൂടുതൽ ആക്ടീവ് സിന്ധു കൃഷ്ണയും ദിയ കൃഷ്ണയുമാണ്. അഹാന സ്ഥിരമായി വീഡിയോ പങ്കുവെക്കാറില്ല. ഹൻസിക കൃഷ്ണ പഠനത്തിന്റെ തിരക്കുകളിലും മറ്റുമാണ്. ഇഷാനി കൃഷ്ണയ്ക്കാണെങ്കിൽ യൂട്യൂബ് ചാനലിനോട് വലിയ താൽപര്യമില്ലെന്നാണ് ആരാധകർ പറയുന്നു. ഒരു മാസം മുമ്പാണ് ഇഷാനി അവസാനമായി വീഡിയോ പങ്കുവെച്ചത്. അതും ഗർഭിണിയായ ദിയക്ക് വേണ്ടി നടന്ന പൂജ ചടങ്ങിൽ നിന്നുള്ള വീഡിയോ.
സ്വന്തം ജീവിതം യൂട്യൂബ് സബ്സ്ക്രെെബേർസിന് മുന്നിൽ തുറന്ന് കാണിക്കാൻ ഇഷാനി കൃഷ്ണ താൽപര്യപ്പെടുന്നില്ല. സഹോദരി ദിയ കൃഷ്ണയിൽ നിന്നും അക്കാര്യത്തിൽ തീർത്തും വ്യത്യസ്തയാണ് ഇഷാനി കൃഷ്ണ. തന്റെ പ്രണയം, ബ്രേക്കപ്പ്, വിവാഹം എന്നിവയെക്കുറിച്ചെല്ലാം ദിയ ചാനലിൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇഷാനി ഇത്തരം കാര്യങ്ങളിലെല്ലാം സ്വകാര്യത കാത്ത് സൂക്ഷിക്കുന്നു. ഇഷാനി പ്രണയത്തിലാണെന്ന് ആരാധകർക്കിടയിൽ സംസാരമുണ്ടെങ്കിലും ഇൻഫ്ലുവൻസർ ഇതേക്കുറിച്ചൊന്നും സംസാരിക്കാറില്ല.
ഇഷാനിയുടെ വരുമാന മാർഗം എന്താണെന്ന ചോദ്യം ആരാധകർക്കുണ്ട്. ഇഷാനിയുടെ ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിനാണ് വ്യൂവേഴ്സ്. മാസം വലിയ വരുമാനം, ഒരു പക്ഷെ ലക്ഷങ്ങൾ ഇഷാനിക്ക് ലഭിക്കേണ്ടതാണ്. എന്നാൽ യൂട്യൂബിൽ ഇഷാനിയിപ്പോൾ സജീവമല്ല. അപ്പോൾ എങ്ങനെ വരുമാനവും ഈ ലെെഫ് സ്റ്റെെലും നിലനിർത്താൻ സാധിക്കുന്നെന്ന ചോദ്യം ആരാധകർക്കുണ്ട്.
അതേസമയം ബ്യൂട്ടി പ്രൊഡക്ടുകളുടെയും ആഡുകൾ ഇഷാനി ചെയ്യുന്നുണ്ട്. ചാനലിൽ പങ്കുവെച്ച ഒരു വീഡിയോ മുഴുവനായും സംസാരിക്കുന്ന ഒരു ഹെയർ കെയർ പ്രൊഡക്ടിനെക്കുറിച്ചാണ്. ഇത് ഒരു പ്രമുഖ ബ്രാൻഡുമായുള്ള പെയ്ഡ് കൊളാബറേഷൻ ആയിരുന്നു. ആഡുകളും ചില പേജുകളുമായുള്ള കൊളാബറേഷനുമായിരിക്കും ഇഷാനിയുടെ വരുമാന ശ്രോതസ്സെന്നാണ് അനുമാനം.
ഇൻഫ്ലുവൻസിംഗ് ആണ് തന്റെ കരിയർ എന്ന് ഇഷാനി നേരത്തെ പറഞ്ഞിരുന്നു. 8.2 ലക്ഷം പേരാണ് ഇഷാനി കൃഷ്ണയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രെെബ് ചെയ്തത്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് പത്ത് ലക്ഷത്തിന് മുകളിൽ. ദിയ കൃഷ്ണയ്ക്ക് യൂട്യൂബിൽ 11.9 ലക്ഷം സബ്സ്ക്രെെബേർസ് ഉണ്ട്. മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ ഇഷാനി അഭിനയിച്ചിട്ടുണ്ട്.
എന്നാൽ പിന്നീട് സിനിമകളിൽ കണ്ടില്ല. അടുത്തിടെയാണ് ഇഷാനിയുടെ ചേച്ചി അഹാന കൃഷ്ണ വിവാദത്തിൽ അകപ്പെട്ടത്. നാൻസി റാണി എന്ന സിനിമയുടെ പ്രൊമോഷനുമായി അഹാന കൃഷ്ണ സഹകരിക്കുന്നില്ല എന്നായിരുന്നു ആരോപണം. പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി നടി രംഗത്ത് വന്നു. നാൻസി റാണി ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവങ്ങൾ നടി വെളിപ്പെടുത്തി. ഇതോടെയാണ് വിവാദം അവസാനിച്ചത്. നിരവധി പേർ അഹാന കൃഷ്ണയെ അനുകൂലിച്ച് രംഗത്ത് വന്നു.
#-diyakrishna #ishaanikrishna #interested #channel