മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. ആറ് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം. ഏഴാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഓരോ ബിഗ് ബോസ് സീസണും അവസാനിക്കുന്നത് പുതിയ താരങ്ങളെ സമ്മാനിച്ചു കൊണ്ടാണ്. വിജയിച്ചവര്‍ മാത്രമല്ല ബിഗ് ബോസിലൂടെ താരമായി മാറുന്നത്. നേരത്തെ അത്ര പരിചയമില്ലാത്ത പലരും വലിയ താരങ്ങളായി മാറുന്നത് കണ്ടിട്ടുണ്ട് ബിഗ് ബോസിലൂടെ.
അങ്ങനെ ബിഗ് ബോസിലൂടെ താരമായി മാറിയ നടിയാണ് സൂര്യ മേനോന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 3 ലാണ് സൂര്യ മത്സരാര്‍ത്ഥിയായി എത്തിയത്. ഡിജെയും നടിയും മോഡലുമായിരുന്ന സൂര്യ ബിഗ് ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് വീട്ടില്‍ തന്റെ നാടന്‍ പെണ്‍കുട്ടി ഇമേജിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ സൂര്യയ്ക്ക് സാധിച്ചിരുന്നു.
അതേസമയം നല്ല ഓര്‍മ്മകള്‍ മാത്രമല്ല സൂര്യയ്ക്ക് ബിഗ് ബോസ് നല്‍കിയിട്ടുള്ളത്. ബി്ഗ് ബോസില്‍ വച്ച് നടന്‍ മണിക്കുട്ടനോടുള്ള ഇഷ്ടം സൂര്യ തുറന്ന് പറഞ്ഞത് അകത്തും പുറത്തും ചര്‍ച്ചയായി. ഇതിന്റെ പേരില്‍ സൂര്യ അകത്തും പുറത്തും വിമര്‍ശനം നേരിട്ടിട്ടുണ്ട്. ഒരിക്കല്‍ അമൃത ടിവിയിലെ പറയാം നേടാം പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ ജീവിതത്തില്‍ നിന്നും താന്‍ ഡിലീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യമാണതെന്ന് സൂര്യ പറഞ്ഞിരുന്നു.
''ബിഗ് ബോസില്‍ വച്ചുണ്ടായ സംഭവമാണ്. പുറത്തിറങ്ങിയ ശേഷം എന്റെ ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്യണം എന്ന് തോന്നിയ കാര്യമാണ്. എന്റെ അച്ഛനേയും അമ്മയേയും വേദനിപ്പിച്ച സംഭവമാണ്. ഞാനൊരു തുറന്ന പുസ്തകമാണ്. എനിക്ക് വികാരങ്ങള്‍ ഒളിപ്പിച്ചു വെക്കാനറിയില്ല. മുഖത്ത് കാണുന്നത് എന്റെ ഹൃദയം സംസാരിക്കുന്ന കാര്യങ്ങളാണ്. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല'' സൂര്യ പറയുന്നു.
''അവിടെ വച്ച് എനിക്ക് ഒരാളോട് സോഫ്റ്റ് കോര്‍ണര്‍ തോന്നി. ഞാനത് തുറന്ന് പറഞ്ഞു. പക്ഷെ പറയണ്ടായിരുന്നുവെന്ന് എനിക്ക് പുറത്ത് വന്ന ശേഷം തോന്നി. അതൊരു ഗെയിം ഷോ ആയിരുന്നു. എന്റെ അച്ഛനും അമ്മയും കാണുന്നുണ്ടായിരുന്നു. എന്റെ ഇമോഷന്‍സ് ഞാനൊന്ന് നിയന്ത്രിക്കണമായിരുന്നു. കാരണം ആ വ്യക്തിയുടെ അച്ഛനും അമ്മയും ഇതുപോലെ കാണുന്നതാണ്. അവര്‍ക്കും വേദനിക്കും'' എന്നും താരം പറയുന്നുണ്ട്.
പുറത്തിറങ്ങിയ ശേഷം എന്നെ പലരും വെറുക്കാന്‍ കാരണം അതായിരുന്നു. എന്നെ പിന്തുണയ്ക്കുന്ന ഒരുപാട് ആളുകളുണ്ട്. അതുപോലെ തന്നെ എന്നെ വെറുക്കുന്നവരുമുണ്ട്. കേരളക്കരയില്‍ ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയുടെ മുഖത്ത് നോക്കി ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍ അത് ഭയങ്കര വിവാദമായി എന്നാണ് സൂര്യ പറയുന്നത്. അതേസമയം തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ചും സൂര്യ സംസാരിക്കുന്നുണ്ട്. വിവാഹം കഴിക്കണമെങ്കില്‍ സ്ത്രീധനം നല്‍കണമെന്ന് കാമുകന്‍ പറഞ്ഞുവെന്നാണ് സൂര്യ പറഞ്ഞത്.
''രണ്ട് മൂന്ന് വര്‍ഷം ഉണ്ടായിരുന്നു. പക്ഷെ ആള് സ്ത്രീധനമായി ഒരു കിലോ സ്വര്‍ണം വേണമെന്ന് പറഞ്ഞു. കല്യാണം വരെ എത്തിയതാണ്. പക്ഷെ സ്ഥിരമായി കാണുന്ന വ്യക്തിയായിരുന്നില്ല. ആകെ നാലഞ്ച് വട്ടമേ കണ്ടിട്ടുള്ളൂ. നിന്റെ കാര്യം വീട്ടില്‍ അവതരിപ്പിക്കണമെങ്കില്‍ കുറച് സ്വര്‍ണമൊക്കെ വേണം. ഒരു കിലോ സ്വര്‍ണമെങ്കിലും വേണം എന്ന് പറഞ്ഞു. ഒരു കിലോ പോയിട്ട് ഒരു പവന്‍ പോലുമില്ല എടുക്കാന്‍. അമ്മയോട് ഞാന്‍ പറഞ്ഞു. നീയൊന്ന് ചിന്തിക്കണം, ഒരു കിലോയ്ക്ക് ഉണ്ടോ ആ പയ്യന്‍ എന്ന് അമ്മ ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു.'' എന്നാണ് സൂര്യ പറയുന്നത്.
#'I #should #have #controlled #myself #I #shouldn't #have #said #that #That's #what #my #lover #asked #me #that #day #sooryamenon