ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണ്‍ എന്ന് തുടങ്ങുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേഷകര്‍. സാധാരണ നിലയില്‍ തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും ഒരു പ്രോമോ വീഡിയോയോ ലോഗോയോ ഒന്നും പുറത്തു വന്നിട്ടില്ല. ഷോ തുടങ്ങാന്‍ ഇനിയും താമസിക്കും എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന് മാത്രമായി പുതിയൊരു വീട് ഉണ്ടാക്കുന്നതായിട്ടാണ് സൂചന.
നിലവില്‍ ബിഗ് ബോസ് ഓഡിഷന്‍ നടക്കുകയാണെന്നും ഒന്ന് രണ്ട് മാസത്തിനുള്ളില്‍ ഷോ വരുമെന്ന് പ്രതീക്ഷിക്കാം എന്ന സൂചനയുണ്ട്. ഇതിനിടെ മുന്‍ സീസണുകളില്‍ നിന്നെല്ലാം വ്യത്യാസമായ ചിലത് വേണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. നടക്കാന്‍ സാധ്യത ഉള്ളതും മലയാളം ബിഗ് ബോസില്‍ ഈ ജന്മത്ത് നടക്കാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്ക്‌സിലൂടെ രേവതി.
ബിഗ് ബോസ് സീസണ്‍ 7 എങ്ങനെയായിരിക്കണമെന്ന് ചോദിച്ച് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിച്ചതും സേഫ് ഗെയിമേഴ്‌സിനെ കുറിച്ചാണ്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ കാലം സേഫ് ഗെയിമേഴ്‌സ് മുന്നോട്ട് പോകുന്നത്. അവര്‍ ടോപ് ഫൈവ് വരെ എത്തും. റിയലായിട്ടും വാ തുറന്ന് കളിക്കുന്നവരെല്ലാം പുറത്തായാലും സേഫ് ഗെയിം കളിക്കുന്നവര്‍ ഫൈനല്‍ ഫൈവിലെത്തും. അതിന് കാരണമെന്താണെന്ന് ചോദിച്ചാല്‍ ഓഡിയന്‍സ് തന്നെയാണ്. അങ്ങനെയാണ് ഓഡിയന്‍സ് ജഡ്ജ് ചെയ്യുന്നത്.
പ്രേക്ഷകര്‍ മാറാതെ ഒരു മാറ്റവും വരില്ല. കഴിഞ്ഞ തവണ സേഫ് ഗെയിം കളിച്ചവര്‍ക്ക് കിട്ടിയ വോട്ട് അതിന് ഉദ്ദാഹരണമാണ്. പക്ഷേ പ്രേക്ഷകരുടെ ചിന്തകളെ മാറ്റാന്‍ ഇവിടെ ആര്‍ക്കും സാധിക്കില്ല. സാധിക്കുന്നത് ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ്. ലാലേട്ടനെ കൊണ്ട് സേഫ് ഗെയിം കളിക്കുന്നവരെ കുത്തി എഴുന്നേല്‍പ്പിക്കണം, അല്ലെങ്കില്‍ അവരെ പുറത്താക്കണം. നിങ്ങള്‍ കളിക്കുന്നത് സേഫ് ഗെയിം ആണെന്ന് അവരെ താക്കീത് ചെയ്യണം. പക്ഷേ ലാലേട്ടന്‍ ഏറ്റവും കൂടുതല്‍ വഴക്ക് പറയുന്നത് നന്നായി കളിക്കുന്നവരെയാണ്.
എല്ലാ സീസണ്‍ എടുത്ത് നോക്കിയാലും അത് മനസിലാകും. നല്ലോണം വഴക്ക് കൂടുന്നവരെയും കണ്ടെന്റ് ഉണ്ടാക്കുന്നവരെയുമാണ് ലാലേട്ടന്‍ വഴക്ക് പറയാറുള്ളത്. സേഫ് ഗെയിമേഴ്‌സിനോട് സുഖമല്ലേ മോനെ, കഴിച്ചോ, എങ്ങനെയുണ്ട് എന്നൊക്കെയായിരിക്കും. വേറെ ഒന്നും പറയില്ല. നീ എന്താ വാ തുറക്കാത്തത് എന്നൊന്നും ആരോടും ചോദിക്കാറുമില്ല. ഇതിലൂടെ സേഫ് ഗെയിമേഴ്‌സിനെ മലയാളം ബിഗ് ബോസ് സപ്പോര്‍ട്ട് ചെയ്യുകയാണെന്ന് മനസിലാവും. ബാക്കിയൊരു ഭാഷകളിലും ഇങ്ങനെയില്ല.
ഹിന്ദി ബിഗ് ബോസിനോട് താല്‍പര്യമില്ലെങ്കിലും നല്ല പിള്ള ചമഞ്ഞ് ഇരിക്കുന്നവരെ സല്‍മാന്‍ ഖാന്‍ കൈയ്യോടെ പിടികൂടും. നീ നല്ല പിള്ള ചമഞ്ഞ് ഇരിക്കേണ്ടതില്ല. നിന്നെ കുറിച്ച് നമുക്ക് നല്ലത് പോലെ അറിയാം, പ്രേക്ഷകരെ പറ്റിക്കാനുള്ള ശ്രമമാണെങ്കില്‍ നിര്‍ത്തിക്കോളാനും സല്‍മാന്‍ പറയും. ഇതോടെ സേഫ് ആയിട്ടിരിക്കുന്നവര്‍ പിറ്റേന്ന് മുതല്‍ മിണ്ടാന്‍ തുടങ്ങും. പക്ഷേ ഇവിടെ അങ്ങനെയല്ല. പ്രേക്ഷകരെ മൊത്തം പറ്റിച്ചിട്ട് മുന്നോട്ട് പോകും. വാ തുറന്ന് സംസാരിക്കുന്ന സ്ത്രീകളെയാണ് ആദ്യം പുറത്താക്കുക.
അല്ലെങ്കില്‍ ആദ്യം ക്യൂട്ട്‌നെസ് വാരി വിതറണം. ഇനി അതുമല്ലെങ്കില്‍ അവിടുത്തെ കിംഗിന്റെ ഗേള്‍ ഫ്രണ്ടുമാവണം. അല്ലാത്ത പക്ഷം പുറത്ത് പോകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഇവിടെ അങ്ങനെയാണ്. ഒന്നുകില്‍ രാജാവിനൊപ്പം നില്‍ക്കുകയാണെങ്കില്‍ പോസിറ്റീവായി മുന്നോട്ട് പോകാം. രാജാവിന്റെ ഓപ്പോസിറ്റ് നിന്നാലും മുന്നോട്ട് പോകാം.
പിന്നെ കുറച്ച് ക്യൂട്ട് ആണെങ്കില്‍ ആളുകള്‍ സൗന്ദര്യമുണ്ടല്ലോ എന്ന് പറഞ്ഞും സപ്പോര്‍ട്ട് ചെയ്യും. ഇതൊക്കെ നടക്കുന്ന കാര്യങ്ങളും മുന്‍പ് കണ്ടതുമാണ്. സേഫ് ഗെയിം കളിച്ച് പോയാല്‍ വോട്ട് കിട്ടും. പക്ഷേ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നിട്ട് സിനിമയോ സീരിയലോ മറ്റെന്തെങ്കിലും പാഷന്‍ ഉള്ളവരാണെങ്കില്‍ നിങ്ങളെ കുറിച്ച് പുറത്തുള്ളവര്‍ക്കെല്ലാം അറിയാന്‍ സാധിക്കും. പ്രേക്ഷകരെ പറ്റിച്ചാലും സത്യം അറിയുന്നവരും ഇത് കാണുന്നുണ്ടെന്ന് ഓര്‍മ്മിക്കണം. അവരുടെ അടുത്തേക്കാണ് ഇറങ്ങിയിട്ട് ചെല്ലേണ്ടത്. ഇനി മുതല്‍ സേഫ് ഗെയിം കളിച്ചതോണ്ട് ഒന്നും കാര്യമില്ല. റിയലായിട്ട് കളിക്കുകയാണ് വേണ്ടത്.
കോമണേഴ്‌സില്‍ ആണ്‍കുട്ടികളെ കൊണ്ട് വരണമെന്ന് പറയുന്നവരുണ്ട്. പിന്നെ ഓപ്പണ്‍ നോമിനേഷന്‍ വേണം. ഇതൊക്കെ ഈ ജന്മത്ത് മലയാളം ബിഗ് ബോസില്‍ നടക്കുമോന്ന് അറിയില്ല. നൂറ് ദിവസമെങ്കിലും ഷോ മുന്നോട്ട് പോകണമെന്ന ആവശ്യവും ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഇതുവരെ അതിന് സാധിച്ചിട്ടില്ല. ദിവസം നൂറ് മറി കടന്ന് പോവണം.
ആദ്യ ആഴ്ചയിലെ എവിക്ഷന്‍ വേണ്ടെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്. കാരണം ഈ ദിവസങ്ങള്‍ കൊണ്ട് ആരെയാണ് മനസിലാക്കാന്‍ സാധിക്കുക. ഏറ്റവും പാവം ആയിരിക്കും പുറത്ത് പോവുക. ഒട്ടും തയ്യാറെടുപ്പ് നടത്താത്തവര്‍ ആണ് ആദ്യം എലിമിനേറ്റ് ചെയ്യപ്പെടുക. അവർക്കും കാര്യങ്ങൾ പ്രകടിപ്പിക്കാനുള്ള സമയം കിട്ടണം. അതുകൊണ്ട് ആദ്യ ആഴ്ചയിൽ തന്നെ എലിമിനേഷൻ വേണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
മത്സരാര്‍ഥികള്‍ക്ക് ഫിസിക്കല്‍ ടാസ്‌കിനെക്കാളും മെന്റല്‍ ടാസ്‌ക് ആണ് കൊടുക്കേണ്ടത്. വൈല്‍ഡ് കാര്‍ഡുകളെ കൊണ്ട് വന്നാലും ഗെയിം കുളമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിന് മുന്‍പ് സംഭവിച്ചത് സ്വന്തം ഗെയിമും നശിപ്പിക്കും, അതുവരെ കളിച്ചോണ്ട് ഇരുന്നവരുടെ ഗെയിം കൂടി കുളമാക്കുന്ന വൈല്‍ഡ് കാര്‍ഡുകളെയാണ്. ജയിക്കാന്‍ പോകുന്ന ആളെ കുറിച്ച് ആദ്യം പറഞ്ഞ് കൊടുക്കും.
ഇതോടെ അവരുടെ ഗെയിം ആദ്യം പൊളിയും. പുറത്തുള്ള കാര്യം അകത്ത് പലപ്പോഴും അറിയാറുണ്ട്. അതോടെയാണ് ഗെയിം അവിയല്‍ പരുവം ആകുന്നത്. അങ്ങനെ വരാതിരിക്കാന്‍ ബിഗ് ബോസ് ശ്രദ്ധിക്കണം. ഒന്നുകില്‍ പുറത്തെ കാര്യം പറയരുത്. ഇല്ലെങ്കില്‍ ഗെയിമിനെ ബാധിക്കാത്ത രീതിയില്‍ പറഞ്ഞ് കൊടുക്കണം. കഴിഞ്ഞ സീസണില്‍ നല്ല മത്സരാര്‍ഥികള്‍ ഒത്തിരി പേരുണ്ടായിരുന്നു.
എന്നാല്‍ തുടക്കം മുതല്‍ അങ്ങനെയുള്ളവരാണ് പുറത്ത് പോയത്. അവസാനം എത്തിയപ്പോഴെക്കും ആരുമില്ലാത്ത അവസ്ഥയായി. വിജയിക്കാന്‍ സാധ്യതയുള്ളവര്‍ പോലും പാതി ദിവസത്തിന് മുന്‍പ് പുറത്ത് പോകുന്നതാണ് കണ്ടത്. അതിനൊക്കെ കാരണം സേഫ് ഗെയിം കളിക്കുന്നവരാണ്. ഫൈനലിലേക്ക് എത്തുമ്പോള്‍ കാണുന്ന പ്രേക്ഷകര്‍ പോലും ഉറങ്ങി വീഴുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.
സേഫ് ഗെയിം കളിക്കാന്‍ ഉദ്ദേശിച്ച് ബിഗ് ബോസിലേക്ക് വരുന്നവര്‍ വരാതെ ഇരിക്കണമെന്നാണ് രേവതി ആവശ്യപ്പെടുന്നത്. റിയലായിട്ട് നിന്നാല്‍ മാത്രമേ കാര്യമുള്ളു. അല്ലാത്ത പക്ഷം ഭാവിയില്‍ യാതൊരു മെച്ചവും ജീവിതത്തില്‍ ഉണ്ടാവില്ല. കരിയര്‍ ഡെവലപ്പ്‌മെന്റ് ഉണ്ടാവണമെങ്കില്‍ റിയലായിട്ട് നില്‍ക്കണം. ഫേക്ക് ആയി നിന്ന ശേഷം പുറത്തിറങ്ങിയിട്ട് റിയാലാവാനും ഫേക്ക് ആവാനും പറ്റാത്ത അവസ്ഥയിലായി പോകും. മുന്‍ സീസണുകളില്‍ റിയലായി ബിഗ് ബോസില്‍ നിന്നവര്‍ക്ക് പുറത്തും സമാധാനമുണ്ട്.
അകത്ത് നെഗറ്റീവ് ആയിരുന്നെങ്കിലും പുറത്ത് വരുമ്പോള്‍ സമാധാനമുണ്ടാവും. ആ മനസമാധാനമെങ്കിലും ഉണ്ടാവുമല്ലോ. ഇത് അഭിനയിക്കാനുള്ള സ്ഥലമൊന്നുമല്ല. ഇവിടെ വന്ന് അഭിനയിച്ചിട്ട് യാതൊരു കാര്യവുമില്ല. പേഴ്‌സണാലിറ്റി ഗെയിം ഷോ ആണ്. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും നിങ്ങളുടെ വ്യക്തിത്വം കാണിക്കുക എന്നതാണ് ഈ ഷോ യിലൂടെ ഉദ്ദേശിക്കുന്നതെന്നും രേവതി പറയുന്നു.
Read more at: https://malayalam.filmibeat.com/television/bigg-boss-malayalam-season-7-revathy-spoke-about-audience-reaction-about-bb-show-goes-viral-128541.html
#biggboss #malayalam #season #7 #revathy #spoke #about #audience #reaction