(moviemax.in) ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നൂബിനും ബിന്നിയും. കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നൂബിന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ബിന്നിയെ പ്രണയിക്കുന്നത്. ഡോക്ടര്‍ കൂടിയായ ബിന്നി ഇടയ്ക്ക് ഒരു സിനിമയില്‍ ചെറിയ റോളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. നൂബിനുമായിട്ടുള്ള വിവാഹത്തിന് ശേഷം ഇപ്പോള്‍ ബിന്നിയും സീരിയല്‍ നടിയാണ്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന സീരിയലിലെ നായിക വേഷമാണ് ബിന്നി അവതരിപ്പിക്കുന്നത്. സീരിയലിനെ ഇഷ്ടപ്പെടാതിരുന്ന താന്‍ എങ്ങനെ അഭിനേത്രിയായി എന്നതിനെ കുറിച്ച് മനസ് തുറക്കുകയാണ് നടിയിപ്പോള്‍. മാത്രമല്ല അടുത്തിടെ സദ്യ കഴിക്കുമ്പോള്‍ സ്പൂണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ നടി പരിഹസിക്കപ്പെട്ടിരുന്നു. ഇതിനെ കുറിച്ചും ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി തുറന്ന് പറയുകയാണിപ്പോള്‍.
ഗീതാഗോവിന്ദം സീരിയല്‍ എനിക്ക് വിവാഹത്തിന് ശേഷം കിട്ടിയൊരു കുഞ്ഞിനെ പോലെയാണ്. ഇപ്പോള്‍ രണ്ടര വയസായി. ബിന്നിയും ഗീതുവും തമ്മില്‍ വളരെ സാമ്യതകള്‍ ഉള്ളതിനാല്‍ തനിക്കത് കൊണ്ട് പോകാന്‍ വളരെ എളുപ്പമാണ്. വളരെ നല്ല രീതിയില്‍ കൊണ്ട് പോവുകയാണെന്നും നടി പറയുന്നത്.
സീരിയലില്‍ അവസരം കിട്ടരുതേ എന്ന് പ്രാര്‍ഥിച്ചിരുന്ന ആളായിരുന്നു താനെന്നും ബിന്നി പറഞ്ഞു. ഞാനൊരു സീരിയല്‍ ആളല്ല, ആന്റിമാരും വല്ല്യമ്മിച്ചിമാരും കാണുന്നത് കണ്ടിട്ടേയുള്ളു. പിന്നെ സീരിയല്‍ കാണാന്‍ തുടങ്ങിയത് എന്റെ കെട്ടിയേന്‍ സീരിയലില്‍ അഭിനയിക്കുന്നതോടെയാണ്. അദ്ദേഹത്തിന്റെ കുറ്റം കണ്ടുപിടിക്കാനാണ് ഞാന്‍ സീരിയല്‍ കണ്ട് തുടങ്ങിയത്. നീ എന്തിനാ കൈ അങ്ങനെ പിടിച്ചത്, ഇങ്ങനെയാണോ ചെയ്യേണ്ടത് എന്നൊക്കെ ചോദിച്ച് ഞാന്‍ ഭയങ്കരമായിട്ട് നൂബിനെ കുറ്റം പറയുമായിരുന്നു.
ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരു മാസമായ സമയത്ത് ടെലിവിഷന്‍ അവാര്‍ഡ് പരിപാടി നടത്തിയിരുന്നു. ഞാനും അവന്റെ ഒപ്പം അത് കാണാനായിപോയി. അവിടെ വെച്ച് ഗീതാഗോവിന്ദത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍ എന്റെ ഫോട്ടോ തരാമോ എന്ന് എന്റെ സുഹൃത്തിനോട് ചോദിച്ചു. അവന്‍ അയച്ച് കൊടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. സീരിയല്‍ എനിക്കൊട്ടം വേണ്ടെന്ന് പറഞ്ഞു. ഇതിന് മുന്‍പ് ഞാന്‍ സിനിമയില്‍ അഭിനയിച്ചിരുന്നു.
അത് കഴിഞ്ഞതോടെ വീട്ടുകാര്‍ ഇനി പഠിച്ചാല്‍ മാത്രം മതിയെന്നാണ് പറഞ്ഞത്. വീട്ടില്‍ കുറച്ച് സ്ട്രിക്ടറ്റാണ്. സിനിമയോട് എനിക്ക് പിന്നെയും താല്‍പര്യമുണ്ടായിരുന്നത്. പക്ഷേ നൂബിന് നോ പറയാന്‍ പറ്റാത്തത് കൊണ്ട് എന്റെ ഫോട്ടോസ് അയച്ച് കൊടുത്തു. പിന്നെ ലുക്ക് ടെസ്റ്റിനൊക്കെ വിളിച്ചപ്പോഴും ഞാന്‍ പോവില്ലെന്നാണ് പറഞ്ഞത്. നിനക്ക് കിട്ടാനൊന്നും പോവുന്നില്ല. എങ്കിലും ചുമ്മാതൊന്ന് പോവാന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞ് വിട്ടതാണ്.
ലുക്ക് ടെസ്റ്റിന് വേണ്ടി കുറച്ച് കോസ്റ്റിയൂമും ഡയലോഗുമൊക്കെ തന്നു. ഹീറോയിന്‍ ആണെന്ന് അറിയില്ലായിരുന്നു. എനിക്ക് മാത്രം ഹെവി ഡയലോഗുണ്ട്. വല്ലാതെ നെര്‍വസ് ആയി. കൈയ്യും കാലുമൊക്കെ വിറയ്ക്കാന്‍ തുടങ്ങി. അഭിനയിക്കാന്‍ അറിയാത്ത ആളെ പോലും അഭിനയിപ്പിക്കുന്ന സംവിധായകനാണ് അതിന്റേത്.
പുള്ളി പറഞ്ഞ് തന്നത് പോലെ അഭിനയിച്ചു. പക്ഷേ എല്ലാവരുടെയും മുഖം കണ്ടപ്പോള്‍ അബദ്ധമായെന്ന് മനസിലായി. വീട്ടില്‍ ചെന്നപ്പാടെ നൂബിനെ കുറേ ചീത്ത വിളിച്ചു. പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ സെലക്ടായെന്ന് പറഞ്ഞ് വിളിക്കുന്നത്. അത് ശരിക്കും ഷോക്ക് ആയെന്നും ബിന്നി പറയുന്നു. താന്‍ സ്പൂണ്‍ കൊണ്ട് സദ്യ കഴിക്കുന്നത് വിമര്‍ശനമായതിനെ കുറിച്ചും ബിന്നി സംസാരിച്ചു. കൈയ്യില്‍ നെയില്‍ എക്സ്റ്റന്‍ഷന്‍ വെച്ചിരുന്നു.
കുറച്ച് എക്‌സ്‌പെന്‍സീവായിട്ടാണ് അത് ചെയ്തത്. പക്ഷേ ഭക്ഷണം കഴിക്കുമ്പോഴുള്ള മഞ്ഞള്‍കറയൊക്കെ അതില്‍ പിടിക്കും. അതുകൊണ്ട് വല്ലാതെ ശ്രദ്ധിക്കണം. ഞങ്ങളുടെ സീരിയലിലെ താരത്തിന്റെ എന്‍ഗേജ്‌മെന്റിന് പോയി. അവിടെ സദ്യയായിരുന്നു. വീട്ടില്‍ നിന്നാണെങ്കില്‍ നൂബിന്‍ വാരി തരും. അവിടെ ചെന്നപ്പോള്‍ സ്പൂണ്‍ കൊണ്ട് കഴിക്കാമെന്ന് വിചാരിച്ചു. സോഷ്യല്‍ മീഡിയയിലെ കുറേ ചേട്ടന്മാരും ചേച്ചിമാരും എന്റെ വീഡിയോ എടുക്കുന്നത് കണ്ടിരുന്നു. ഞാന്‍ അവരോട് കാര്യം പറഞ്ഞതാണ്. നിങ്ങള്‍ വീഡിയോ ഇടുമ്പോള്‍ തംപ്‌നെയിലില്‍ ഇതൂടി പറയണെന്നും പറഞ്ഞു.
പക്ഷേ അവരത് ചെയ്തില്ല. അവര്‍ക്കതിന്റെ മാര്‍ക്കറ്റിംഗ് ഉണ്ടാവാം. പക്ഷേ ഈ കാണുന്നതൊന്നുമല്ല സത്യമെന്നും അതിന് പിന്നിലൊരുപാട് കാര്യങ്ങളുണ്ടെന്നും എല്ലാവരും മനസിലാക്കണം. സ്പൂണ്‍ വെച്ച് ഭക്ഷണം കഴിക്കുന്നത് ഇത്ര വലിയ ഇന്റര്‍നാഷണല്‍ പ്രശ്‌നമാണെന്ന് അറിയില്ലായിരുന്നു. ഇവള്‍ ഏത് നാട്ടുകാരിയാണ്, പച്ചപരിഷ്‌കാരിയാണെന്ന് തോന്നു.. എന്നൊക്കെയായിരുന്നു കമന്റുകള്‍. അതിലാരും ഞാന്‍ എന്തുകൊണ്ടാണ് അങ്ങനെ കഴിച്ചതെന്ന് ചോദിച്ചില്ലെന്നും ബിന്നി കൂട്ടിച്ചേര്‍ക്കുന്നു.
#geethagovindam #serial #actress #binny #spoke #about #socialmedia #negatives #about #her #latest #video