മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അമൃത നായര്‍. ടെലിവിഷന്‍ പരമ്പരകളിലെ നിറ സാന്നിധ്യമാണ് അമൃത. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. അമൃതയുടെ ചാനലിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോഴിതാ പണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അമൃത നായര്‍.
''ഒന്ന് ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ എന്നെ കൊണ്ടു പോകാതിരുന്നിട്ടുണ്ട്. വണ്ടിയില്‍ ആളാണ്, അത് വഴിയല്ല പോകുന്നത് എന്നൊക്കെ പറയും. ആ വാശിയില്‍ ഞാനൊരു കാറെടുത്തു. കാര്‍ വന്നപ്പോള്‍ ഇല്ലാത്ത ബന്ധങ്ങളൊക്കെ വന്നു.
കുറ്റം പറഞ്ഞ ആള്‍ക്കാരൊക്കെ വന്നു. നൂറ് പേരില്‍ പത്ത് പേര്‍ക്കെങ്കിലും അമൃതയെ അറിയണം, അതുപോലെ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. ഇപ്പോള്‍ അമൃതയെന്ന് പറഞ്ഞാല്‍ പത്ത് പേര്‍ക്ക് അറിയാം. എവിടെ പോയാലും അമൃതയുടെ അമ്മയാണെന്ന പ്രത്യേക പരിഗണന എന്റെ അമ്മയ്ക്ക് കിട്ടും'' അമൃത പറയുന്നു.
''ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്ന സമയത്ത് സാമ്പത്തികമായി ഞങ്ങള്‍ക്ക് ഒന്നുമില്ലായിരുന്നു. ഈ ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ വസ്ത്രങ്ങള്‍ നമ്മള്‍ തന്നെ വാങ്ങണം. കൊളാബൊന്നുമില്ല. കൊളാബൊക്കെ കൊവിഡിന് ശേഷമാണ് വരുന്നത്. കഥാപാത്രത്തിന് അനുസരിച്ചുള്ള വസ്ത്രം വേണം. റിച്ച് കഥാപാത്രമാണെങ്കില്‍ വിലകൂടിയ വസ്ത്രം വേണം. അതുപോലെ തന്നെയാണ്. മേക്കപ്പിന്റെ സാധാനങ്ങളും'' എന്നും അമൃത പറയുന്നുണ്ട്.
പല സുഹൃത്തുക്കളോടും മേക്കപ്പിന്റെ കാര്യങ്ങള്‍ പറഞ്ഞു തരാമോ, ഡ്രസ് തരാമോ ഇട്ടാതാണെങ്കിലും മതിയെന്ന് ചോദിച്ചിട്ടുണ്ട്. അന്ന് തരാത്തവരുണ്ടെന്നാണ് അമൃത പറയുന്നത്. പക്ഷെ നമ്മുടെ കയ്യില്‍ കാശുണ്ടെങ്കില്‍ ആളുകള്‍ തരാന്‍ തയ്യാറാകും.
നശിച്ചു പോയാലും വാങ്ങിത്തരാന്‍ സാധിക്കുമല്ലോ എന്ന് മനസിലാക്കും. പൈസയ്ക്ക് പൈസ തന്നെ വേണം. ഇല്ലാത്ത പല ബന്ധങ്ങളും വരും എന്നാണ് അമൃത പറയുന്നത്.
#When #bought #car #people #came #Amritanair #says #importance #money #life