നായിക കിണറ്റിലേക്ക് ചാടുമ്പോള്‍ ഒപ്പം ക്യാമറയും ചാടട്ടെ... നടന്‍ ശ്രീനിവാസന്‍ ഒരു സിനിമയില്‍ പറഞ്ഞ ഡയലോഗാണിത്. അങ്ങനെ പിന്നീട് പല സിനിമകളിലും താരങ്ങള്‍ക്ക് ഇതുപോലെ ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ രസകരമായൊരു വീഡിയോ പുറത്ത് വിട്ടാണ് നടി ആരതി സുഭാഷ് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ നടി പങ്കുവെച്ചൊരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും പ്രേക്ഷകരുമൊക്കെ.
തമിഴ് സിനിമയിലും ടെലിവിഷനിലും സജീവമായി കൊണ്ടിരിക്കുന്ന നടിയാണ് ആരതി സുഭാഷ്. മോഡലായിട്ടും ശ്രദ്ധിക്കപ്പെടാന്‍ ആരതിയ്ക്ക് സാധിച്ചിരുന്നു. സാധാരണ സിനിമയില്‍ റിസ്‌ക് വരുന്ന സീനുകളില്‍ അഭിനയിക്കാന്‍ നടന്മാരോ നടിമാരോ തയ്യാറാവില്ല.
അതിന് പകരം ഡ്യൂപ്പ് ആണ് ചെയ്യുക. എന്നാല്‍ തന്റെ കഥാപാത്രത്തിന് വേണ്ടി അത്യാവശ്യം ത്യാഗം സഹിക്കാനും ആരതി തയ്യാറായിരുന്നു. അങ്ങനൊരു വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ നടി പുറത്ത് വിട്ടിരിക്കുന്നത്.
ആരതി സുഭാഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സീരിയലാണ് 'സിന്ധുഭൈരവി കച്ചേരി ആരംഭം'. സീരിയലിന്റെ ലൊക്കേഷനില്‍ നിന്നും ചിത്രീകരണത്തിനിടെ എടുത്തൊരു വീഡിയോയാണ് നടി പങ്കുവെച്ചത്.
പരമ്പരയിലെ തന്റെ കഥാപാത്രം വലിയൊരു കിണറിലേക്ക് എടുത്ത് ചാടുന്നതും അതില്‍ വീണ അമ്മയെ രക്ഷിക്കുന്നതുമാണ് ചിത്രീകരിക്കേണ്ടത്. ഇതിന് വേണ്ടി റിസ്‌ക് എടുത്ത് നടി കിണറിലേക്ക് ചാടുകയായിരുന്നു. അത്യാവശ്യം ആഴവും വിസ്തീര്‍ണവുമുള്ള കിണറിലേക്കാണ് ആക്ഷന്‍ എന്ന് സംവിധായകന്‍ പറഞ്ഞ ഉടനെ നടി എടുത്ത് ചാടിയത്.
ചാടി രണ്ട് സെക്കന്‍ഡ് നേരത്തേക്ക് മുകളിലേക്ക് വരരുതെന്നുമായിരുന്നു സംവിധായകന്റെ നിര്‍ദ്ദേശം. അങ്ങനെ ചാടുകയും യാതൊരു പരിക്കുകളുമില്ലാതെ നടി തിരികെ കയറി വരികയും ചെയ്തു. കൈയ്യിലും കാലിലുമൊക്കെ രക്തം പൊടിയുന്നത് പോലെ ചെറിയ പരിക്കുകള്‍ പറ്റി. എങ്കിലും കുഴപ്പമില്ല.
ഉയിര് കൊടുത്തും അഭിനയിക്കുമെന്ന് പറയുന്നത് നുണയല്ല. പക്ഷേ അതിന് വേണ്ടി ഉയിര് മാത്രമാണ് ഇവര്‍ ചോദിക്കുന്നതെന്ന് തമാശരൂപേണ നടി പറയുന്നു. മാത്രമല്ല കിണറിലേക്ക് ചാടുന്നതൊന്നും കുഴപ്പമില്ല. അതിനെക്കാളും ഈ നട്ടുച്ച വെയിലിന്റെ ചൂടാണ് തനിക്ക് സഹിക്കാന്‍ പറ്റാത്തതെന്നാണ് നടി പറയുന്നത്.
'സമീപകാലത്ത് ഞങ്ങള്‍ ചിത്രീകരിച്ച ഏറ്റവും കഠിനമായ രംഗങ്ങളിലൊന്നായ സിന്ധുഭൈരവി എപ്പിസോഡ് -55 പൂര്‍ത്തിയാക്കാന്‍ ഏകദേശം 4 മണിക്കൂര്‍ എടുത്തു, അത് കണ്ടതിനേക്കാള്‍ കഠിനമായിരുന്നു. നീന്താന്‍ പോലും അറിയാതെ ധൈര്യത്തോടെ ഈ ശ്രമം നടത്തിയ സുമലത മധന് ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്.
എസ് കൃഷ്ണ ഇല്ലാതെ ഇതൊന്നും ഞങ്ങള്‍ക്ക് എളുപ്പമാകുമായിരുന്നില്ല. കഠിനാധ്വാനത്തിന് ടീമിന് നന്ദി, ഇന്നലെ മുതല്‍ പ്രേക്ഷകരില്‍ നിന്ന് എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി...' എന്നുമാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ആരതി എഴുതിയത്.
ഇത്രയും റിസ്‌ക് എടുത്ത് അഭിനയിക്കാന്‍ കാണിച്ച ആരതിയുടെ മനോധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകര്‍. അഭിനയിക്കാന്‍ വേണ്ടി നടിമാരെന്നും ഇത്രയും റിസ്‌ക് എടുത്തെന്ന് വരില്ല. ശരിക്കും ചെയ്യുന്ന ജോലിയോട് എത്ര ആത്മര്‍ഥത ഉണ്ടെന്ന് ആരതിയുടെ ഈയൊരു വീഡിയോ കണ്ടാല്‍ തന്നെ മനസിലാവും.
നിങ്ങള്‍ ഭൈരവിയല്ല, തീയാണ്... മികച്ചൊരു ടീം വര്‍ക്ക് ഇവിടെ കാണാം. വളരെ ബുദ്ധിമുട്ടുള്ള ഒരു രംഗമായിരുന്നു. നിങ്ങള്‍ അത് വളരെ നന്നായി ചെയ്തു. ഇപ്പോഴാണ് നിങ്ങളുടെ അഭിനയം കാണുന്നത്. വളരെ കഴിവുള്ള വ്യക്തി. എല്ലാ ആശംസകളും... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
#Actress #Aarti #jumped #well #save #mother #released #video