എന്ത് പേക്കൂത്താണ്! ഇത്തരം വസ്ത്രമിടരുതെന്ന് പറഞ്ഞതല്ലേ? രാവിലെ തന്നെ പിന്നാംപുറം ആണല്ലോ..'; ഹന്‍സുവിനെ കുറ്റം പറഞ്ഞ് സോഷ്യല്‍ മീഡിയ

എന്ത് പേക്കൂത്താണ്! ഇത്തരം വസ്ത്രമിടരുതെന്ന് പറഞ്ഞതല്ലേ? രാവിലെ തന്നെ പിന്നാംപുറം ആണല്ലോ..'; ഹന്‍സുവിനെ കുറ്റം പറഞ്ഞ് സോഷ്യല്‍ മീഡിയ
Apr 12, 2025 12:22 PM | By Athira V

നടനും രാഷ്ട്രീയക്കാരനുമൊക്കെയാണെങ്കിലും ഇന്ന് നാല് പെണ്‍മക്കളുടെ വിശേഷങ്ങളിലൂടെയാണ് കൃഷ്ണ കുമാര്‍ അറിയപ്പെടുന്നത്. നേരത്തെ നടന്‍ പരിഹസിക്കപ്പെട്ടതും നാല് പെണ്‍മക്കളുടെ പിതാവാണെന്ന പേരിലായിരുന്നു. എന്നാല്‍ ഇന്ന് മക്കളെല്ലാം തന്നെക്കാളും വളര്‍ന്നതില്‍ അഭിമാനിക്കുകയാണ് കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും. മൂത്തമകള്‍ മലയാള സിനിമയിലെ മുന്‍നിര നടിയായി വളര്‍ന്നു. ഇളയമകള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും ബിസിനസുകാരിയുമൊക്കെയാണ്. മാത്രമല്ല വിവാഹം കഴിഞ്ഞ് ഇപ്പോൾ കുടുംബത്തിലെ ആദ്യ പേരക്കുട്ടിയ്ക്ക് ജന്മം കൊടുക്കാൻ ഒരുങ്ങുകയാണ് ദിയ.

ഏറ്റവും ഇളയമക്കളും സമാനമായ രീതിയില്‍ അവരുടെ കരിയറില്‍ ചുടവുറപ്പിച്ച് കഴിഞ്ഞു. നാല് പേരില്‍ ഏറ്റവുമധികം ആരാധകരുള്ളതും സോഷ്യല്‍ മീഡിയയുടെ പ്രിയപുത്രിയെന്ന് പറയുന്നത് ഏറ്റവും ഇളയമകള്‍ ഹന്‍സികയാണ്. ഹന്‍സു എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന ഹന്‍സിക അത്യാവശ്യം മോഡലിങ്ങില്‍ ഭാവിയുള്ള ആളാണെന്ന് ഇതിനകം തെളിയിച്ച് കഴിഞ്ഞു. വസ്ത്രധാരണത്തിലും സ്‌റ്റൈലിങ്ങിലുമൊക്കെ പ്രത്യേക നൈപുണ്യമാണ് ഹന്‍സുവിന്.

യാത്രകളിലും മറ്റുമൊക്കെ തന്റെ ആഗ്രഹം നിറവേറ്റാന്‍ താരപുത്രി ശ്രമിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ഹന്‍സികയുടെ സ്വപ്‌നനഗരമായ ജപ്പാനിലേക്കാണ് കുടുംബം യാത്ര പോയത്. അവിടെ നിന്നുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നത്. സഹോദരിമാരുടെയും അമ്മ സിന്ധുവിനുമൊപ്പമായിരുന്നു ഹന്‍സു ജപ്പാനിലേക്ക് പോയത്. അവിടെ നിന്നുള്ള രസകരമായ ചില നിമിഷങ്ങളിലെ വീഡിയോസും പുറത്ത് വിട്ടിരുന്നു.

അതിലൊന്ന്  ഓഫ് ഷോള്‍ഡര്‍ ടോപ്പും സ്‌കേര്‍ട്ടും ധരിച്ച് അതീവ സുന്ദരിയായിട്ടാണ് വീഡിയോയില്‍ ഹന്‍സു പ്രത്യക്ഷപ്പെടുന്നത്. കൈയ്യിലൊരു ഹാന്‍ഡ് ബാഗുമുണ്ട്. ശേഷം സ്വന്തമായി എടുത്ത സെല്‍ഫി വീഡിയോയില്‍ തന്റെ വസ്ത്രങ്ങളും മറ്റുമാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇതിഷ്ടപ്പെടാതെ താരപുത്രിയെ കളിയാക്കിയും പരിഹസിച്ചുമൊക്കെയാണ് ചിലര്‍ എത്തിയിരിക്കുന്നത്.

'എന്ത് പേക്കൂത്ത് ആണ് ഹന്‍സു ഇത്, നിന്നോട് ഇതുപോലത്തെ ഡ്രസ്സ് ഇടരുത് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്, രാവിലെ തന്നെ പിന്നാംപുറം ആണല്ലോ കണി. ഇന്നത്തെ ദിവസം പോയി...' എന്നിങ്ങനെയാണ് ഹന്‍സികയുടെ വീഡിയോയുടെ താഴെ കമന്റുമായി ചിലര്‍ എത്തിയിരിക്കുന്നത്.


ഇത്തരം വിമര്‍ശനങ്ങളോടൊന്നും പ്രതികരിക്കാതെ മുഖം തിരിക്കലാണ് താരപുത്രിമാര്‍ ചെയ്യാറുള്ളത്. മുന്‍പും സമാനമായ രീതിയില്‍ ഹന്‍സുവിന്റെയടക്കം വസ്ത്രധാരണത്തെ കുറിച്ച് വ്യാപകമായ വിമര്‍ശനം വന്നിരുന്നു. അച്ഛന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ പോലും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നത് താരപുത്രിമാര്‍ക്ക് ആയിരുന്നു. നിലവിൽ കോളേജിൽ പഠിക്കുകയായിരുന്നു ഹൻസിക. പരീക്ഷയ്ക്ക് ശേഷം വെക്കേഷൻ ആയതിനാൽ ആ ദിവസങ്ങൾ ആഘോഷമാക്കാനുള്ള തീരുമാനത്തിലായിരുന്നു. അങ്ങനെയാണ് കുടുംബസമേതം വിദേശത്തേക്ക് പോകാൻ തീരുമാനിച്ചത്. ഗർഭിണിയായതിനാൽ ദിയ കൃഷ്ണ മാത്രമാണ് ജപ്പാൻ യാത്രയിൽ നിന്നും മാറി നിന്നത്.

അടുത്തിടെ അഹാന നായികയായി അഭിനയിച്ച സിനിമയുമായി ബന്ധപ്പെട്ടും ചില വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നടി സിനിമയുമായി സഹകരിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ ഭാര്യ ആരോപിച്ചത്. എന്നാല്‍ പിന്നീട് ഇതിന് വിശദീകരണവുമായി അഹാന രംഗത്ത് വന്നതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു. അതുപോലെ ഇടയ്ക്കിടെ വിവാദങ്ങള്‍ പിടിക്കാറുള്ള ആളാണ് ദിയ കൃഷ്ണയും. ഗര്‍ഭിണിയായ ദിയ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈ ദിവസങ്ങളില്‍ മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ പോയ ചിത്രങ്ങള്‍ പുറത്ത് വിട്ടതോടെ ദിയയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

#hansikakrishnas #new #glamours #video

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup