(moviemax.in) മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ചക്കപ്പഴത്തിലെ പൈങ്കിളിയായി എത്തി ശ്രദ്ധനേടിയ ശ്രുതി രജനികാന്ത്. ചക്കപ്പഴം അവസാനിച്ചുവെങ്കിലും പ്രേക്ഷകർക്ക് ഇപ്പോഴും ശ്രുതി പൈങ്കിളിയാണ്. ചക്കപ്പഴത്തിന്റെ ഭാഗമായശേഷം നിരവധി സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങൾ ശ്രുതി അവതരിപ്പിച്ചു.
സോഷ്യൽമീഡിയയിലും സജീവമായ നടി അടുത്തിടെ പെർഫ്യൂം ബിസിനസും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ കേരളം വിട്ട് താൻ ദുബായിലേക്ക് ചേക്കേറുകയാണെന്ന് പറയുകയാണ് താരം.
യുട്യൂബിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് ദുബായിലേക്ക് മൈഗ്രേറ്റ് ചെയ്യുകയാണെന്ന് ശ്രുതി അറിയിച്ചത്. പുതിയൊരു ജോലി ലഭിച്ചതിന്റെ ഭാഗമായാണ് ഈ മാറ്റം. ആഗ്രഹിച്ച് മോഹിച്ച് കിട്ടിയ ജോലി ആണെങ്കിലും എപ്പോൾ തിരിച്ച് വരുമെന്ന് പോലും അറിയാതെയുള്ള പറിച്ച് നടൽ തന്നെ ഇമോഷണലി ബാധിച്ചുവെന്ന് ശ്രുതി പുതിയ വീഡിയോയിൽ പറഞ്ഞു.
കരഞ്ഞ് കരഞ്ഞ് കണ്ണ് വരെ വീർത്തുവെന്നും ശ്രുതി പുതിയ വീഡിയോയിൽ പറയുന്നു. പ്രിയപ്പെട്ടവരേയും പെറ്റ് ഡോഗിനേയും പിരിഞ്ഞ് താമസിക്കണമെന്നതാണ് ശ്രുതിയെ ഏറ്റവും കൂടുതൽ അലട്ടുന്ന വിഷമം. ദുബായിലേക്ക് ചേക്കേറുകയാണെങ്കിലും കേരളത്തിലെ പെർഫ്യൂ ബിസിനസൊന്നും അവസാനിപ്പിക്കുന്നില്ല. അതെല്ലാം നിയന്ത്രിക്കാനും നോക്കി നടത്താനും വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് വെച്ചശേഷമാണ് ശ്രുതി ദുബായിലേക്ക് പോകുന്നത്.
ഇന്നലെ രാത്രി മുഴുവൻ ഞാൻ കരച്ചിലായിരുന്നു. കരഞ്ഞ് കണ്ണ് വീർത്തിരിക്കുകയാണ്. ദുബായിൽ എനിക്ക് ജോലി കിട്ടി എന്ന് പറഞ്ഞാണ് ശ്രുതിയുടെ വീഡിയോ ആരംഭിക്കുന്നത്. സന്തോഷവും സങ്കടവുമൊക്കെ മിക്സ്ഡാണ്. അങ്ങനെയൊരു ഇമോഷനിലൂടെയാണ് കടന്നുപോവുന്നത്.
എല്ലാം പെട്ടെന്നാണ് ശരിയായത്. കാര്യമായ തയ്യാറെടുപ്പുകളൊന്നും നടത്താനായില്ല. കോഴിക്കോട് എന്റെ ഫ്രണ്ടിന്റെ കല്യാണത്തിന് പോയിരുന്നു. തിരിച്ച് വന്നാണ് പോവാനുള്ള കാര്യങ്ങള്‍ ചെയ്തത്. ക്ഷീണത്തോടെയാണ് കിടന്നത്. അതിനിടയില്‍ അവന്‍ (പെറ്റ് ഡോഗ്) വന്ന് എന്നോടൊപ്പം തൊട്ടുരുമ്മിയും സ്നേഹം കാണിച്ചും ഒരുപാട് നേരം ഇരുന്നു.
അത് കണ്ടപ്പോള്‍ വല്ലാതെ വിഷമം തോന്നി. ഇനി അവനെ മിസ് ചെയ്യുമല്ലോ എന്നോര്‍ത്ത് ഭയങ്കരമായ സങ്കടം വന്നിരുന്നു. ദുബായില്‍ ഡോഗ്‌സ് അനുവദിക്കില്ല. അങ്ങോട്ട് കൊണ്ടുപോവാന്‍ പറ്റില്ല. ഇടയ്ക്ക് വന്ന് അവനെ കാണാനും പറ്റില്ല. ജോലിക്കായിട്ട് പോവുന്നത് കൊണ്ട് പെട്ടെന്ന് തിരിച്ച് വരാന്‍ പറ്റില്ലല്ലോ.
അതൊക്കെ ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു സങ്കടം. ഇമോഷണലായിട്ടുള്ളൊരു ആളാണ്. ഓരോന്നിനോടും പ്രത്യേകമായൊരു അറ്റാച്ച്‌മെന്റ് സൂക്ഷിക്കുന്ന ആളാണ്. വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
എവിടേക്ക് പോയാലും തോന്നുമ്പോള്‍ തിരികെ വരാമല്ലോ എന്നുണ്ടല്ലോ. യാത്രകളൊക്കെ പോവുമ്പോള്‍ കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ തിരിച്ചെത്താമല്ലോ എന്ന പ്രതീക്ഷയുണ്ട്. ഇത്തവണ എന്ന് വരാനാവുമെന്ന് അറിയാതെയാണല്ലോ പോവേണ്ടത്. ലീവൊക്കെ കിട്ടാൻ എളുപ്പമാണോയെന്ന് അറിയില്ല.
പെര്‍ഫ്യൂം ബിസിനസ് നിര്‍ത്തുന്നില്ല. ഈ ഫ്ലാറ്റ് ഞാന്‍ വിടുന്നില്ല. സാധനങ്ങളെല്ലാം ഇവിടെ സെറ്റാക്കി വെച്ചാണ് പോവുന്നത്. അത് തീരുമ്പോഴേക്കും ഞാന്‍ വന്നിട്ട് പോവും. ഏറ്റെടുത്ത കുറച്ച് പ്രൊജക്ടുകള്‍ തീര്‍ക്കാനുണ്ട്. പോവുന്നതിന് മുമ്പ് പ്രിയപ്പെട്ട ഭക്ഷണങ്ങളെല്ലാം കഴിക്കണം.
വിഷു ഇത്തവണ ദുബായിലാണ് എന്നാണ് പുതിയ വിശേഷം പങ്കുവെച്ച വീഡിയോയിൽ ശ്രുതി പറഞ്ഞത്. താരത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. അതേസമയം ജോലി എന്താണെന്ന് ശ്രുതി പരസ്യപ്പെടുത്താത്തിലുള്ള പരിഭവവും ചിലർ പങ്കുവെച്ചു.
നടി അഭിനയം പൂർണ്ണമായും ഉപേക്ഷിക്കുകയാണോയെന്ന സംശയവും ചിലർ കമന്റ് ബോക്സിലൂടെ ചോദിച്ചിട്ടുണ്ട്. മലയാള സിനിമയിലും സീരിയൽ രംഗത്തും പ്രവർത്തിച്ചിരുന്ന നിരവധി താരങ്ങൾ ദുബായിൽ ജോലി ചെയ്യുന്നുണ്ട്.
#crying #night #sad #shruthirajanikanth #leaving #country #dubai