(moviemax.in) മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കുമെല്ലാം പരിചിതമായ ഒരു മുഖമാണ് ട്രാൻസ് വ്യക്തിയായ നാദിറ മെഹ്റിന്റേത്. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ട്രാൻസ് പേഴ്സണായ നാദിറ മെഹ്റിൻ.
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിങ് അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ കഴിവ് തെളിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിൽ ആദ്യമായി മണി ബോക്സ് ടാസ്ക്ക് വിജയകരമായി പൂർത്തിയാക്കിയ മത്സരാർത്ഥി കൂടിയായിരുന്നു നാദിറ.
ബിഗ് ബോസിൽ വന്നശേഷമാണ് കുടുംബപ്രേക്ഷകർ നാദിറയെ അടുത്തറിഞ്ഞതും മനസിലാക്കിയതും ഇഷ്ടപ്പെട്ട് തുടങ്ങിയത്. ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ നിരവധി ട്രാൻസ് വ്യക്തികൾ മത്സാരർത്ഥികളായി പങ്കെടുത്തിട്ടുണ്ടെങ്കിലും നാദിറയോളം ആരാധകരെ സമ്പാദിച്ച മറ്റൊരു ട്രാൻസ് മത്സരാർത്ഥിയുണ്ടോയെന്ന് സംശയമാണ്.
വാർത്ത അവതാരകയായും നാദിറ സജീവമാണ്. ഇപ്പോഴിത തന്റെ റിലേഷൻഷിപ്പിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നാദിറ. താൻ ഇപ്പോൾ റിലേഷൻഷിപ്പിലാണെന്നും എന്നാൽ കമ്മിറ്റ്മെന്റുള്ളതല്ലെന്നും താരം പറയുന്നു. കല്യാണം എന്നാണെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് തന്റെ പ്രണയത്തെ കുറിച്ച് നാദിറ വെളിപ്പെടുത്തിയത്.
കല്യാണം ആയിട്ടില്ല. ആലോചനകൾ നടക്കുന്നു. മാട്രിമോണിയിൽ ഒന്നും ഇട്ടിട്ടില്ല. ഞാൻ ഓൾറെഡി ഒരു ചെറിയ റിലേഷൻഷിപ്പിലാണ്. പക്ഷെ കമ്മിറ്റ്മെന്റുള്ള റിലേഷൻഷിപ്പല്ല. ലിവിങ് ടുഗെതറുമല്ല. സിറ്റുവേഷൻഷിപ്പെന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഒരു കമ്മിറ്റ്മെന്റ്സിലേക്ക് എത്താനുള്ള സിറ്റുവേഷൻ എനിക്ക് ഇപ്പോഴില്ല.
അതുകൊണ്ടാണ് സിറ്റുവേഷൻഷിപ്പെന്ന് പറയുന്നത്. എപ്പോൾ വേണമെങ്കിലും പിരിയാം. റിലേഷൻഷിപ്പിൽ ഉള്ളതാണല്ലോ പിരിയുക എന്നത് എന്നാണ് നാദിറ മെഹ്റിൻ പറഞ്ഞത്. ആക്റ്റിവിസ്റ്റ്, മോഡൽ, അഭിനേത്രി എന്നീ തലങ്ങളിലേക്കെല്ലാം ഉയരും മുമ്പ് ഇരുണ്ട ഒരു ഭൂതകാലം കൂടിയുണ്ടായിരുന്നു നാദിറ മെഹ്റിന്. അതേ കുറിച്ചെല്ലാം പലപ്പോഴായി താരം മനസ് തുറന്നിട്ടുമുണ്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേർന്നത്.
ഏത് സമൂഹത്തിന് മുന്നിലും ഞാനൊരു ട്രാൻസ് വ്യക്തിയാണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞാണ് ഇവിടെ വരെ എത്തിയത്. ഇക്കാലത്തിനിടയിൽ നേരിട്ട അധിക്ഷേപങ്ങളും പരിഹാസങ്ങളുമൊക്കെ ചെറുതല്ല. ഒരു പുരുഷൻ ട്രാൻസ് വ്യക്തിയാകാൻ തീരുമാനിക്കുമ്പോൾ ഇന്ന് ലഭിക്കുന്ന പരിഗണനകളൊന്നും അന്നുണ്ടായിരുന്നില്ല.
തുറിച്ചുനോട്ടങ്ങളെയും അവഗണനകളെയുമൊക്കെ അതിജീവിച്ചാണ് കടന്നുവന്നത്. ഇനിയുള്ള മനുഷ്യർക്ക് അത്തരം സാഹചര്യം ഉണ്ടാകരുതെന്ന് ആഗ്രഹിച്ചാണ് മുന്നോട്ടുള്ള ഓരോ പ്രവർത്തനങ്ങളും. കുട്ടിക്കാലം തൊട്ടെ എന്റെയുള്ളിൽ ഉള്ളത് ഒരാൺകുട്ടിയല്ലെന്ന തിരിച്ചറിവുണ്ടായിരുന്നു. പക്ഷെ അന്നൊന്നും അത് തുറന്ന് പറയാനുള്ള സാഹചര്യം ഉണ്ടായില്ല.
അല്ലെങ്കിൽ അതിന് കഴിഞ്ഞിരുന്നില്ല. പതിനേഴാമത്തെ വയസിലാണ് ഉള്ളിലൊരു സ്ത്രീയാണെന്ന സത്യം പുറത്ത് പറയുന്നത്. കുടുംബത്തിന് അത് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ആ തുറന്നുപറച്ചിലോടെ വീട്ടിനുള്ളിൽ നിന്ന് പുറംതള്ളപ്പെട്ടു. വീട്ടിൽ നിന്ന് മാത്രമല്ല മതത്തിൽ നിന്നും സമൂഹത്തിൽ നിന്നുമൊക്കെ എന്നെ മാറ്റിനിർത്തി. അവിടെ നിന്ന് ഇന്നുവരെ എന്റെ മാത്രം പോരാട്ടത്തിന്റെ ഭാഗമായാണ് എത്തിയത്.
സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ്പുകൾ വിനിയോഗിക്കുകയും ചില ക്ലാസുകൾ എടുക്കാൻ പോവുകയും അവതരണവും ഉദ്ഘാടനങ്ങളുമൊക്കെയായിരുന്നു ഉപജീവനം. ഒപ്പം മോഡലിങ്ങും, അഭിനയവും കൊണ്ടുപോകുന്നുണ്ട് എന്നാണ് മുമ്പൊരു അഭിമുഖത്തിൽ നാദിറ പറഞ്ഞത്.
സഹപാഠികളിൽ നിന്ന് തന്നെ ലൈംഗികമായി ആക്രമിക്കപ്പെട്ട വ്യക്തി കൂടിയാണ് നാദിറ മെഹ്റിൻ. ബിഗ് ബോസിൽ മത്സരാർത്ഥിയായി പങ്കെടുത്തശേഷമാണ് നഷ്ടപ്പെട്ടെന്ന് കരുതിയ കുടുംബത്തെ നാദിറയ്ക്ക് തിരിച്ച് കിട്ടിയത്. ഇപ്പോൾ മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പം എല്ലാം സന്തോഷത്തോടെയാണ് നാദിറയുടെ ജീവിതം.
#relationship #not #commitment #telling #truth #age #seventeen