റിലേഷന്‍ഷിപ്പില്‍ ബോറടിക്കുന്നത് എങ്ങനെയാണ്? വിവാഹം കഴിഞ്ഞിട്ട് മാസങ്ങളുമായി, അശ്വിനോടുള്ള ക്രഷ് ഇപ്പോഴുമുണ്ട് - ദിയ കൃഷ്ണ

റിലേഷന്‍ഷിപ്പില്‍ ബോറടിക്കുന്നത് എങ്ങനെയാണ്? വിവാഹം കഴിഞ്ഞിട്ട് മാസങ്ങളുമായി, അശ്വിനോടുള്ള ക്രഷ് ഇപ്പോഴുമുണ്ട് - ദിയ കൃഷ്ണ
2025-04-08T07:17:00 | By Susmitha Surendran

(moviemax.in)  ഗര്‍ഭകാലം ഏറെ ആസ്വദിക്കുകയാണ് താരപുത്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ. കഴിഞ്ഞ ദിവസം ഭര്‍ത്താവിനൊപ്പം മാലിദ്വീപിലേക്ക് യാത്ര പോയ ദിയ അവിടെ നിന്നും നിറവയര്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഒപ്പം ഭര്‍ത്താവ് അശ്വിനെയും ചിത്രങ്ങളില്‍ കാണാം. 

തന്റെ ഓരോ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ ദിയ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് ആരാധകര്‍ ഏറ്റുപിടിച്ചിരിക്കുന്നത്. സായി പല്ലവിയും ധനുഷും ഒരുമിച്ചഭിനയിച്ച സിനിമയിലെ ഒരു സീനാണ് ദിയ കൊടുത്തിരിക്കുന്നത്.

വീഡിയോയില്‍ സായി പല്ലവി ഭര്‍ത്താവായ ധനുഷിന് ആരും കാണാതെ ഉമ്മ കൊടുക്കുകയും പരസ്പരമുള്ള നോട്ടത്തിലൂടെ പോലും അവരുടെ സ്‌നേഹം പങ്കുവെക്കുന്നതുമാണ് കാണിച്ചിരിക്കുന്നത്. താനും ഭര്‍ത്താവും തമ്മിലുള്ള നിമിഷങ്ങളും ഇതുപോലൊക്കെയാണെന്നാണ് താരപുത്രി സൂചിപ്പിക്കുന്നത്.

മാത്രമല്ല റിലേഷന്‍ഷിപ്പുകള്‍ തകര്‍ന്ന് പോകുന്നതിന്റെ കാരണമെന്താണെന്ന് കൂടി ദിയ ചോദിക്കുന്നു. 'റിലേഷന്‍ഷിപ്പില്‍ ആളുകള്‍ക്ക് പെട്ടെന്ന് ബോറടിക്കുന്നെന്ന് പറയുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാവുന്നില്ല. കാരണം എനിക്കിപ്പോഴും എന്റെ ആളോട് വല്ലാത്ത ക്രഷ്' ആണെന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ദിയ കൊടുത്തിരിക്കുന്നത്.

വര്‍ഷങ്ങളോളം പ്രണയിച്ചു, ശേഷം വിവാഹിതരായി. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളുമായി. എന്നിട്ടും അശ്വിനോടുള്ള സ്‌നേഹത്തിലും ആരാധനയിലുമൊന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ദിയ ഉറപ്പിച്ച് പറയുന്നത്. അതായത് ഇപ്പോഴും തങ്ങളുടെ പ്രണയം അതുപോലെ ശക്തമായി മുന്നോട്ട് പോവുകയാണെന്നും താരം ഉറപ്പിക്കുന്നു.

അശ്വിന്‍ ദിയയോട് കാണിക്കുന്ന സ്‌നേഹവും വാത്സല്യവും കണ്ടാല്‍ തന്നെ നിങ്ങളുടെ ബന്ധം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാവുമെന്നാണ് ആരാധകരുടെ കമന്റുകള്‍.



Content Highlight: #Fans #embraced #what #Diya #posted #story #Instagram.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup