( moviemax.in ) ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആരതി പൊടിയുടേയും റോബിൻ രാധാകൃഷ്ണന്റേയും വിവാഹം. മൂന്ന് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. കല്യാണശേഷം ഇരുവരും അടുത്ത ദിവസം തന്നെ ഹണിമൂൺ ട്രിപ്പിന് പുറപ്പെട്ടു. അസർബൈജാനിലേക്ക് ആയിരുന്നു ആദ്യ യാത്ര. രണ്ട് വർഷത്തിനുള്ളിൽ 27 രാജ്യങ്ങൾ ചുറ്റി സഞ്ചരിക്കുക എന്നതാണ് റോബിന്റേയും ആരതിയുടേയും ലക്ഷ്യം. ഇപ്പോഴിതാ വിവാഹശേഷമുള്ള മാറ്റങ്ങളെ കുറിച്ചും ഹണിമൂൺ ട്രിപ്പിനിടയിലുണ്ടായ രസകരമായ സംഭവങ്ങളും വിവരിച്ച് എത്തിയിരിക്കുകയാണ് റോബിനും ആരതിയും.
കല്യാണം കഴിഞ്ഞപ്പോൾ എനിക്ക് റോബിൻ ചേട്ടനോടുള്ള ഇഷ്ടം കൂടി. ഇഷ്ടത്തിന്റെ പീക്കിലാണിപ്പോൾ. ഇനി അത് കുറയുമോ എന്നതാണ് എന്റെ ടെൻഷൻ. ഒരു പെൺകുട്ടിയുടെ അൾട്ടിമെറ്റ് എയിം കല്യാണമല്ലെന്ന് എനിക്ക് അറിയാം. എന്റെ എല്ലാ കാര്യങ്ങളും ചെയ്ത് പൂർത്തിയാക്കി സക്സസ് ഫുള്ളാക്കിയശേഷമാണ് ഞാൻ വിവാഹത്തിലേക്ക് കടന്നത് ആരതി പറയുന്നു.
പങ്കാളിക്കൊപ്പം സമയം ചിലവഴിക്കുക, യാത്രകൾ പോവുക എന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അത്തരം കാര്യങ്ങളിൽ ഞാൻ അഡിക്ടഡാണ്. വിവാഹത്തിന്റെ ഫങ്ഷൻസെല്ലാം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ പകുതിയായി. മാത്രമല്ല ഒരു ദിവസം പോലും റെസ്റ്റ് എടുക്കാതെയാണ് ഹണിമൂണിന് പോയത് കല്യാണ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് ആരതി വിശദമാക്കി. ഹണിമൂൺ ട്രിപ്പിന്റെ ആദ്യ ഡെസ്റ്റിനേഷൻ അസർബൈജാനാക്കിയതും ആരതിയുടെ ഇഷ്ടപ്രകാരമാണ്.
മഞ്ഞുള്ള സ്ഥലം പൊടിക്ക് വളരെ ഇഷ്ടമായതുകൊണ്ടാണ് അസർബൈജാനിൽ പോയത്. അവിടെ ചെന്നപ്പോഴും ഒരുപാട് മലയാളികളെ കാണാൻ കഴിഞ്ഞു. മാത്രമല്ല അസർബൈജാനിലെ ഹോട്ടലിലെ റിസപ്ഷനിൽ ചെന്ന് പൊടി ബാത്ത് റൂമിലേക്ക് ബക്കറ്റും കപ്പും ചോദിച്ചു. അതൊന്നും അവിടുത്തെ ഹോട്ടൽ ബാത്ത്റൂമുകളിൽ ഉണ്ടാവില്ലല്ലോ. പൊടിക്ക് അതൊരു അത്ഭുതമായിരുന്നു.
ഇവിടെ ഇങ്ങനെയാണെന്ന് ഞാൻ പറഞ്ഞ് കൊടുത്തുവെന്നും റോബിൻ പറയുന്നു. ഞാൻ സ്റ്റോറി ഇടുമ്പോൾ പലരും കരുതുന്നത് അതെന്റെ നിരാശ കാണിക്കാൻ ഇടുന്നതാണെന്നാണ്. അത് അങ്ങനെയല്ല. അതൊക്കെ എനിക്ക് ഇഷ്ടപ്പെടുന്നത് കൊണ്ട് ഇടുന്നതാണ്. എവിടേയും ഞാൻ മുമ്പ് ട്രിപ്പ് പോയിട്ടില്ല. വീട്ടിൽ നിന്നും വിടാറില്ലായിരുന്നു.
റോബിൻ ചേട്ടൻ വന്നശേഷമാണ് ഞാൻ യാത്രകൾ പോയി തുടങ്ങിയതെന്നായിരുന്നു ആരതിയുടെ മറുപടി. രണ്ട് വർഷത്തെ ഹണിമൂൺ ട്രിപ്പെന്ന് പറഞ്ഞപ്പോൾ പലരും കരുതി ഞങ്ങൾ ഇനി രണ്ട് വർഷം കഴിഞ്ഞ് മാത്രമെ തിരികെ വരികയുള്ളൂവെന്ന്. അങ്ങനെയല്ല ഉദ്ദേശിച്ചത്. മാത്രമല്ല പലരും പറഞ്ഞു ഞങ്ങൾ തള്ളിയതാണെന്ന്. സത്യം അങ്ങനെയല്ല. രണ്ട് വർഷത്തിനുള്ളിൽ 27 രാജ്യങ്ങൾ സന്ദർശിക്കും എന്നാണ് ഉദ്ദേശിച്ചതെന്നും ആരതി കൂട്ടിച്ചേർത്തു.
കോമൺസെൻസുള്ളവർക്ക് മനസിലായി കാണുമെന്നും വിവരമില്ലാത്തവരാണ് ഇങ്ങനെയൊക്കെ കളിയാക്കുന്നതെന്നും അത് മൈന്റ് ചെയ്യേണ്ടതില്ലെന്നുമായിരുന്നു റോബിൻ പറഞ്ഞത്. യാത്രയിൽ ആയതുകൊണ്ട് ഓർഡർ എടുക്കുന്നുണ്ടോയെന്ന് പലരും ചോദിക്കാറുണ്ട്. അവരോട് പറയുകയാണ്. രണ്ട് വർഷത്തേക്ക് ഹണിമൂൺ പോയതല്ല ഞാൻ. അതുകൊണ്ട് ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്.
ബ്രൈഡൽ ഡ്രസ്സാണ് കൂടുതലായും ചെയ്യുന്നതെന്നും ആരതി വ്യക്തമാക്കി. പൊടിയുടെ വിചിത്രമായ ആഗ്രങ്ങളെ കുറിച്ചും റോബിൻ വെളിപ്പെടുത്തി. അസർബൈജാനിൽ വെച്ച് ഞങ്ങൾ സഞ്ചരിച്ച വണ്ടി മഞ്ഞിലിടിച്ച് കറങ്ങി. പണ്ടെക്കെ ടൂറിസ്റ്റ് വണ്ടി കൊക്കയിലേക്ക് മറിഞ്ഞു, ആളുകൾ കാട്ടിൽ കുടുങ്ങി എന്നൊക്കെ പണ്ട് കേൾക്കുമ്പോൾ അങ്ങനെയൊക്കെ തനിക്കും സംഭവിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നവത്രെ പൊടിക്ക്.
അന്ത്യാഭിലാഷം എന്ന രീതിയിൽ ഇക്കാര്യങ്ങളൊക്കെ പൊടി എന്നോട് പറഞ്ഞിട്ടുണ്ട്. മഞ്ഞിൽ വെച്ച് മരിക്കുന്നതിനെ കുറിച്ചൊക്കെയാണ് പറഞ്ഞത്. അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ മുതൽ ഞങ്ങളുടെ വണ്ടി നിരന്തരമായി ഇടിക്കാൻ തുടങ്ങിയെന്നും അനുഭവം പങ്കുവെച്ച് റോബിൻ പറഞ്ഞു.
#arathipodi #and #robinradhakrishnan #open #up #about #their #honeymoon #trip #funny #incident #video #viral