നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വേർപാടിനുശേഷമാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം സോഷ്യൽമീഡിയയിൽ കൂടുതൽ ചർച്ചയായി തുടങ്ങിയത്. സ്റ്റാർ മാജിക്ക് അടക്കമുള്ള ടെലിവിഷൻ പ്രോഗ്രാമുകളിൽ നിറ ചിരിയോട അല്ലാതെ സുധിയെ പ്രേക്ഷകർ കണ്ടിട്ടില്ല. എന്നാൽ എത്രത്തോളം മോശമായ അവസ്ഥയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നതെന്ന് പിന്നീടാണ് പ്രേക്ഷകർ അടക്കമുള്ളവർ മനസിലാക്കിയത്.
അതുകൊണ്ട് തന്നെയാണ് നടന്റെ വേർപാടോടെ അനാഥമായ കുടുംബത്തെ സുധിയുടെ ആരാധകരും സന്നദ്ധ സംഘടനകളും ചേർന്ന് ഏറ്റെടുത്തതും വീട് വെച്ച് നൽകിയതും മക്കളുടെ വിദ്യാഭ്യാസത്തിന് സഹായിച്ചതും. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു സുധിയുടെ കുടുംബത്തിനായി നിർമ്മിച്ച പുതിയ വീടിന്റെ പാലുകാച്ചൽ. രണ്ട് മക്കളുടേയും സംരക്ഷണം ഇപ്പോൾ സുധിയുടെ ഭാര്യ രേണുവിനാണ്.
രേണുവും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ്. കൂടാതെ നാടകം, ഷോർട്ട് ഫിലിമുകൾ, മ്യൂസിക്ക് വീഡിയോകൾ, സിനിമകൾ എന്നിവയിലും സജീവമാണ്. സുധിയുടെ മരണശേഷമാണ് അഭിനയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ രേണു ഇറങ്ങിയത്. എന്നാൽ അടുത്തിടെയായി രേണു ചെയ്യുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കും വൻ വിമർശനമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
റീൽസ് താരം ദാസേട്ടൻ കോഴിക്കോടിനൊപ്പം ചാന്ത്പൊട്ട് സിനിമയിലെ ഒരു സീൻ രേണു റിക്രിയേറ്റ് ചെയ്ത് അഭിനയിച്ചിരുന്നു. ആ റീലിൽ ചില ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടായിരുന്നുവെന്നതാണ് രേണുവിന് എതിരെ ഒരു വിഭാഗം പ്രേക്ഷകർ രംഗത്ത് എത്താൻ കാരണം. കഴിഞ്ഞ ദിവസം ഗ്ലാമറസായി ഫോട്ടോഷൂട്ട് ചെയ്തതിനും കടുത്ത വിമർശനം രേണുവിന് നേരിടേണ്ടി വന്നിരുന്നു.
സ്വർണ്ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് വരെ കഴിഞ്ഞ ദിവസം രേണുവിനെ വിമർശിച്ച് എത്തിയിരുന്നു. ഇതാണോ 2025ലെ പുതിയ വിഷു. ദയവായി നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. ആൺകുട്ടികൾ അങ്ങനെ പറയും... എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം... വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീയല്ല നിങ്ങൾ. മണ്ടത്തരം വിൽപ്പനയ്ക്ക് വെക്കരുത്.
വിചിത്രമായ സൃഷ്ടികൾക്കൊണ്ട് ശ്രീകൃഷ്ണനെ പകരംവെക്കാൻ കഴിയില്ല എന്നാണ് സ്വപ്‌ന സുരേഷ് കുറിച്ചത്. ഇപ്പോഴിതാ രേണുവിനെ ഉപദേശിക്കുന്ന ബിഗ് ബോസ് താരം രജിത് കുമാറിന്റെ വീഡിയോയാണ് വൈറലാകുന്നത്. പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയതായിരുന്നു ഇരുവരും. ചെയ്ഞ്ച് എന്ന മലയാളത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയിൽ രേണുവും ഭാഗമാണ്.
എന്റെ മോളെ ഒരു കാര്യം ഞാൻ പറയാം... പുള്ളിക്കാരൻ (ദാസേട്ടൻ കോഴിക്കോട്) തുള്ളിച്ചാടി തുള്ളിച്ചാടി അങ്ങ് പോകും. അവസാനം നിന്റെ കാര്യത്തിൽ ഭാവിയിൽ പണിയാകും. പണി വാങ്ങിക്കേണ്ടി വരും. മനസിലായോ..? എന്ന് പറഞ്ഞുകൊണ്ടാണ് രജിത് കുമാർ സംസാരിച്ച് തുടങ്ങുന്നത്. സോഷ്യൽമീഡിയയിൽ ഉള്ളവർക്ക് രേണുവിനോട് പ്രേമമാണ്. നീ വൈറലായെന്ന് പറയുമെങ്കിലും. അവർ വയറ് നിറയെ തരും. നീ സൂക്ഷിച്ചോളണം.
സുധിയും ഞാനും ഒരുമിച്ച് സ്റ്റാർ മാജിക്ക് ചെയ്തിട്ടുള്ളതാണ്. എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒത്തിരി പ്രോഗ്രാം ചെയ്തിട്ടുണ്ട് എന്നും രജിത് കുമാർ രേണുവിനോട് പറഞ്ഞു. ദാസേട്ടൻ കോഴിക്കോടും രേണുവിനൊപ്പം ചെയ്ഞ്ച് സിനിമയിൽ അഭിനയിക്കുന്നുണ്ട്. സുധി ചേട്ടന്റെ ഭാര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഇപ്പോൾ. അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ.
ആരുടെയും ജീവിതത്തിലോ കരിയറിലോ കയറി ഇടപെടാൻ ആർക്കും അവകാശമില്ല. പലയിടത്ത് നിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷെ അവർ അതിന് ഫിറ്റ് അല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് അവർ ഈ ഫീൽഡിലേക്ക് വന്നത്. ആർക്കും അഭിപ്രായം പറയാം. പക്ഷെ ആരും അവരുടെ ജീവിതത്തിൽ കയറി ഇടപെടേണ്ടതില്ല എന്നാണ് സ്റ്റാർ മാജിക്ക് ഷോ ഡയറക്ടർ അനൂപ് ജോൺ കഴിഞ്ഞ ദിവസം രേണുവിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
#biggboss #fame #rajithkumar #reacted #cyber #bullying #against #renusudhi #goes #viral