അന്ന് 1500 രൂപയുടെ പേരിൽ പ്രശ്നം; അറിവില്ലാതെ മാറ്റി, ഇന്ന് പ്രേമി ഒരു ദിവസം വാങ്ങുന്നത്; എല്ലാ ചെലവും വഹിക്കുന്നത്!

അന്ന് 1500 രൂപയുടെ പേരിൽ പ്രശ്നം; അറിവില്ലാതെ മാറ്റി, ഇന്ന് പ്രേമി ഒരു ദിവസം വാങ്ങുന്നത്; എല്ലാ ചെലവും വഹിക്കുന്നത്!
Apr 5, 2025 02:01 PM | By Jain Rosviya

കറുത്ത മുത്ത് എന്ന സീരിയലിലൂടെ വൻ ജനപ്രീതി നേടിയ നടിയാണ് പ്രേമി വിശ്വനാഥ്. ഇന്നും ഈ സീരിയലും കഥാപാത്രങ്ങളും പ്രേക്ഷകർ മറന്നിട്ടില്ല. മലയാളികളുടെ മനസിൽ വലിയ സ്ഥാനം ഈ സീരിയലിലൂടെ പ്രേമി നേടി. എന്നാൽ കുറച്ച് കാലം മാത്രമേ കറുത്തമുത്തിൽ പ്രേമി തുടർന്നുള്ളൂ. നടിക്ക് പകരം മറ്റൊരാൾ നായികയായെത്തി.

സീരിയലിന്റെ ടീമുമായുണ്ടായ ചില പ്രശ്നങ്ങളായിരുന്നു പ്രേമി മാറിയതിന് കാരണം. പിന്നീട് മറ്റ് ഭാഷകളിലേക്ക് പ്രേമി ശ്രദ്ധ കൊടുത്തു. തെലുങ്ക് ടെലിവിഷൻ രം​ഗത്തെ ജനപ്രിയയാണ് പ്രേമി വിശ്വനാഥ് ഇന്ന്. കാർത്തിക ദീപം എന്ന സീരിയലിലൂടെയാണ് തെലുങ്കിൽ പ്രേമി വിശ്വനാഥ് വൻ ജനപ്രീതി നേടുന്നത്.

2017 ൽ തുടങ്ങിയ ഈ സീരിയലിന്റെ ആദ്യ സീസൺ 2023 ലാണ് അവസാനിച്ചത്. 1500 എപ്പിസോഡുകൾ വിജയകരമായി കാർത്തിക ദീപം പൂർത്തിയാക്കി.

അടുത്തിടെയാണ് സീരിയലിന്റെ രണ്ടാം സീസൺ തുടങ്ങിയത്. ടിആർപി റേറ്റിം​ഗിൽ മുന്നിലാണ് കാർത്തിക ദീപം. രണ്ടാം സീസണും വിജയകരമായി പോകവെ നായിക പ്രേമി വിശ്വനാഥിന്റെ പ്രതിഫലത്തിലും വലിയ ഉയർച്ച വന്നിട്ടുണ്ട്. നേരത്തെ ഒരു ദിവസം 25000 രൂപയായിരുന്നു കാർത്തിക ദീപത്തിൽ പ്രേമിക്ക് ലഭിച്ചത്.

ഇപ്പോൾ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് പ്രേമി വിശ്വനാഥിന്റെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. പ്രേമിയുടെ അസിസ്റ്റന്റ്സുകളുടെയും താമസിക്കുന്ന ഹോട്ടലിന്റെയുമെല്ലാം ചെലവ് നിർമാതാവാണ് വഹിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

റേറ്റിം​ഗ് കുതിച്ചുയരുന്നതിനാൽ സീരിയലിന്റെ നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നേട്ടമുണ്ട്. ഇത് കൊണ്ടാണ് ഇവർ ഇത്രയധികം സൗകര്യങ്ങൾ നൽകുന്നത്. പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് കറുത്ത മുത്തിൽ പ്രേമിക്ക് അഭിപ്രായ വ്യത്യാസമുണ്ടാകുന്നത്.

തനിക്ക് ദിവസം 1500 രൂപ മാത്രമായിരുന്നു കറുത്ത മുത്തിലെ പ്രതിഫലമെന്ന് പ്രേമി തുറന്ന് പറഞ്ഞിട്ടുണ്ട്. താൻ മറ്റൊരു ചാനലിലെ ഷോയിൽ ആങ്കറായ ശേഷം തന്റെ അറിവില്ലാതെ കറുത്ത മുത്തിൽ നിന്നും മാറ്റുകയായിരുന്നെന്നും പ്രേമി വിശ്വനാഥ് ആരോപിച്ചിരുന്നു.

പ്രേമി ഇപ്പോൾ കറുത്തമുത്തിന്റെ ഭാ​ഗമല്ലെന്നും നടിയു‌ടെ അഭിനയം മോശമായത് കൊണ്ടാണ് കുറഞ്ഞ പ്രതിഫലം നൽകിയതെന്നും കറുത്തമുത്തിന്റെ സംവിധായകൻ പ്രവീൺ കടയ്ക്കാവൂർ അന്ന് വാദിച്ചു. ഇന്ന് ഒരു മലയാളം സീരിയലിലേക്ക് പ്രേമിയെ നായികയാക്കുക എളുപ്പമില്ല. മലയാള സീരിയൽ രം​ഗത്ത് ആർക്കും ഇത്രയധികം പ്രതിഫലം ലഭിക്കുന്നില്ല.

അന്ന് തെലുങ്ക് സീരിയലിലേക്ക് മാറിയത് പ്രേമിക്ക് കരിയറിൽ ഏറെ ​ഗുണം ചെയ്തു. കറത്തമുത്തിന്റെ തെലുങ്ക് റീമേക്കാണ് കാർത്തിക ദീപം എന്നതും ശ്രദ്ധേയമാണ്. ജോത്സ്യൻ ഡോ വിനീത് ഭട്ടിനെയാണ് പ്രേമി വിശ്വനാഥ് വിവാഹം ചെയ്തത്. കറുത്തമുത്തിന് പുറമെ കുട്ടിക്കലവറ എന്ന ഷോയിലും കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിലും പ്രേമി സാന്നിധ്യം അറിയിച്ചു.

പൊതുവെ മലയാളത്തിലേക്കാൾ വലി ബഡ്ജറ്റിലാണ് തമിഴ്, തെലുങ്ക് സീരിയലുകൾ നിർമിക്കാറ്. അഭിനേതാക്കൾക്ക് വലിയ ബഹുമാനം ലഭിക്കുന്നയിടമാണ് തെലുങ്ക് സിനിമാ, സീരിയൽ രം​ഗം.



#problem #payment #acting #bad #today #actress #premivishwanath #huge #salary

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup