സോഷ്യല്‍ മീഡിയ താരവും നടിയും അവതാരകയുമൊക്കെയാണ് പാര്‍വതി കൃഷ്ണ. ഇപ്പോഴിതാ തന്നെക്കുറിച്ച് ഒരു യൂട്യൂബര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പാര്‍വതി. താന്‍ ബ്രാന്റ് പ്രൊമോഷന്‍ ചെയ്യുന്നത് പ്രൊഡക്ടുകള്‍ ഉപയോഗിച്ചു നോക്കാതെയാണെന്ന ആരോപണത്തിനാണ് പാര്‍വതി മറുപടി നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.
''ഞാന്‍ കുറച്ച് കണ്ടന്റ് ക്രിയേഷനൊക്കെ ചെയ്യുന്ന ആളാണെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാം. എന്നുവച്ച് 24 മണിക്കൂറും ബ്രാന്റുകളുടെ പ്രൊമോഷന്‍ മാത്രം ചെയ്തുകൊണ്ടിരിക്കുന്ന ആളൊന്നുമല്ല. എന്റേതായ കണ്ടന്റുകളും ഉണ്ടാക്കാറുണ്ട്. ഇന്ന് രാവിലെ കുറേ മെസേജുകള്‍ വന്നു. ഞാന്‍ ചെയ്‌തൊരു ബ്രാന്റ് കൊളാബ്രേഷന്‍ എടുത്ത് വേറൊരു പയ്യന്‍ വീഡിയോ ചെയ്‌തെന്നാണ് പറഞ്ഞത്.
ഞാന്‍ എല്ലാ പ്രൊഡക്ടും ഉപയോഗിച്ച് നോക്കിയ ശേഷം മാത്രം കൊളാബ് ചെയ്യുന്ന ആളാണെന്ന് 98 ശതമാനം പേര്‍ക്കും അറിയാവുന്നതാണ്. മൈക്രോ ഇന്‍ഫ്‌ളുവേഴ്‌സിനെ പോലെയല്ല. ഇന്‍ഡസ്ട്രിയിലും ഉള്ളതിനാല്‍ നമ്മള്‍ എത്ര ദിവസം പറഞ്ഞാലും ബ്രാന്റുകള്‍ സമയം തരും'' പാര്‍വതി പറയുന്നു.
ചില പ്രൊഡക്ട്‌സിന്റെ ഇഫക്ട് വരണമെങ്കില്‍ രണ്ട് മാസം വേണ്ടി വരും. അപ്പോള്‍ നമുക്ക് അവര്‍ ആ സമയം തരും. ചില മൈക്രോ ഇന്‍ഫ്‌ളവേഴ്‌സിന് കൊടുക്കില്ല. ഒരു പ്രൊഡക്ട് പോലും ഞാന്‍ ഉപയോഗിച്ച് നോക്കാതെ ഇട്ടിട്ടില്ല. ഇനി ഇടത്തുമില്ല. അതിനി എത്ര പണം തരാമെന്ന് പറഞ്ഞാലും ശരി.
ഒരു ബ്രാന്റിന്റെ പ്രൊഡക്ടില്‍ കഴിഞ്ഞ കുറച്ച് നാളായി വര്‍ക്ക് ചെയ്യുന്നുണ്ട്. ഞാന്‍ ദിവസവും കുടിക്കുന്നതിന്റെ വീഡിയോ ബ്രോഡ്കാസ്റ്റ് ചാനലില്‍ ഇടാറുമുണ്ട്. എന്റെ ബ്രോഡ്കാസ്റ്റ് ചാനലിലും യൂട്യൂബ് ചാനലിലും ഉള്ളവര്‍ അത് കണ്ടിട്ടുണ്ടാകും. രണ്ടാമത്തെ കുപ്പി പകുതിയായി. ദിവസവും ഒരെണ്ണം വീതം എടുക്കുന്നുണ്ടെന്നും താരം പറയുന്നു.
നമ്മളാരും ഈ പ്രൊഡക്ടുകള്‍ ഉപയോഗിക്കാതെയാണ് പ്രൊമോഷന്‍ ചെയ്യുന്നത് എന്ന് പല കണ്ടന്റ് ക്രിയേറ്റേഴ്‌സിനെയും അവഹേളിച്ചു കൊണ്ട് പറയുന്നുണ്ട്. ആ വ്യക്തിയോട് പറയാനുള്ളത്, മോനെ പോലെയല്ല, നമ്മള്‍ക്ക് ഡിമാന്റ് ചെയ്യാന്‍ പറ്റുന്ന സ്ഥാനത്ത് എത്തുമ്പോള്‍ നമുക്ക് ദിവസങ്ങള്‍ പറയാന്‍ പറ്റും.
ഞാന്‍ എന്റെ കരിയറും കുടുംബവും നോക്കി, പറ്റുന്ന സമയത്ത് കണ്ടന്റ് ക്രിയേഷനും ചെയ്യുന്ന ആളാണ്. റീച്ച് വീട്ടിലിരുന്ന് മറ്റുള്ളവരെ അവഹേളിച്ചും, നന്മ മരം ചമഞ്ഞും ഉണ്ടാക്കേണ്ടതല്ല എന്നാണ് പാര്‍വതി പറയുന്നത്.
ഓള്‍റെഡി അയാള്‍ക്കൊരു ടെക്‌സ്റ്റ് ഞാന്‍ അയച്ചിട്ടുണ്ട്. വീഡിയോയ്ക്ക് തമ്പ്‌നെയില്‍ ഇട്ടിരിക്കുന്നത് പോലും എന്റെ ഫോട്ടോയാണ്. മെസേജ് അയക്കണമോ വേണ്ടയോ എന്ന് ആലോചിച്ചിരുന്ന് ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള എന്റെ എല്ലാ മൂഡും പോയി.
വിഷമം തോന്നി. കാരണം ഞാന്‍ അത്രയും സത്യസന്ധമായി ചെയ്ത വീഡിയോയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ആ പയ്യന്‍ ഞാന്‍ അത് ഉപയോഗിക്കാതെയാണ് വീഡിയോ ഇട്ടതെന്ന് പറഞ്ഞതെന്ന് എനിക്കറിയില്ല. ഉപയോഗിക്കാതെ ഒരു പ്രൊഡക്ടിന്റേയും റിവ്യു ഞാന്‍ ചെയ്യാറില്ലെന്നും താരം വ്യക്തമാക്കുന്നു.
വളര്‍ന്നു വരുന്ന കണ്ടന്റ് ക്രിയേറ്റര്‍മാരോട് പറയാനുള്ളത് നിങ്ങള്‍ നിങ്ങളുടേതായ രീതിയ്ക്ക് കണ്ടന്റ് ഇടു. എല്ലാ ബ്രാന്റും എല്ലാവര്‍ക്കും വര്‍ക്കാകണം എന്നില്ല. സുഹൃത്ത് പറഞ്ഞ ബ്രാന്റ് ഉപയോഗിച്ചപ്പോള്‍ എനിക്ക് വര്‍ക്കായില്ല. എനിക്ക് മുഖക്കുരു വന്നു. എനിക്ക് വര്‍ക്കാകാത്ത ബ്രാന്റിനെ ഞാന്‍ ചെയ്യില്ല.
എനിക്ക് വര്‍ക്കായത് നിങ്ങള്‍ക്ക് വര്‍ക്കാകണം എന്നില്ല. റീച്ചിന് വേണ്ടിയോ പ്രശസ്തിയ്ക്ക് വേണ്ടിയോ എതിരെ നില്‍ക്കുന്ന ആളെ മാനസികമായി ബുദ്ധിമുട്ടിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നും പാര്‍വതി പറയുന്നുണ്ട്. ആദ്യമായിട്ടാണ് എന്റെ വീഡിയോ എടുത്ത് ഒരാള്‍ ഇങ്ങനെ ചെയ്യുന്നത്.
ഭയങ്കരമായി വിഷമമായി. പുള്ളിയുടെ ചേച്ചിയ്ക്ക് ഇങ്ങനൊരു അവസ്ഥ വന്നാലെ തിരിച്ചറിവുണ്ടാകൂവെന്നും താരം പറയുന്നു. ഇങ്ങനെ ആയിരിക്കരുത് ഒരു ക്രിയേറ്റര്‍. തെണ്ടിത്തരം കാണിച്ചിട്ടല്ല റീച്ചുണ്ടാക്കേണ്ടത്. ഞാന്‍ കര്‍മയില്‍ വിശ്വസിക്കുന്നുണ്ട്. എവിടെയെങ്കിലും ഒരിടത്ത് ഇത് അവനെ തിരിച്ചടിക്കും. അപ്പോള്‍ തിരിച്ചറിയും എന്നും പാര്‍വതി പറയുന്നുണ്ട്.
#Parvathykrishna #influencer #making #wrong #judgement #collab