( moviemax.in ) കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായത് ബാക്ക് പാക്കര്‍ അരുണിമ എന്ന ട്രാവല്‍ വ്ലോഗർ പങ്കിട്ട വീഡിയോയായിരുന്നു. യുഎസിൽ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവമാണ് അരുണിമ വീഡിയോയിലൂടെ പങ്കുവെച്ചത്. താന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് അർധരാത്രി തന്നെ ഇറക്കിവിട്ടെന്നും സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും അയാളുടെ കൊച്ചുമകളാണ് ഇറക്കിവിട്ടതെന്നുമാണ് അരുണിമ പറഞ്ഞത്.
ഇപ്പോഴിതാ വീഡിയോ വൈറലായതോടെ അരുണിമയുടെ വൈറൽ വ്ലോഗിനെ കുറിച്ച് തനിക്ക് തോന്നിയ ചില കാര്യങ്ങളും അരുണിമയെ പരിചയപ്പെട്ടപ്പോൾ തനിക്കുണ്ടായ അനുഭവവും പങ്കുവെച്ചിരിക്കുകയാണ് യുട്യൂബറും ബിഗ് ബോസ് താരവുമായ സീക്രട്ട് ഏജന്റെന്ന സായ് കൃഷ്ണ. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം സോഷ്യൽമീഡിയയിൽ എക്സ്പോസ് ചെയ്ത അരുണിമയോട് തനിക്ക് യോജിക്കാനാവില്ലെന്ന് പറഞ്ഞാണ് സായ് കൃഷ്ണ സംസാരിച്ച് തുടങ്ങിയത്.
യുഎസ്സിൽ അരുണിമ താമസിച്ച വീട്ടിലുള്ളവർ തിങ്കളാഴ്ച പോകാനാണ് അരുണിമയോട് പറഞ്ഞത്. അരുണിമയ്ക്ക് ഈഗോ തോന്നിക്കാണും. അതുപോലെ വീട്ടുകാർക്കും ഈഗോ തോന്നിക്കാണും. ഉടനെ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് അരുണിമയോട് വീട്ടുകാർ പറഞ്ഞിട്ടില്ല. മുൻകൂട്ടി പറയുക മാത്രമാണ് ചെയ്തത്. അതിനുള്ള കാരണവും അവർ അരുണിമയോട് പറയുന്നുണ്ട്.
നിങ്ങളെപ്പോലെ ലോകം കാണാത്തയാളല്ല താനെന്നും അരുണിമ പറയുന്നത് വീഡിയോയിൽ കേൾക്കാം. മാത്രമല്ല സംഭവം നടന്ന അന്നല്ല അരുണിമ വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞിട്ടാണ് ചെയ്തത്. അതുപോലെ അരുണിമ ജോർജ് എന്ന വ്യക്തിയോട് ചെയ്തത് മോശം പ്രവൃത്തിയാണ്. അത്രയും ദിവസം അരുണിമയെ നല്ല രീതിയിലാണ് ജോർജ് എന്നയാൾ ട്രീറ്റ് ചെയ്തത്. സ്ഥലങ്ങൾ കാണാൻ അടക്കം അയാൾ ഒപ്പം പോയി.
പക്ഷെ ഇപ്പോൾ വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ അരുണിമ അയാളെ നാട്ടുകാർക്ക് കടിച്ച് കീറാൻ ഇട്ട് കൊടുത്തത് പോലെയായി. അയാളുടെ പേഴ്സണൽ ലൈഫ് മൊത്തം എക്സ്പോസ് ചെയ്തു. അരുണിമ ചെയ്ത പരിപാടിയോട് ഒട്ടും യോജിക്കാനാവില്ല. പട്ടിക്കൂട്ടിൽ പട്ടികിടക്കുന്ന അവസ്ഥയിലാണ് ജോർജ് എന്ന രീതിയിലാണ് അരുണിമ സംസാരിച്ചത്.
ആ മനുഷ്യന് ഇനി ആ വീട്ടിൽ ജീവിക്കേണ്ടതല്ലേ?. അരുണിമ വീഡിയോയിൽ അയാളുടെ ഫേസ് കാണിക്കുകയും ചെയ്തു. നാട്ടിലേക്ക് അയാൾ ഇനി വരേണ്ട ആളല്ലേ..? മാന്യമായി അരുണിമയ്ക്ക് കാര്യങ്ങൾ പറയാമായിരുന്നു എന്നാണ് സായ് കൃഷ്ണ പറഞ്ഞത്. അരുണിമയെ ആദ്യമായി കണ്ട് പരിചയപ്പെട്ട അനുഭവവും സായ് കൃഷ്ണ പങ്കുവെച്ചു. എന്റെ ഒരു പേഴ്സണൽ എക്സ്പീരിയൻസും ഞാൻ പറയാം. അരുണിമയെ ഞാൻ മലപ്പുറത്ത് വെച്ച് ഒരിക്കൽ കണ്ട് സംസാരിച്ചിട്ടുണ്ട്.
അന്ന് ഞാൻ അറിയപ്പെടുന്ന യുട്യൂബർ ആയിരുന്നില്ല. വലിയ ഫോളോവേഴ്സും എനിക്കില്ലായിരുന്നു. പൂക്കോട്ടൂർ വെച്ചാണ് കണ്ടത്. അന്ന് അരുണിമയ്ക്കൊപ്പം വേറൊരു ലേഡി കൂടി ഉണ്ടായിരുന്നു. വീഡിയോ കണ്ടിട്ടുള്ളതുകൊണ്ട് അരുണിമയെ പോയി പരിചയപ്പെട്ടു. സഹായം വേണോയെന്ന് ചോദിച്ചു. ഞങ്ങളുടെ നാട്ടിൽ കൂടി പോകുന്നത് കൊണ്ടാണ് ഹെൽപ്പ് വേണോയെന്ന് ചോദിച്ചത്.
അപ്പോൾ പറഞ്ഞു... പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകാൻ ബസ് കിട്ടുന്ന സ്ഥലത്തേക്ക് ഒരു ലിഫ്റ്റ് തരാമോയെന്ന്. അങ്ങനെ ഞാൻ അവരെ വണ്ടിയിൽ കയറ്റി. അവർ മദ്യപിക്കുന്നതും മദ്യപിക്കാതിരിക്കുന്നതുമെല്ലാം അവരുടെ ഇഷ്ടം. പക്ഷെ അവർ കയറിയശേഷം കാറിനുള്ളിൽ മദ്യത്തിന്റെ ഭയങ്കര മണമായിരുന്നു. അതുകൊണ്ട് തന്നെ അവരെ ഒരു ബസ് കിട്ടുന്ന ഒരു ഏരിയയിൽ ഞാൻ വൈകാതെ ഇറക്കി വിട്ടു. അവർ രണ്ടുപേരിൽ ആരാണ് മദ്യപിച്ചതെന്ന് അറിയില്ല.
ചിലപ്പോൾ ഒരാളാകും അല്ലെങ്കിൽ രണ്ടുപേരുമാകും. എന്തായാലും ഭയങ്കര സ്മെല്ലായിരുന്നു. അടിച്ച് പിപ്പിരി ആയിരുന്നു. ഇത്രത്തോളം മദ്യപിച്ച് ട്രാവൽ ചെയ്താൽ എന്താകും അവസ്ഥ എന്നൊക്കെ ഞാൻ അന്ന് സംസാരിക്കവെ സുഹൃത്തുമായി ഡിസ്കസ് ചെയ്തിരുന്നു എന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്.
#secret #agent #aka #saikrishna #reacted #vlogger #arunima #distressing #experience #video #controversy