ബെഡില്‍ കിടന്ന ശേഷം ഭര്‍ത്താവും ഭാര്യയും തമ്മില്‍ പറയുന്ന ഗോസിപ്പ് മറ്റാര്‍ക്കും പറ്റില്ല! പോസ്റ്റുമായി ദിയ

ബെഡില്‍ കിടന്ന ശേഷം ഭര്‍ത്താവും ഭാര്യയും തമ്മില്‍ പറയുന്ന ഗോസിപ്പ് മറ്റാര്‍ക്കും പറ്റില്ല! പോസ്റ്റുമായി ദിയ
Apr 12, 2025 11:01 PM | By Athira V

(moviemax.in) നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ ആദ്യ പേരക്കുട്ടി ജനിക്കാന്‍ പോവുകയാണ്. രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ ഗര്‍ഭകാല വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഓസി എന്ന് വിളിക്കുന്ന ദിയയും ഭര്‍ത്താവ് അശ്വിന്‍ ഗണേശുമൊക്കെ സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരജോഡികളാണ്. ഇരുവരുടെയും ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

ഭര്‍ത്താവിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് വേണ്ടി മാലിദ്വീപിലേക്ക് കൊണ്ട് പോയതിന്റെ വിശേഷങ്ങളൊക്കെ ദിയ പങ്കുവെച്ചിരുന്നു. അശ്വിന്‍ വര്‍ഷങ്ങളായി മനസില്‍ കൊണ്ട് നടക്കുന്ന ചില ആഗ്രഹങ്ങളും ഈ ദിവസങ്ങളില്‍ സാധിപ്പിച്ച് കൊടുക്കാന്‍ ദിയയ്ക്ക് സാധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ വൈറലാകുന്നതും. പിന്നാലെ രസകരമായ ചില പോസ്റ്റുകളാണ് ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയിലൂടെ ദിയ പങ്കുവെച്ചിരിക്കുന്നത്.

തന്റെ ജീവിതത്തെ കുറിച്ച് സാമ്യം തോന്നുന്ന റീല്‍സുകളും പോസ്റ്റുകളുമൊക്കെ സ്‌റ്റോറിയാക്കുന്ന ആളാണ് ദിയ. അത്തരത്തില്‍ ഇപ്പോഴത്തെ തന്റെ സിറ്റുവേഷന് അനുസരിച്ചുള്ള ഓരോന്നും താരപുത്രി പങ്കുവെക്കാറുണ്ട്. അതിലൊന്ന് ഗോസിപ്പ് പറയാന്‍ ഏറ്റവും ബെസ്റ്റ് ആള്‍ കൂടെ തന്നെയുള്ള ഭര്‍ത്താവ് ആണെന്നാണ്. 'ഉറങ്ങാന്‍ ബെഡില്‍ കിടന്ന ശേഷം ഒരു ഭാര്യയും ഭര്‍ത്താവും പറയുന്നത് പോലത്തെ ഗോസിപ്പ് പറയാന്‍ വേറെയാര്‍ക്കും സാധിക്കില്ല' എന്നാണ് ദിയ സൂചിപ്പിച്ചിരിക്കുന്നത്.

അതിനര്‍ഥം ഓസിയും ഭര്‍ത്താവായ അശ്വിനും സ്ഥിരമായി ഇത്തരം ഗോസിപ്പുകള്‍ പറയാറുണ്ടെന്നല്ലേ എന്ന് ചോദിക്കുകയാണ് ആരാധകര്‍. ഉറങ്ങുന്നതിന് മുന്‍പും രാവിലെ എഴുന്നേല്‍ക്കുമ്പോഴുമൊക്കെ ഇത്തരം സംസാരങ്ങള്‍ ദമ്പതിമാരുടെ ജീവിതത്തില്‍ വലിയ ഗുണം ചെയ്യുമെന്നാണ് ചിലര്‍ ദിയയോട് പറയുന്നത്. അതേ സമയം ദിയയ്ക്ക് ഏറ്റവും പെര്‍ഫെക്ടായ ഭര്‍ത്താവിനെ ലഭിച്ചതിന്റെ പേരിലുള്ള ആശംസകളും നടിയുടെ വീഡിയോയുടെ താഴെ കമന്റിലൂടെ അറിയിക്കുന്നു.

വിവാഹത്തിന് മുന്‍പും ശേഷവുമൊക്കെ ദിയ ആഗ്രഹിക്കുന്ന രീതിയിലാണ് ഇരുവരും ജീവിക്കുന്നത്. ഭാര്യയുടെ ഇഷ്ടങ്ങള്‍ക്ക് യാതൊരു മടിയുമില്ലാതെ കൂടെ നില്‍ക്കാന്‍ അശ്വിന് സാധിക്കാറുണ്ട്. അത്തരത്തില്‍ ഇരുവരും വിവാഹം കഴിച്ചതും വിദേശത്തേക്ക് ഹണിമൂണിന് പോയതും പിന്നെ ഏറ്റവുമൊടുവില്‍ മാലിദ്വീപിലേക്ക് പോകാമെന്ന് തീരുമാനിച്ചതുമൊക്കെ ദിയയുടെ താല്‍പര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ്. മാത്രമല്ല ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ നേരിട്ട് പോയി പര്‍ച്ചേഴ്‌സ് ചെയ്യുമ്പോഴും ദിയയ്‌ക്കൊപ്പം കൈപ്പിടിച്ച് ഭര്‍ത്താവുണ്ട്.

നിലവില്‍ ആറ് മാസം ഗര്‍ഭിണിയായ ദിയ ജൂലൈ മാസത്തിലായിരിക്കും കുഞ്ഞിന് ജന്മം കൊടുക്കുക. ഏകദേശം പന്ത്രണ്ട് ആഴ്ചകള്‍ കൂടി അവസാനിക്കാനുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്നെ താന്‍ മടുത്തുവെന്നാണ് താരം പറയുന്നത്. ഗര്‍ഭിണിയായ ആദ്യ മാസങ്ങളില്‍ വല്ലാത്ത ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഭക്ഷണം കഴിക്കാനോ എഴുന്നേറ്റ് നടക്കാനോ ഒന്നിനു സാധിക്കാത്ത അവസ്ഥയിലായി. എന്നാല്‍ അതില്‍ നിന്നും നല്ല മാറ്റം വന്നതോടെ ഇപ്പോള്‍ ഹാപ്പിയാണ് ദിയ.

അടുത്തിടെ ചെന്നൈയിലും മറ്റുമൊക്കെ സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ഇരുവരും ഒരുമിച്ച് പോയിരുന്നു. വെറുതേ വീട്ടിലിരിക്കാതെ യാത്രകള്‍ ചെയ്തും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചുമൊക്കെ ഗര്‍ഭകാലം ആസ്വദിക്കുകയാണ്. ഇതിനിടെ മാലിദ്വീപില്‍ വെച്ച് ബേബി മൂണ്‍ ഫോട്ടോഷൂട്ടും താരങ്ങള്‍ നടത്തിയിരുന്നു. ദിയയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്തരത്തിലുള്ള ഫോട്ടോഷൂട്ട്. വിചാരിച്ചത് പോലെ അതിന് സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും.

#diyakrishna #says #nobody #gossips #more #than #husband #and #wife #while #bed #goes #trending

Next TV

Related Stories
 അന്ന് ജിന്റോ എന്റെ കാല് പിടിച്ചു, എക്സൈസിന്റെ നോട്ടീസ് ലഭിച്ച ബി​ഗ് ബോസ് താരം! ബാക്കി വഴിയേ പറയും -സായ് കൃഷ്ണ

Apr 25, 2025 03:36 PM

അന്ന് ജിന്റോ എന്റെ കാല് പിടിച്ചു, എക്സൈസിന്റെ നോട്ടീസ് ലഭിച്ച ബി​ഗ് ബോസ് താരം! ബാക്കി വഴിയേ പറയും -സായ് കൃഷ്ണ

ഈ കേസിൽ പുതുതായി അഞ്ച് പേർക്ക് കൂടി നോട്ടീസ് കൊടുത്തിട്ടുണ്ട് എക്സൈസ്. അതും നേരിട്ട് എത്തിയാണ് കൈമാറിയത്....

Read More >>
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Apr 25, 2025 02:28 PM

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

നടിമാര്‍ക്കെതിരായ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയില്‍...

Read More >>
ഓട്ടോറിക്ഷ ഡ്രൈവറെ അധിക്ഷേപിച്ചതല്ല, അയാൾ ചെയ്തത് ആവശ്യമില്ലാത്ത പ്രവൃത്തിയാണ് -അർജുൻ

Apr 25, 2025 02:08 PM

ഓട്ടോറിക്ഷ ഡ്രൈവറെ അധിക്ഷേപിച്ചതല്ല, അയാൾ ചെയ്തത് ആവശ്യമില്ലാത്ത പ്രവൃത്തിയാണ് -അർജുൻ

അർജുൻ ഡ്രൈവറെ പരിഹസിക്കുന്ന തരത്തിൽ പെരുമാറിയെന്നാ‌യിരുന്നു വീഡിയോ വൈറലായപ്പോൾ വന്ന പ്രധാന...

Read More >>
‘പോക്സോ കേസ് കെട്ടിച്ചമച്ചത്, ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള വ്‌ളോഗർമാർ’: വിശദീകരണവുമായി മുകേഷ് എം നായർ

Apr 24, 2025 07:26 PM

‘പോക്സോ കേസ് കെട്ടിച്ചമച്ചത്, ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള വ്‌ളോഗർമാർ’: വിശദീകരണവുമായി മുകേഷ് എം നായർ

വാർത്ത കണ്ട് ഞെട്ടിയിരിക്കുകയാണ്. കേസ് കള്ളമാണെന്ന് തെളിയിക്കാനുള്ള സകല തെളിവുകളും കയ്യിൽ...

Read More >>
'ഒന്നും പറയാൻ പറ്റില്ല, സുഹൃത്തിന്റെ ഭാര്യയായിരുന്നു, സിനിമ ചെയ്യുന്നതും ഫോട്ടോഷൂട്ട് ചെയ്യുന്നതും തെറ്റല്ല'; രേണുവിനെ കുറിച്ച് ഷിയാസ്

Apr 24, 2025 02:06 PM

'ഒന്നും പറയാൻ പറ്റില്ല, സുഹൃത്തിന്റെ ഭാര്യയായിരുന്നു, സിനിമ ചെയ്യുന്നതും ഫോട്ടോഷൂട്ട് ചെയ്യുന്നതും തെറ്റല്ല'; രേണുവിനെ കുറിച്ച് ഷിയാസ്

ഓരോരുത്തരും ഓരോ രീതിയിൽ അല്ലേ പേഴ്സണൽ ലൈഫ് മുന്നോട്ട് കൊണ്ടുപോകുന്നത് എന്നാണ് നടനും മോഡലുമായ ഷിയാസ് കരീം രേണുവിന്റെ ​ഗ്ലാമർ ഫോട്ടോഷൂട്ട്...

Read More >>
Top Stories










News Roundup