(moviemax.in) ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു സിമ്രാന്‍. ഒരു കാലത്ത് യുവാക്കളുടെ ഹരമായി മാറിയ സിമ്രാന്‍ നായിക നടിയായി ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാലോകത്തുമൊക്കെ നിറഞ്ഞ് നിന്നു. നടി എന്നതിലുപരി നിര്‍മാതാവും കൊറിയോഗ്രാഫറും പിന്നണി ഗായികയുമൊക്കെയാണ് നടി. അങ്ങനെ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി സജീവമായ സിമ്രാന്‍ കഴിഞ്ഞയാഴ്ചയാണ് തന്റെ ജന്മദിനം ആഘോഷിച്ചത്.
അങ്ങനെ നടിയ്ക്ക് ആശംസ അറിയിച്ച് ആയിരിക്കണക്കിന് ആരാധകരുമെത്തി. ഇതിനിടെ വര്‍ഷങ്ങളായി തനിക്കേറ്റവും പ്രിയപ്പെട്ട ആളുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും മുക്തയായിട്ടില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സിമ്രാനിപ്പോള്‍. തന്റെ സഹോദരിയും നടിയുമായിരുന്ന മോണല്‍ നവാലിനെ കുറിച്ചാണ് സിമ്രാന്‍ എഴുതിയിരിക്കുന്നത്.
'മോണല്‍...നിന്നെ ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. 23 വര്‍ഷമായി, ഇപ്പോഴും ഞാന്‍ നിന്റെ നിശബ്ദ നിമിഷങ്ങള്‍ക്കായി തിരയുന്നു...' എന്നാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സിമ്രാന്‍ കുറിച്ചിരിക്കുന്നത്.
സിമ്രാന്‍ സിനിമയില്‍ സജീവമായതിന് പിന്നാലെയാണ് അനിയത്തിയായ രാധ മോണല്‍ നേവലും സിനിമയിലേക്ക് എത്തുന്നത്. കന്നഡ ചിചത്രത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും പിന്നീട് കൂടുതലും തമിഴ് സിനിമകളിലാണ് മോണല്‍ അഭിനയിച്ചിരുന്നത്. ഇടയ്ക്ക് തെലുങ്കിലും ഹിന്ദിയിലുമൊക്കെ നടി തന്റെ സാന്നിധ്യം അറിയിച്ചു. അങ്ങനെ അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ ചേച്ചി സിമ്രാനൊപ്പം ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് നടി വളര്‍ന്നു.
എന്നാല്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ട് ചെറിയ പ്രായത്തില്‍ തന്നെ മോണല്‍ മരിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. താമസിച്ചിരുന്ന വീട്ടില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2002 ഏപ്രില്‍ പതിനാലിനാണ് ചെന്നൈയിലെ അപാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തുന്നത്. മരിക്കുമ്പോള്‍ കേവലം ഇരുപത്തിയൊന്ന് വയസ് മാത്രമായിരുന്നു അവരുടെ പ്രായം.
കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മോണല്‍ മോഡലിങ് രംഗത്ത് സജീവമായിരുന്നു. ഈ സമയത്താണ് ചേച്ചി വഴി സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്. ആദ്യ സിനിമയും അതിലെ പാട്ടുകളും വലിയ വിജയമായതോടെ മോണലിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞു. ഇളയദളപതി വിജയ് അടക്കമുള്ള നിരവധി താരസിനിമകളില്‍ നായികയായി. പ്രണയനൈരാശ്യമാണ് തന്റെ സഹോദരിയുടെ മരണത്തിന് കാരണമെന്ന് സിമ്രാന്‍ ആരോപിച്ചിരുന്നു.
ആദ്യ സിനിമയിലെ നായകന്‍ ഗുണാലുമായിട്ടാണ് മോണലിന്റെ പ്രണയമെന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ കൊറിയോഗ്രാഫര്‍ പ്രസന്ന സുജിത്തും തന്റെ സഹോദരിയും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ പ്രസന്ന അവളുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതാണ് മരണത്തിന് കാരണമെന്നുമാണ് സിമ്രാന്‍ ആരോപിച്ചത്. മുംബൈയിലുള്ള ഇദ്ദേഹത്തിന്റെ വീട്ടില്‍ വിവാഹം കഴിക്കണമെന്ന അഭ്യര്‍ഥനയുമായി അനിയത്തി പോയിരുന്നു. എന്നാല്‍ അവര്‍ അതിന് സമ്മതിച്ചില്ല.
തിരികെ ചെന്നൈയിലെത്തി കരിയറില്‍ ഫോക്കസ് ചെയ്യാമെന്ന് വിചാരിച്ചെങ്കിലും അവള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിച്ചില്ലെന്നാണ് അന്ന് സിമ്രാന്‍ കൊടുത്ത പരാതിയില്‍ പറഞ്ഞത്. പ്രസന്ന ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് മോണല്‍ വീടിനുള്ളില്‍ തൂങ്ങി മരിക്കുന്നത്. മാത്രമല്ല മരിക്കുന്നതിന് മുന്‍പ് 'എന്റെ ജീവിതത്തില്‍ ശരിയായ പുരുഷന്മാരെ കണ്ടിട്ടില്ലെന്ന്' കൂടി നടി എഴുതി വെച്ചിരുന്നു. കൂടുതല്‍ തെളിവുകളൊന്നമില്ലാത്തതിനാല്‍ ഈ പ്രശ്‌നം പിന്നീട് അവസാനിച്ചു.
എന്നാല്‍ അനിയത്തിയുടെ വേര്‍പാട് എല്ലാ വര്‍ഷവും ഓര്‍മ്മിച്ച് കൊണ്ട് സിമ്രാന്‍ എത്താറുണ്ട്. അങ്ങനെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയൊരു പോസ്റ്റുമായി നടി എത്തിയത്.
#simranremember #monal #her #23rd #death #anniversary #with #heartfelt #note #write #up #viral