'പടച്ചോന് തെറ്റ് പറ്റില്ല, കൊതിച്ചതിനേക്കാൾ മനോഹരമാണ് വിധിച്ചത്... '; ജാസ്മിന്റെ മുൻ കാമുകൻ മുന്ന വിവാഹിതനായി

'പടച്ചോന് തെറ്റ് പറ്റില്ല, കൊതിച്ചതിനേക്കാൾ മനോഹരമാണ് വിധിച്ചത്... '; ജാസ്മിന്റെ മുൻ കാമുകൻ മുന്ന വിവാഹിതനായി
Apr 16, 2025 03:08 PM | By Athira V

( moviemax.in ) സോഷ്യൽമീഡിയ ഇൻ‌ഫ്ലൂവൻസറും ബ്യൂട്ടി വ്ലോ​ഗറുമായ ജാസ്മിൻ ജാഫർ സോഷ്യൽമീഡിയ നിരന്തരമായി ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതയാണ്. കഴിഞ്ഞ വർഷം ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ് അതുവരെ അത്രകണ്ട് എല്ലാ മലയാളികൾക്കും അറിയാതിരുന്ന ജാസ്മിൻ കുടുംബപ്രേക്ഷകർക്കും സുപരിചിതയായി മാറിയത്. സീസൺ ആറിൽ തുടക്കം മുതൽ അവസാനം വരെ ജാസ്മിനോളം വൈറലായി നിന്ന മറ്റൊരു മത്സരാർത്ഥി ഉണ്ടോയെന്ന് സംശയമാണ്.

ചെറിയ ബ്യൂട്ടി ടിപ്സുകളും പ്രോഡക്ട് പ്രമോഷനും ഡെയ്ലി വ്ലോ​ഗ്സും ചെയ്തായിരുന്നു യുട്യൂബിലേക്കുള്ള ജാസ്മിന്റെ എൻട്രി. പിന്നീട് താരത്തിന്റെ സരസമായ സംസാരവും അവതരണ രീതിയുമെല്ലാം ആളുകൾക്ക് ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ ജാസ്മിന്റെ യുട്യൂബ് ചാനലിന് സ്വീകാര്യത വർധിക്കുകയായിരുന്നു.

വളരെ പെട്ടന്നാണ് ജാസ്മിന്റെ യുട്യൂബ് ചാനലിന് റീച്ചും പോപ്പുലാരിറ്റിയും വന്ന് ചേർന്നത്. പത്ത് ല‌ക്ഷത്തിന് മുകളിൽ‌ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലാണ് ഇപ്പോൾ ജാസ്മിന്റേത്. താരത്തിന്റെ വ്യക്തി ജീവിതം എന്നും സോഷ്യൽമീഡിയയിൽ ചർച്ചയായിട്ടുള്ള ഒന്നാണ്. കൂടുതലും ചർച്ചയായത് ജാസ്മിൻ ബി​ഗ് ബോസ് ഷോയിലേക്ക് പോയശേഷമാണ്. താരത്തിന്റെ വിവാഹം രണ്ട് തവണ മുടങ്ങിയിരുന്നു.


ആദ്യം മുന്ന അബ്രഹാം എന്ന വ്യക്തിയുമായിട്ടായിരുന്നു ജാസ്മിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നത്. പിന്നീട് ഒത്തുപോകാൻ കഴിയാത്തതിനാൽ ഇരുവരും വേർപിരിയുകയായിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് എത്തിയപ്പോഴാണ് ജാസ്മിനും മുന്നയും വിവാ​ഹിതരാകാൻ തീരുമാനിച്ചത്. അതിന് വീട്ടുകാരുടെ പിന്തുണ കൂടെ ലഭിച്ചതോടെ എൻ​ഗേജ്മെന്റും നാടറിഞ്ഞ് നടത്തി. ജാസ്മിന്റെ വീഡിയോകളിലും മുന്ന പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മുന്നാക്ക എന്നായിരുന്നു ജാസ്മിൻ എപ്പോഴും മുന്നയെ വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ വിവാഹം മുടങ്ങിയപ്പോൾ ഈ പേരിന്റെ പേരിൽ പോലും ജാസ്മിന് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വസ്ത്രവും ആഭരണവും അടക്കം വാങ്ങി താൻ മുന്നയുമായുള്ള വിവാഹത്തിന് തയ്യാറെടുത്തിരുന്നുവെന്നും എന്നാൽ ചെറുക്കൻ വീട്ടുകാരുടെ പ്രശ്നം കാരണം വിവാഹം മുടങ്ങുകയായിരുന്നുവെന്നുമാണ് ജാസ്മിൻ ബി​ഗ് ബോസ് ഷോയിൽ വെച്ച് വിവാ​ഹ മുടങ്ങിയതിനെ കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത്.

2022 ഡിസംബർ 22നായിരുന്നു ജാസ്മിനുമായുള്ള മുന്നയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. അതിനുശേഷം ഡേറ്റ് മാറ്റിവെച്ചു. സാമ്പത്തീക ബുദ്ധിമുട്ട് വന്നതിനാലാണ് വിവാഹം നീട്ടിയത്. ശേഷം പുതിയ തിയ്യതി നിശ്ചയിച്ചു. എന്നാൽ അതിനിടയിൽ ഞങ്ങൾ വേർപിരിഞ്ഞു.

സാമ്പത്തീക ബുദ്ധിമുട്ട് വന്നപ്പോൾ വിവാഹ തിയ്യതി നീട്ടി എന്നല്ലാതെ ജാസ്മിനും കുടുംബത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മറ്റൊന്നും താനോ കുടുംബമോ ചെയ്തിട്ടില്ലെന്നാണ് ജാസ്മിനെതിരെ പ്രതികരിച്ച് മുമ്പൊരിക്കൽ മുന്ന പറഞ്ഞത്. ഇപ്പോഴിതാ ജാസ്മിന്റെ മുൻ കാമുകൻ മുന്ന വിവാ​ഹിതനായി എന്നുള്ള റിപ്പോർട്ടുകളുമാണ് പുറത്ത് വരുന്നത്.

നിക്കാഹ് കഴിഞ്ഞ ചിത്രങ്ങളും വീഡിയോകളും മുന്ന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിക്കാഹിന് ശേഷമാണ് യഥാർത്ഥ പ്രണയം ആരംഭിക്കുന്നത്, യഥാർത്ഥ പ്രണയം ആരംഭിക്കുന്നത് അത് ഹലാലാക്കാൻ തീരുമാനിക്കുമ്പോഴാണ് എന്നിങ്ങനെയുള്ള ക്യാപ്ഷനുകൾക്കൊപ്പമാണ് തന്റെ വിവാ​​ഹ ചിത്രങ്ങൾ മുന്ന പങ്കുവെച്ചത്. മുന്നയുടെ പോസ്റ്റ് വൈറലായതോടെ ജാസ്മിന്റെ പേര് കൂടി വലിച്ചഴച്ചാണ് കമന്റുകൾ ഏറെയും.

കൊതിച്ചതിനേക്കാൾ മനോഹരമാണ് വിധിച്ചത്... പടച്ചോന് തെറ്റ് പറ്റില്ല, സമാധാനം അതാണ് വലുത്. ആ കോളനി വാണത്തിൽ നിന്നും നീ രക്ഷപെട്ടതിനു റബ്ബിനോട് നന്ദി പറയുക, ചേരേണ്ടതെ ചേരു ചേർക്കേണ്ടതേ ചേർക്കു പടച്ചോന് തെറ്റ് പറ്റില്ലല്ലോ ... ഇതാണ് നല്ല തീരുമാനം. നിന്റെ ഭാര്യ നിന്റെ സന്തോഷത്തിൽ ഒതുങ്ങി ജീവിച്ചോളും, ജാസ്മിന്റെ കയ്യിൽ നിന്നും ഭാ​ഗ്യം കൊണ്ട് മുന്ന രക്ഷപ്പെട്ടു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. മുന്നയുമായുള്ള വിവാ​ഹം മുടങ്ങിയശേഷം അഫ്സൽ എന്നയാളുമായി ജാസ്മിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. അതും പിന്നീട് മുടങ്ങി. ഇപ്പോൾ യാത്രകളും യുട്യൂബ് ചാനലുമെല്ലാമാണ് ജാസ്മിന്റെ സന്തോഷം.

#biggbossfame #jasminjaffar #exboyfriend #munnaabraham #weddingphotos

Next TV

Related Stories
ഒളിവിലിരിക്കുമ്പോഴും ഭീഷണി, കേരള പോലീസിന് പോലും പിടിക്കാൻ പറ്റിയില്ല; ഇത്ര ധൈര്യം  ഇവർക്ക് എവിടെ നിന്ന്? -സായ് കൃഷ്ണ

Aug 1, 2025 04:55 PM

ഒളിവിലിരിക്കുമ്പോഴും ഭീഷണി, കേരള പോലീസിന് പോലും പിടിക്കാൻ പറ്റിയില്ല; ഇത്ര ധൈര്യം ഇവർക്ക് എവിടെ നിന്ന്? -സായ് കൃഷ്ണ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ പ്രതികളിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തി സായ്...

Read More >>
 ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; മുൻജീവനക്കാർ കീഴടങ്ങി

Aug 1, 2025 01:51 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; മുൻജീവനക്കാർ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് മുൻജീവനക്കാർ...

Read More >>
'സ്വന്തം കുഞ്ഞിനെപോലും ഉപദ്രവിക്കും, രണ്ട് കെട്ടിയ രേണുവാണോ നാല് കെട്ടിയ വീണയാണോ ഫ്രോഡ്? ഒന്നും ആകാൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷൻ'

Jul 31, 2025 05:26 PM

'സ്വന്തം കുഞ്ഞിനെപോലും ഉപദ്രവിക്കും, രണ്ട് കെട്ടിയ രേണുവാണോ നാല് കെട്ടിയ വീണയാണോ ഫ്രോഡ്? ഒന്നും ആകാൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷൻ'

സജീന വ്ലോ​ഗ്സ് എന്ന യുട്യൂബ് ചാനലിൽ വീണയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രത്യക്ഷപ്പെട്ട വീഡിയോ ചർച്ചയാവുകയാണ്...

Read More >>
'തന്നെ വേട്ടയാടുകയാണ്, ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകും' -വേടന്‍

Jul 31, 2025 08:47 AM

'തന്നെ വേട്ടയാടുകയാണ്, ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകും' -വേടന്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍ രംഗത്ത്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall