ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. മാധുരിയോളം ഗ്രേസുള്ളൊരു നായികയെ പിന്നീട് ബോളിവുഡിന് ലഭിച്ചിട്ടില്ല. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലൂടേയും മാധുരി ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്.
ബോളിവുഡ് നായികമാരില്‍ ഏറ്റവും മികച്ച നര്‍ത്തകി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ മാധുരിയുടെ പേര് പറയാം. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുകയാണ് മാധുരി.
എന്നാല്‍ മാധുരിയുടെ കരിയറിന്റെ തുടക്കം ഇങ്ങനെയായിരുന്നില്ല. തുടര്‍ പരാജയങ്ങളും അവസര നിഷേധവുമെല്ലാം നേരിടേണ്ടി വന്നിട്ടുണ്ട് മാധുരിയ്ക്ക്. സംവിധായകരില്‍ നിന്നും മോശം അനുഭവവും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. തുടക്കകാലത്ത് മാധുരി അഭിനയിച്ച സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടുണ്ട്. പിന്നീടാണ് ദില്‍, ബേട്ട, ഹം ആപ്‌കെ ഹേ കോന്‍ തുടങ്ങിയ സിനിമകളിലൂടെ മാധുരി തുടര്‍ വിജയങ്ങള്‍ സമ്മാനിച്ച് മുന്‍നിര നായികയാകുന്നത്.
മാധുരിയുടെ തുടക്കകാലത്തെ പരാജയ ചിത്രങ്ങളില്‍ ഒന്നാണ് ശനാഖ്ത്. ടിന്നു ആനന്ദ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. അമിതാഭ് ബച്ചനായിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിലെ ആദ്യത്തെ ദിവസം മാധുരിയ്ക്ക് സെറ്റില്‍ നേരിടേണ്ടി വന്നത് വളരെ മോശം സമീപനമായിരുന്നു. അന്ന് നടന്നത് എന്തെന്ന് പിന്നീടൊരിക്കല്‍ ടിന്നു ആനന്ദ് തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചിത്രത്തിലെ ഒരു രംഗത്തില്‍ അമിതാഭ് ബച്ചന്റെ കഥാപാത്രത്തെ ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ട്. ആ സമയം മാധുരി ഗുണ്ടകളെ പിന്തിരിപ്പിക്കാന്‍ തന്റെ ശരീരം തന്നെ വാഗ്ദാനം ചെയ്യുന്നതാണ് രംഗം. ആദ്യം ഈ രംഗം പറഞ്ഞു കൊടുത്തപ്പോള്‍ ചെയ്യാന്‍ മാധുരി സമ്മതിച്ചിരുന്നുവെന്നാണ് ടിന്നു പറയുന്നത്.
സിനിമയുടെ ആദ്യ ഷോട്ട് തന്നെ ആ രംഗം വേണമെന്നാണ് ടിന്നു ആഗ്രഹിച്ചിരുന്നത്. അതിനായി മാധുരിയോട് ബ്രാ മാത്രം ധരിച്ച് സെറ്റിലേക്ക് വരാന്‍ താന്‍ പറഞ്ഞുവെന്നാണ് ടിന്നു പറയുന്നത്.
''സീന്‍ മുഴുവന്‍ ഞാന്‍ മാധുരിയ്ക്ക് വിവരിച്ചു കൊടുത്തിരുന്നു. നിങ്ങള്‍ ബ്ലൗസ് അഴിച്ച് മാറ്റി വരണം. ആദ്യമായി നിങ്ങളെ ബ്രായില്‍ കാണണം. ഞാന്‍ ഒന്നും മറച്ചു വെക്കാനും പോകുന്നില്ല. കാരണം നിങ്ങളെ സഹായിക്കാന്‍ വന്നയാളെ സഹായിക്കാന്‍ സ്വയം ഗുണ്ടകള്‍ക്ക് സമര്‍പ്പിക്കുകയാണ് നിങ്ങള്‍.
വളരെ പ്രധാനപ്പെട്ട രംഗമാണ്. ആദ്യത്തെ ദിവസം തന്നെ എനിക്കത് ഷൂട്ട് ചെയ്യണമെന്നും പറഞ്ഞു. അവര്‍ ഓക്കെ പറഞ്ഞു'' എന്നാണ് ടിന്നു ആനന്ദ് പറയുന്നത്. ഷോട്ട് എടുക്കാനായി എല്ലാവരും തയ്യാറായിട്ടും മാധുരി വന്നില്ലെന്നാണ് ടിന്നു പറയുന്നത്. ഇതോടെ താന്‍ അന്വേഷിക്കാന്‍ പോയി. എന്നാല്‍ തനിക്ക് ആ രംഗം ചെയ്യാന്‍ ബുദ്ധിട്ടുണ്ടെന്നായിരുന്നു മാധുരി അറിയിച്ചത്.
''ക്ഷമിക്കണം, പക്ഷെ നിങ്ങള്‍ ഈ രംഗം ചെയ്‌തേ പറ്റൂവെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് പറ്റില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഈ സിനിമയോട് ഗുഡ് ബൈ പറഞ്ഞ് പാക്ക് ചെയ്‌തോളൂ. ഞാന്‍ ഷൂട്ട് ക്യാന്‍സല്‍ ചെയ്‌തോളാം എന്ന് ഞാനും പറഞ്ഞു'' എന്നാണ് ടിന്നു പറയുന്നത്.
സംഭവം കൈവിട്ടു പോയതോടെ അമിതാഭ് ബച്ചന്‍ ഇടപെട്ടു. മാധുരിയുടെ നിലപാടിനെ പിന്തുണച്ചാണ് അന്ന് ബച്ചന്‍ സംസാരിക്കുന്നത്. മാധുരിയ്ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നിര്‍ബന്ധിക്കരുതെന്ന് ബച്ചന്‍ സംവിധായകനോട് പറഞ്ഞു. എന്നാല്‍ പിന്നീട് മാധുരിയുടെ മാനേജര്‍ ഇടപെട്ട് അവരെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ടിന്നു പറയുന്നത്
#Take #off #blouse #underwear #Director #Madhuri #first #day #shooting