'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ
Apr 16, 2025 08:44 PM | By Athira V

( moviemax.in ) ആമസോണ്‍ പ്രൈമില്‍ അടുത്തിടെ റിലീസ് ചെയ്ത ചോരി 2 എന്ന ഹിന്ദി ഹൊറര്‍ ചിത്രം പ്രേക്ഷകരില്‍ ഭീതി വിതച്ചുകൊണ്ട് മുന്നേറുകയാണ്. ചിത്രത്തില്‍ പ്രേതമായി എത്തിയത് ബോളിവുഡ് താരം സോഹ അലി ഖാനാണ്. പ്രേക്ഷകരെ അടിമുടി പേടിപ്പിച്ച സോഹ തന്റെ സ്വന്തം ജീവിതത്തിലെ അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിചിത്രമായ അനുഭങ്ങള്‍ താരം പറഞ്ഞത്.

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ പറയുന്നത്. പ്രേതാനുഭവമുണ്ടായ അന്ന് രാത്രിക്കുരാത്രി തന്നെ അവിടെ നിന്ന് എല്ലാ സാധനങ്ങളും കെട്ടിപ്പെറുക്കി താനും കുടുംബവും പട്ടൗഡി പാലസിലേക്ക് മാറിയെന്നും സോഹ പറഞ്ഞു. തന്റെ വലിയമ്മായിയെ പ്രേതം മുഖത്തടിച്ചുവെന്നും സോഹ വെളിപ്പെടുത്തി.

'പട്ടൗഡി പാലസിന് സമീപമാണ് ഞങ്ങളുടെ തറവാട് വീട്. ഞങ്ങളുടെ കുടുംബം അവിടെയായിരുന്നു താമസിച്ചത്. പക്ഷേ ഒറ്റരാത്രി കൊണ്ട് ഞങ്ങള്‍ക്ക് അവിടെനിന്ന് സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി പട്ടൗഡി പാലസിലേക്ക് മാറിത്താമസിക്കേണ്ടിവന്നു. അമാനുഷികമായ എന്തോ ഒന്നിന്റെ സാന്നിധ്യമായിരുന്നു അതിന്റെ കാരണം. ഇത് എത്രമാത്രം ശരിയാണെന്ന് എനിക്കറിയില്ല. കാരണം ആ സമയത്ത് ഞാനവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ എന്റെ വലിയമ്മായിയെ പ്രേതം മുഖത്തടിച്ചു. അതിന്റെ പാട് അവരുടെ മുഖത്തുണ്ടായിരുന്നു.' -സോഹ അലി ഖാന്‍ പറഞ്ഞു.

ഇത് സംഭവിച്ചതാണോ അല്ലയോ എന്ന് തനിക്കറിയില്ല. അതൊരു പ്രധാനപ്പെട്ട വീടാണ്. എന്നാല്‍ ഇപ്പോഴും അത് കാലിയാണ്. ഒരു നശിച്ച സ്ഥലം പോലെയാണത്. അവിടെ ആരും താമസിക്കാത്തതിന് തീര്‍ച്ചയായും ഒരു കാരണമുണ്ടാകും -സോഹ പറഞ്ഞുനിര്‍ത്തി.






#sohaalikhan #bollywood #ghost #haunted #ancestral #home

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories










News Roundup