സാരിത്തുമ്പ് അഴിഞ്ഞ് പോകുമെന്ന് പറഞ്ഞു, അതാണ് വേണ്ടതെന്ന് സംവിധായകന്‍ ദുരനുഭവം പങ്കിട്ട് ഹേമ മാലിനി

സാരിത്തുമ്പ് അഴിഞ്ഞ് പോകുമെന്ന് പറഞ്ഞു, അതാണ് വേണ്ടതെന്ന് സംവിധായകന്‍ ദുരനുഭവം പങ്കിട്ട് ഹേമ മാലിനി
Apr 6, 2025 08:37 PM | By Jain Rosviya

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായിരുന്നു ഒരുകാലത്ത് ഹേമ മാലിനി. ബോളിവുഡിന്റെ ഡ്രീം ഗേള്‍. ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാള്‍. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും ഹേമ മാലിനി ഇന്ത്യന്‍ സിനിമാലോകത്തുണ്ടാക്കിയ സ്വാധീനം പകരം വെക്കാനില്ലാത്തതാണ്. ഇപ്പോള്‍ സിനിമയേക്കാള്‍ രാഷ്ട്രീയത്തിലാണ് ഹേമ മാലിനിയുടെ ശ്രദ്ധ.

ബോളിവുഡിലെ സൂപ്പര്‍ നായികയാണെങ്കിലും ഹേമയുടെ തുടക്കം തെന്നിന്ത്യയിലൂടെയാണ്. തമിഴ്‌നാട്ടുകാരിയാണ് ഹേമ മാലിനി. 1963 ല്‍ പുറത്തിറങ്ങിയ ഇതു സത്യം എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് ബോളിവുഡിലെത്തി.നായികയായി ആദ്യം അഭിനയിക്കുന്നത് 1968 ല്‍ സപ്‌നോ ക സൗദാഗര്‍ എന്ന സിനിമയിലാണ്. അധികം വൈകാതെ തിരക്കുള്ള നായികയായി ഹേമ മാറി.

അങ്ങനെയിരിക്കെ 1970 ല്‍ തും ഹസീന്‍ മേം ജവാന്‍ എന്ന സിനിമയില്‍ ധര്‍മ്മേന്ദ്രയ്‌ക്കൊപ്പം അഭിനയിച്ചു. ബോളിവുഡിലെ ഹിറ്റ് ജോഡിയുടെ പിറവിയായിരുന്നു അത്. 1980 ല്‍ ധര്‍മ്മേന്ദ്ര ഹേമയെ വിവാഹവും ചെയ്തു. വിവാഹ ശേഷവും ഹേമ മാലിനി അഭിനയം തുടരാനും ഹേമയ്ക്ക് സാധിച്ചു. അതേസമയം തന്റെ കരിയറില്‍ നല്ല അനുഭവങ്ങള്‍ പോലെ ദുരനുഭവങ്ങളും ഹേമ മാലിനിയ്ക്ക് ഉണ്ടായിട്ടുണ്ട്.

ഒരിക്കല്‍ ഒരു സിനിമയ്ക്കിടെയുണ്ടായ അനുഭവവും ഹേമ മാലിനി പങ്കുവെച്ചിരുന്നു. ''സംവിധായകന് ഒരു സീന്‍ ഷൂട്ട് ചെയ്യണമായിരുന്നു. എന്നോട് സാരിയുടെ പിന്‍ അഴിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞാനെപ്പോഴും സാരിക്ക് പിന്‍ കുത്തുമായിരുന്നു.

പിന്‍ കുത്താതിരുന്നാല്‍ സാരിത്തുമ്പ് അഴിഞ്ഞ് പോകുമെന്ന് ഞാന്‍ പറഞ്ഞു. അതാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നാണ് അദ്ദേഹം നല്‍കിയ മറുപടി'' എന്നാണ് ഹേമ മാലിനി പറഞ്ഞത്.

എന്നും ഗ്ലാമറസ് വേഷങ്ങളോട് നോ പറഞ്ഞിരുന്ന നായിക കൂടിയാണ് ഹേമ മാലിനി. അതാണ് സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സത്യം ശിവം സുന്ദരം ഹേമ മാലിനി ഉപേക്ഷിച്ചത്. സാക്ഷാന്‍ രാജ് കപൂറിനോട് താന്‍ നോ പറഞ്ഞത് എങ്ങനെയെന്ന് ഒരിക്കല്‍ ഹേമ പറഞ്ഞിരുന്നു.

''രാജ് കപൂര്‍ സംവിധാനം ചെയ്ത സത്യം ശിവം സുന്ദരം എന്ന സിനിമ നിരസിച്ചതിനെക്കുറിച്ചും ഹേമ മാലിനി സംസാരിച്ചു. ഹേമ പൊതുവെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണിത്. പക്ഷെ നിങ്ങള്‍ ഇത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് രാജ് കപൂര്‍ പറഞ്ഞു. എന്റെ അമ്മ അടുത്തുണ്ടായിരുന്നു. വേണ്ടെന്ന അര്‍ത്ഥത്തില്‍ അമ്മ തലയാട്ടി'' എന്നാണ് ഹേമ മാലിനി പറയുന്നത്.

ഹേമ മാലിനിയുടെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ധര്‍മ്മേന്ദ്രയുടെ രണ്ടാമത്തെ ഭാര്യയാണ് ഹേമ. പ്രകാശ് കൗര്‍ എന്നാണ് ധര്‍മ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. നാല് മക്കളും ആദ്യ വിവാഹത്തില്‍ ധര്‍മ്മേന്ദ്രയ്ക്കുണ്ട്. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, വിജേത ഡിയോള്‍, അജീത ഡിയോള്‍ എന്നിവരാണ് പ്രകാശ് കൗര്‍-ധര്‍മ്മേന്ദ്ര ദമ്പതികള്‍ക്ക് പിറന്നത്. ഈ വിവാഹബന്ധം നിലനില്‍ക്കെയാണ് ഹേമ മാലിനിയെ നടന്‍ വിവാഹം ചെയ്തത്.

ധര്‍മ്മേന്ദ്രയെ വിവാഹം കഴിക്കുന്നത് ഹേമയുടെ അച്ഛനും അ്മ്മയും ശക്തമായി തന്നെ എതിര്‍ത്തിരുന്നു. ധര്‍മ്മേന്ദ്ര വിവാഹിതനും പിതാവും ആണെന്നത് തന്നെയായിരുന്നു എതിര്‍പ്പിന് കാരണം. ഹേമയെ രഹസ്യമായി മറ്റൊരു നടനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനും അച്ഛനും അമ്മയും തീരുമാനിച്ചിരുന്നു.

എന്നാല്‍ വിവാഹത്തിന് തൊട്ട് മുമ്പ് മണ്ഡപത്തിലേക്ക് ധര്‍മ്മേന്ദ്ര എത്തുകയും സിനിമാ സൈറ്റലില്‍ വിവാഹം നിര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും വിവാഹം കഴിച്ചത്. ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നീ മക്കളും താരദമ്പതികള്‍ക്ക് പിറന്നു. ആഹാനയും ഇഷയും വിവാഹിതരാണ്. അതേസമയം, ഏറെ നാളുകള്‍ക്ക് ശേഷം റോക്കി ഓര്‍ റാണി കീ പ്രേം കഹാനി എന്ന സിനിമയിലൂടെ ധര്‍മ്മേന്ദ്ര വീണ്ടും ബിഗ് സ്‌ക്രീനിലെത്തി.



#HemaMalini #shares #unfortunate #experience #told director #saree #come #undone

Next TV

Related Stories
'ബ്ലൗസ് അഴിച്ച് അടിവസ്ത്രം മാത്രമിട്ട് വരണം, നിങ്ങളെ അങ്ങനെ കാണണം'; മാധുരിയോട് സംവിധായകന്‍

Apr 8, 2025 05:03 PM

'ബ്ലൗസ് അഴിച്ച് അടിവസ്ത്രം മാത്രമിട്ട് വരണം, നിങ്ങളെ അങ്ങനെ കാണണം'; മാധുരിയോട് സംവിധായകന്‍

സിനിമയുടെ ആദ്യ ഷോട്ട് തന്നെ ആ രംഗം വേണമെന്നാണ് ടിന്നു ആഗ്രഹിച്ചിരുന്നത്....

Read More >>
ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ അമ്മ അന്തരിച്ചു

Apr 6, 2025 04:09 PM

ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ അമ്മ അന്തരിച്ചു

കഴിഞ്ഞ കുറേ ആഴ്ചകളായി ജാക്വിലിന്‍ ആശുപത്രിയിൽ എത്തി തുടര്‍ച്ചയായി അമ്മയെ സന്ദർശിച്ചിരുന്നു....

Read More >>
മുന്‍ കാമുകന് വേണ്ടി വരുത്തിയ മാറ്റം; മുഖവും ശരീവും മാറിപ്പോയി; ഇപ്പോഴും ആ ശീലം തുടര്‍ന്ന് കരീന കപൂര്‍

Apr 4, 2025 04:52 PM

മുന്‍ കാമുകന് വേണ്ടി വരുത്തിയ മാറ്റം; മുഖവും ശരീവും മാറിപ്പോയി; ഇപ്പോഴും ആ ശീലം തുടര്‍ന്ന് കരീന കപൂര്‍

രണ്ട് മക്കളുടെ അമ്മയായ ശേഷവും നായികയായി തുടരാന്‍ കരീനയ്ക്ക്...

Read More >>
 എത്തിയത് ഒടിഞ്ഞ കൈയ്യുമായി, കണ്ണിനും പരുക്ക്; വീണതെന്ന് ഐശ്വര്യ റായ്; എന്നാൽ സംഭവിച്ചത്!

Apr 4, 2025 03:57 PM

എത്തിയത് ഒടിഞ്ഞ കൈയ്യുമായി, കണ്ണിനും പരുക്ക്; വീണതെന്ന് ഐശ്വര്യ റായ്; എന്നാൽ സംഭവിച്ചത്!

ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും...

Read More >>
'വിവാഹിതരായ ദിവസംമുതല്‍ വേദനയും ദുരിതവും'; വിവാഹമോചനത്തിന് അപേക്ഷിച്ച് രന്യയുടെ ഭര്‍ത്താവ്

Apr 3, 2025 12:30 PM

'വിവാഹിതരായ ദിവസംമുതല്‍ വേദനയും ദുരിതവും'; വിവാഹമോചനത്തിന് അപേക്ഷിച്ച് രന്യയുടെ ഭര്‍ത്താവ്

നേരത്തെ, രന്യയുമായുള്ള വിവാഹം 2024 നവംബര്‍ മാസത്തില്‍ കഴിഞ്ഞെങ്കിലും ഒരുമാസത്തിനു ശേഷം വേര്‍പിരിഞ്ഞിരുന്നെന്ന് ജതിന്‍ കോടതിയില്‍...

Read More >>
ശ്രീദേവിയുടെ ദുരൂഹ മരണത്തിന് പിന്നിൽ‌; ജ്യോതിഷത്തിൽ പറയുന്നത്; പറഞ്ഞത് പോലെ തന്നെ സംഭവിച്ചു ?

Apr 2, 2025 11:16 AM

ശ്രീദേവിയുടെ ദുരൂഹ മരണത്തിന് പിന്നിൽ‌; ജ്യോതിഷത്തിൽ പറയുന്നത്; പറഞ്ഞത് പോലെ തന്നെ സംഭവിച്ചു ?

കടുത്ത ഡയറ്റിം​ഗ് ചെയ്തിരുന്ന ശ്രീദേവി പലപ്പോഴും തല കറങ്ങി വീണിട്ടുണ്ടെന്നായിരുന്നു ബോണി കപൂറിന്റെ വാദം. ശ്രീദേവിയുടെ മരണ കാരണം സംബന്ധിച്ച്...

Read More >>
Top Stories










News Roundup