(moviemax.in) പേളി മാണിയും ശ്രീനിഷും തുടങ്ങിയ പ്രണയം മുതലിങ്ങോട്ട് ബിഗ് ബോസ് ഷോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഓരോ സീസണിലും ഏതൊക്കെ മത്സരാര്‍ഥികളാണ് വരുന്നത് എന്നതിനെക്കാളും ആരൊക്കെയാവും റിലേഷന്‍ഷിപ്പിലാവുക എന്നതാണ് എല്ലാവര്‍ക്കും അറിയാനുള്ളത്. ബിഗ് ബോസിലെ റിലേഷന്‍ഷിപ്പുകളൊക്കെ ആ രീതിയിലാണ് ആഘോഷിക്കപ്പെടുന്നതും.
സാധാരണ മലയാളത്തില്‍ ബിഗ് ബോസ് വരേണ്ട സമയം കഴിഞ്ഞു. വര്‍ഷത്തില്‍ ഒന്നേ ഉള്ളുവെങ്കിലും ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഷോ നടക്കുക. ഇനി അതുമല്ലെങ്കില്‍ ഈ മാസങ്ങളില്‍ പരിപാടിയുടെ ലോേഗാ, പ്രൊമോ, ഫസ്റ്റ് ലുക്ക് എന്തെങ്കിലും ഒരു കാര്യം വരേണ്ടതാണ്.
ബിഗ് ബോസ് മലയാളത്തിന് ഏഴാമതൊരു സീസണ്‍ കൂടെയുണ്ടെന്ന് വിവരമല്ലാതെ എന്ന്, എങ്ങനെ എന്നൊന്നും യാതൊരു ധാരണയുമില്ല.
കുട്ടികള്‍ക്ക് സ്‌കൂള്‍ അടച്ച സമയം കൂടിയായതിനാല്‍ ഷോ വരണമെന്ന് ആഗ്രഹിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്. ഇതിനിടെ ബിഗ് ബോസ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ചില പ്രചരണങ്ങള്‍ കൂടി നടക്കുന്നുണ്ട്. അടുത്ത സീസണ്‍ വൈകാതെ തുടങ്ങിയേക്കുമെന്നും അതിന് കാലതാമസം വരാനുണ്ടായ കാരണത്തെ പറ്റിയുമാണ് ഒരു എഴുത്ത് പ്രചരിക്കുന്നത്.
'അടിമുടി പുതുമകളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 7 വരുന്നു എന്ന തലക്കെട്ടോട് കൂടി മോഹന്‍ലാലിന്റെ ഫോട്ടോയടക്കമാണ് ഒരു പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈയില്‍ നിലവിലുള്ള തമിഴ് ബിഗ് ബോസ് വീട് പോലെ ചെന്നൈയില്‍ തന്നെ മലയാളം ബിഗ് ബോസിനും ഇനി മുതല്‍ സ്വന്തം വീടുണ്ടാകും എന്നാണ് കേള്‍ക്കുന്നത്.
പുത്തന്‍ മലയാളം ബിഗ് ബോസ് വീടിന്റെയും ഒപ്പമുള്ള സ്റ്റുഡിയോയുടെയും നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. സെലിബ്രിറ്റി ഓഡിഷനുകളും നടക്കുന്നതായി അറിയുന്നു. ലാലേട്ടന്‍ തന്നെയാണ് ഈ സീസണിലും ഹോസ്റ്റ് ആയി വരുന്നത്.
ബിഗ് ബോസുമായി വളരെ അടുത്ത ചില അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ജൂലൈ മാസം ബിഗ് ബോസ് ഷോ ആരംഭിക്കാാന്‍ സാധ്യതയുള്ളതായിട്ടാണ് പറയപ്പെടുന്നത്. എന്നാലും പുതിയൊരു വീടും സ്റ്റുഡിയോയും പണിതുയര്‍ത്തുമ്പോള്‍ വൈകാനും സാധ്യതയുണ്ട്.
സാധാരണ മലയാളം ബിഗ് ബോസ് ലോഗോ പുറത്ത് വന്ന് കഴിഞ്ഞാല്‍ അമ്പത് മുതല്‍ എഴുപത്തിയഞ്ച് ദിവസത്തിനുള്ളില്‍ സീസണ്‍ ആരംഭിക്കാറാണ് പതിവ്. അങ്ങനൊരു ലോഗോ വരാന്‍ വേണ്ടി കാത്തിരിക്കാം' എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേ സമയം ബിഗ് ബോസിനെ കാത്തിരിക്കുന്നവരും അത് വരണ്ടെന്ന് പറയുന്നവരുമൊക്കെയുണ്ട്. കഴിഞ്ഞ സീസണോട് കൂടി മതിയായെന്നാണ് ചിലരുടെ അഭിപ്രായം. തുടക്കം മുതല്‍ വഴക്കും ബഹളവും നിറഞ്ഞൊരു സീസണാണ് കഴിഞ്ഞ് പോയത്.
ഇടയ്ക്ക് മത്സരാര്‍ഥികള്‍ തമ്മിലുള്ള കൈയ്യാങ്കളിയില്‍ സിജോ മാത്യൂ എന്ന താരത്തിന് പരിക്ക് പറ്റിയത് വലിയ വിവാദമായിരുന്നു. അതുപോലെ പല പ്രശ്‌നങ്ങളും മത്സരാര്‍ഥികള്‍ തമ്മില്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ യെ ആ രീതിയില്‍ സമീപിച്ചാല്‍ പോരെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പുതുമകളോടെ മറ്റൊരു സീസണ്‍ കാണാന്‍ കാത്തിരിക്കുകയാണെന്നും ഷോ മസ്റ്റ് ഗോ ഓണ്‍ എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്. അതേ സമയം മത്സരാർഥികൾ ആരൊക്കെയാവും എന്നതിനെ കുറിച്ചാണ് കൂടുതൽ ചോദ്യങ്ങളും. വലിയ താരങ്ങളെ കൊണ്ട് വന്നില്ലെങ്കിലും അത്യാവശ്യം ഗെയിമിനെ കുറിച്ച് ധാരണയുള്ള ആളുകൾ വരണം. അല്ലാത്ത പക്ഷം മത്സരമെന്താണെന്ന് പോലും അറിയാതെ അതിൻ്റെ ഭംഗി നഷ്ടപ്പെടുത്തുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
#new #house #studio #own #BiggBoss #Malayalam #going #start