യൂട്യൂബില്‍ സജീവമാണ് ദീപ്തി സീതത്തോട്. ആദിവാസി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ദീപ്തിയുടെ പ്രവര്‍ത്തനങ്ങളും ശ്രദ്ധ നേടാറുണ്ട്. ഈയ്യടുത്തായിരുന്നു ദീപ്തിയുടെ വിവാഹം നടന്നത്.
ജീവിതത്തില്‍ വലിയ പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട് ദീപ്തിയ്ക്ക്. നേരത്തെ വിവാഹം കഴിക്കുകയും പിന്നീട് ആ ബന്ധം പിരിയുകയും ചെയ്ത ദീപ്തി ഈയ്യടുത്താണ് വീണ്ടും വിവാഹിതയായത്. ഇപ്പോഴിതാ ദീപ്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.
താന്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ആശുപത്രിയിലാണുള്ളത്. എന്താണ് ചുറ്റും നടക്കുന്നത് എന്ന് അറിയില്ല എന്നുമാണ് ദീപ്തി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. എന്നാല്‍ എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് ദീപ്തി വ്യക്തമായി പറഞ്ഞിട്ടില്ല. ഇത് ആരാധകര്‍ക്കിടയില്‍ ആശങ്ക ജനിപ്പിച്ചിരിക്കുകയാണ്. ദീപ്തിയുടെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
''എന്റെ പ്രിയപ്പെട്ടവരേ വലിയൊരു പ്രതിസന്ധിയിലൂടെ ആണ് ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്നത്. വേണമെങ്കില്‍ നിങ്ങളോട് എല്ലാം മറച്ചുവെയ്ക്കാം. നാളുകള്‍ക്ക് ശേഷം ഇന്നാണ് എനിക്ക് ഫോണ്‍ ഉപയോഗിക്കാന്‍ പറ്റുന്നത്. ഫോണില്‍ നേരത്തെ ഉണ്ടായിരുന്ന വീഡിയോകള്‍ ആണ് പലപ്പോഴായി കുഞ്ഞാവ അപ്പ്‌ലോഡ് ചെയുന്നത്.
ചിലപ്പോള്‍ ഒരു ഹോസ്പിറ്റലില്‍ നിന്നും മറ്റു ഹോസ്പിറ്റലില്‍ പോകേണ്ടതായി വരാറുണ്ട്, അങ്ങനെ നിങ്ങളില്‍ പലരേയും കണ്ടിട്ടുമുണ്ട്'' എന്നാണ് ദീപ്തി പറയുന്നത്.
''എന്റെ തുറന്നുപറച്ചിലില്‍ എന്ത് വന്നാലും ഞാന്‍ നേരിടാന്‍ ഒരുക്കമാണ്. ഒരുപാട് കുഞ്ഞുങ്ങള്‍, അമ്മമാര്‍, അച്ഛന്മാര്‍ എല്ലാവരും ഈ സന്ദര്‍ഭം മനസിലാക്കി കൂടുതല്‍ ആളുകളെ ജീവിതത്തിലേക്ക് കൂടെ കൊണ്ടുവരും. ഞാന്‍ ഇപ്പോളും ഹോസ്പിറ്റലില്‍ ആണ്. എന്തൊക്കെയാണ് ചുറ്റും നടക്കുന്നത് എന്നും അറിയില്ല.
കുഞ്ഞാവ ചിലപ്പോള്‍ തിരികെ പോകും. ഫോണ്‍ ഞാന്‍ കൊടുത്തുവിടും. പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുക. എന്താണ് പ്രശ്‌നം എന്ന് അറിയാന്‍ വീട്ടുകാരെ വിളിച്ചു ബൂദ്ധിമുട്ടിക്കാതിരിക്കുക. അമ്മയുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതല്ലേ ഉള്ളൂ. തത്കാലം ഫോണില്‍ ഉള്ള വീഡിയോസ് ഉള്ളത് പോലേയിടം, എന്ന് സ്വന്തം ദീപ്തി'' എന്നും ദീപ്തി കുറിക്കുന്നു.
കുറിപ്പ് വായിച്ചതും ദീപ്തിയ്ക്ക് എന്തെങ്കിലും അസുഖമാണോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
'എന്താണെങ്കിലും എന്റെ മോള്‍ ആയുരാരോഗ്യ സൗഖ്യത്തോടെ പെട്ടെന്ന് തിരികെ വരാന്‍ ഭാഗവാനോട് പ്രാര്‍ത്ഥിക്കുന്നു. എല്ലാം ഓക്കെ ആകും ഞങ്ങളുടെ പ്രാര്‍ത്ഥന എപ്പോഴും ഉണ്ട്, ഒന്നുകില്‍ ഈ പോസ്റ്റ് ഇടാതിരിക്കാമായിരുന്നു. അല്ലെങ്കില്‍ എന്താണ് അസുഖമെന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു.
ദീപ്തിയും മറ്റു യൂട്യൂബേഴ്‌സിനെപ്പോലെ ആയോ?' എന്നാണ് ചിലരുടെ കമന്റുകള്‍. 'അമ്മുവിന്റെ വീഡിയോയില്‍ വയനാട്ടിലാണെന്നു പറഞ്ഞപ്പോള്‍ അവിടെയാണെങ്കിലും ദിവസവും വീഡിയോ ഇടാറുണ്ടല്ലോ എന്തു പറ്റിയെന്ന് ഓര്‍ത്തു. അപസ്മാരം വീണ്ടും പ്രശ്‌നമായോ? തലയ്ക്ക് ഒരുപാട് ടെസ്റ്റുകളും മറ്റും വേണ്ടി വന്നു കാണും.
ഞങ്ങളുടെ ബന്ധത്തില്‍ ഒരു ഫാമിലിയില്‍ ഇതുപോലെ പ്രശ്‌നമുണ്ടായിട്ടുണ്ട്. മാറി ആശുപത്രിയില്‍ നിന്നു വന്നാല്‍ വളരെ ശ്രദ്ധിക്കണെ. ഞാന്‍ കരുതാറുണ്ട് നിങ്ങള്‍ എത്ര നിസാരമായിട്ടാണ് രാത്രിയില്‍ ഉറക്കമൊഴിക്കുന്നതും യാത്ര ചെയ്യുന്നതു മൊക്കെയെന്ന്.
ഈ സമയത്ത് പരമാവധി മറ്റുള്ളവരുടെ ഭാരങ്ങള്‍ കൂടി നിങ്ങളുടെ തലയിലെടുത്തവക്കരുത്. എല്ലാം മാറട്ടെ പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെ'' എന്നായിരുന്നു മറ്റൊരു കമന്റ്. ദീപ്തിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
#Big #crisis #still #hospital #no #phone #DeeptiSeethathode #note