'പലയിടത്തുനിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു, ആരും അവരുടെ ജീവിതത്തിൽ കയറി ഇടപെടേണ്ടതില്ല' - അനൂപ് ജോൺ

'പലയിടത്തുനിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു, ആരും അവരുടെ ജീവിതത്തിൽ കയറി ഇടപെടേണ്ടതില്ല' - അനൂപ് ജോൺ
Apr 16, 2025 10:09 AM | By Susmitha Surendran

(moviemax.in)  ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോകളിൽ ഒന്നാണ് സ്റ്റാർ മാജിക്. സ്റ്റാർ മാജിക്കിലെ നിരവധി താരങ്ങളെ പ്രേക്ഷകർ ഇതിനകം നെഞ്ചേറ്റിയിട്ടുണ്ട്. അത്തരത്തിലൊരാളായിരുന്നു കൊല്ലം സുധി. ഒന്നര വർഷം മുമ്പ് ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ഒരു കാറപകടത്തിലാണ് അദ്ദേഹം മരിക്കുന്നത്.

കൊല്ലം സുധിയുടെ മരണശേഷം ഭാര്യ രേണു മോഡലിങ്ങിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ സജീവമായിരുന്നു. എന്നാൽ ഇതേത്തുടർന്ന് രേണു വലിയ തോതിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടുന്നുണ്ട്. ഇതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ഷോ ഡയറക്ടറായ അനൂപ് ജോൺ.

''സുധി ചേട്ടൻ ആ ഷോയിൽ ഉണ്ടായിരുന്നപ്പോൾ പോലും അത്രയ്ക്ക് ആരാധകർ പുള്ളിക്ക് ഇല്ലായിരുന്നു. അദ്ദേഹം മരിച്ചതിനുശേഷം ആണ് ഇത്രയധികം ആളുകൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു എന്ന് നമ്മൾ മനസിലാക്കുന്നത്. ജീവിച്ചിരിക്കുന്ന സമയത്ത് ഇത്രയധികം ആരാധകർ അദ്ദേഹത്തിന് ഉണ്ടായിരുന്നുവെങ്കിൽ സുധി ചേട്ടൻ വേറെ ലെവലിൽ എത്തുമായിരുന്നു.

ഷോ നടക്കുന്ന സമയത്ത് എന്തിനാണ് ഇതിനകത്ത് സുധിയെ കൊണ്ടുവന്നിരിക്കുന്നത് എന്ന കമന്റുകൾ പോലും വന്നിട്ടുണ്ട്. സുധി ചേട്ടന്റെ നിഷ്കളങ്കതയാണ് എല്ലാവരും ഇഷ്ടപ്പെട്ടത്. അദ്ദേഹം വെറുതെ ഇരുന്നൊന്ന് ചിരിച്ചാൽ മാത്രം മതി അത് കാണാൻ ഒരുപാടു പേർ ഉണ്ടായിരുന്നു. ഒപ്പം ചീത്ത വിളിക്കുന്നവരും ഉണ്ടായിരുന്നു'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അനൂപ് ജോൺ പറഞ്ഞു.

'സുധി ചേട്ടന്റെ ഭാര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഇപ്പോൾ. അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ആരുടെയും ജീവിതത്തിലോ കരിയറിലോ കയറി ഇടപെടാൻ ആർക്കും അവകാശമില്ല. പലയിടത്തുനിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അവർ അതിന് ഫിറ്റ് അല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് അവർ ഈ ഫീൽഡിലേക്ക് വന്നത്. ആർക്കും അഭിപ്രായം പറയാം. പക്ഷേ ആരും അവരുടെ ജീവിതത്തിൽ കയറി ഇടപെടേണ്ടതില്ല'', അനൂപ് ജോൺ കൂട്ടിച്ചേർത്തു.

#No #one #should #interfere #their #lives #AnoopJohn #sudhi #renu

Next TV

Related Stories
ഒളിവിലിരിക്കുമ്പോഴും ഭീഷണി, കേരള പോലീസിന് പോലും പിടിക്കാൻ പറ്റിയില്ല; ഇത്ര ധൈര്യം  ഇവർക്ക് എവിടെ നിന്ന്? -സായ് കൃഷ്ണ

Aug 1, 2025 04:55 PM

ഒളിവിലിരിക്കുമ്പോഴും ഭീഷണി, കേരള പോലീസിന് പോലും പിടിക്കാൻ പറ്റിയില്ല; ഇത്ര ധൈര്യം ഇവർക്ക് എവിടെ നിന്ന്? -സായ് കൃഷ്ണ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ പ്രതികളിൽ ഒരാൾ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തി സായ്...

Read More >>
 ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; മുൻജീവനക്കാർ കീഴടങ്ങി

Aug 1, 2025 01:51 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; മുൻജീവനക്കാർ കീഴടങ്ങി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് മുൻജീവനക്കാർ...

Read More >>
'സ്വന്തം കുഞ്ഞിനെപോലും ഉപദ്രവിക്കും, രണ്ട് കെട്ടിയ രേണുവാണോ നാല് കെട്ടിയ വീണയാണോ ഫ്രോഡ്? ഒന്നും ആകാൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷൻ'

Jul 31, 2025 05:26 PM

'സ്വന്തം കുഞ്ഞിനെപോലും ഉപദ്രവിക്കും, രണ്ട് കെട്ടിയ രേണുവാണോ നാല് കെട്ടിയ വീണയാണോ ഫ്രോഡ്? ഒന്നും ആകാൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷൻ'

സജീന വ്ലോ​ഗ്സ് എന്ന യുട്യൂബ് ചാനലിൽ വീണയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രത്യക്ഷപ്പെട്ട വീഡിയോ ചർച്ചയാവുകയാണ്...

Read More >>
'തന്നെ വേട്ടയാടുകയാണ്, ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകും' -വേടന്‍

Jul 31, 2025 08:47 AM

'തന്നെ വേട്ടയാടുകയാണ്, ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകും' -വേടന്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍ രംഗത്ത്....

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall