( moviemax.in ) ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. ഇന്ന് ബോളിവുഡിലെ നടിയായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ഒരു കാലത്ത് പോണ്‍ സിനിമകളില്‍ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. വര്‍ഷങ്ങളോളം അശ്ലീല സിനിമകളില്‍ അഭിനയിച്ചിരുന്ന സണ്ണി കൂടെ അഭിനയിച്ച ഡാനിയേല്‍ വെബ്ബറിനെയാണ് വിവാഹം കഴിച്ചത്. ശേഷം അത്തരം സിനിിമകളില്‍ നിന്നും മാറി സ്വസ്ഥമായി ജീവിക്കുകയാണ്. ഇതിനിടെ മൂന്ന് കുട്ടികളുടെ അമ്മ കൂടിയായി നടി മാറി.
വളരെ സാധാരണക്കാരിയെ പോലെ ജീവിക്കുന്ന ആളാണെങ്കിലും സണ്ണി ലിയോണിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള നടിയുടെ പുതിയ ചില ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ എന്തോ അപാകത തോന്നുന്ന രീതിയിലേക്ക് നടിയുടെ മുഖം മാറിയെന്നാണ് ആരാധകര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് നൂറുക്കണക്കിനുള്ള കമന്റുകളും വരുന്നുണ്ട്.
സണ്ണി ലിയോണ്‍ ഭര്‍ത്താവ് ഡാനിയേലിനൊപ്പം വരുന്ന പുതിയൊരു വീഡിയോയാണ് വൈറലാവുന്നത്. ക്യാമറയുമായി നില്‍ക്കുന്നവരെ അഭിവാദ്യം ചെയ്ത് ഫോട്ടോയ്ക്ക് പോസും ചെയ്തതിന് ശേഷമാണ് നടി മടങ്ങി പോകുന്നത്. എന്നാല്‍ നടിയുടെ മുഖം ക്ലോസ് ആയി ഫോക്കസ് ചെയ്‌തൊരു വീഡിയോയാണ് പ്രചരിക്കുന്നത്. ഇതില്‍ കണ്ണിന് ചുറ്റും ചുളിവുകള്‍ വീണിരിക്കുകയാണ്. ഇതോടെ സണ്ണി ലിയോണിനെയും പ്രായമായവരുടെ കൂട്ടത്തിലേക്ക് ചേര്‍ക്കാമെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. ഇപ്പോള്‍ മുഖത്ത് പ്രായം കൃത്യമായി പ്രതിഫലിക്കാന്‍ തുടങ്ങി. പ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുന്നതിന്റെ അര്‍ഥം ഇപ്പോള്‍ വ്യക്തമായി.
അവളുടെ സുന്ദരമായ മുഖം നഷ്ടപ്പെടുകയാണ്. ഫില്‍റ്ററുകള്‍ എല്ലാം ചേര്‍ത്ത് അവള്‍ അത് നശിപ്പിച്ചു. നിരവധി ശസ്ത്രക്രിയകള്‍ കാരണം ഇപ്പോള്‍ സണ്ണി മുന്‍പത്തെ പോലെ സുന്ദരിയായി കാണപ്പെടുന്നില്ല. ഇനി മേക്കപ്പ് കൂടുതലായതിന്റെയോ മറ്റോ ആണെന്നും സംശയിക്കേണ്ടിയിരിക്കുന്നു... എന്തായാലും സണ്ണി ലിയോണിന്റെ സൗന്ദര്യം മുഴുവന്‍ നഷ്ടപ്പെട്ടുവെന്നും ഇപ്പോള്‍ വേറെ ആരെയോ പോലെ തോന്നുകയാണെന്നുമാണ് ഭൂരിഭാഗം ആളുകളും കമന്റിട്ടിരിക്കുന്നത്.
43 വയസ് മാത്രം പ്രായമേ ഉള്ളുവെങ്കിലും നടിയുടെ മുഖത്ത് അതിനെക്കാളും പ്രായം തോന്നിക്കും. ഇനി പഴയത് പോലൊരു തിരിച്ച് വരവ് ഇവര്‍ക്ക് ഉണ്ടാവുമോ എന്നത് സംശയമാണ് എന്നിങ്ങനെ സണ്ണിയെ കുറിച്ച് ആശങ്ക അറിയിക്കുന്നവരുമുണ്ട്. എന്തൊക്കെ ആണെന്ന് പറഞ്ഞാലും അവരൊരു നല്ല ഹൃദയത്തിന് ഉടമയാണെന്നാണ് ആരാധകര്‍ പറയുന്നത്. നിഷ്‌കളങ്കമായ ഹൃദയമാണ് നടിയുടേത്. അവര്‍ മകളെ സ്വന്തമാക്കിയതിലൂടെ തന്നെ അത് വ്യക്തമാണെന്നും കമന്റുകളിലൂടെ ആരാധകര്‍ പറയുന്നു.
നേരത്തെ ഒരു മകളെ ദത്തെടുത്ത് സണ്ണി ലിയോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കറുത്ത നിറമുള്ള കുട്ടിയെ അനാഥാലയത്തില്‍ നിന്നും ദത്തെടുക്കാന്‍ പലരും മടിച്ചെങ്കിലും ആ കുഞ്ഞിനെ സ്വന്തം മകളായി നടി ഏറ്റെടുക്കുകയായിരുന്നു. നിഷ കൗര്‍ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ ഒരു രാജകുമാരിയെപോലെയാണ് സണ്ണി വളര്‍ത്തുന്നത്.
യാത്രകളിലും പൊതുപരിപാടികളിലുമൊക്കെ നടി മകളെ ചേര്‍ത്ത് പിടിക്കാറുണ്ട്. നിഷ ജീവിതത്തിലേക്ക് വന്നതിന് ശേഷം സ്വന്തം രക്തത്തിലും നടി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തു. വാടകഗര്‍ഭപാത്രത്തിലൂടെ ഇരട്ട ആണ്‍കുട്ടികള്‍ക്കാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേലും ജന്മം കൊടുത്തത്. ഇപ്പോള്‍ മൂന്ന് മക്കളും നടിയുടെയും ഭര്‍ത്താവിന്റെയും സംരക്ഷണത്തില്‍ ഒരുപോലെ വളരുകയാണ്. അതിനൊപ്പം ഒത്തിരി ആളുകളെ സഹായിക്കാനും താരദമ്പതിമാര്‍ ശ്രമിക്കാറുണ്ട്.
#sunnyleone #trolled #heavy #makeup #netizens #say #she #belongs #senior #citizen #category