ബോളിവുഡിന്റെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ തന്റേതായൊരു ഇടം കണ്ടെത്താന്‍ കരീനയ്ക്ക് സാധിച്ചിട്ടുണ്ട്.
വിവാഹ ശേഷം പലരും കരിയര്‍ അവസാനിപ്പിക്കുകയോ ക്യാരക്ടര്‍ റോളുകളിലേക്ക് മാറുകയോ ചെയ്യുമ്പോഴും കരീനയുടെ താരത്തിളക്കത്തിന് പകിട്ട് കുറഞ്ഞിട്ടില്ല. രണ്ട് മക്കളുടെ അമ്മയായ ശേഷവും നായികയായി തുടരാന്‍ കരീനയ്ക്ക് സാധിക്കുന്നുണ്ട്.
ഇപ്പോഴിതാ തന്റെ ഡയറ്റിനെക്കുറിച്ച് കരീന പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഷഹിദ് കപൂറുമായി പ്രണയത്തിലിരുന്ന കാലത്താണ് കരീന വെജിറ്റേറിയനായി മാറുന്നത്. ഇന്ന് പൂര്‍ണമായും വെജിറ്റേറിയനല്ലെങ്കിലും വെജ് ഭക്ഷണത്തോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നാണ് കരീന പറയുന്നത്.
തന്റെ ന്യൂട്രീഷ്യനിസ്റ്റായ റുതുജ ദിവേകര്‍ ആണ് തന്റെ പ്രചോദനമെന്നും താരം പറയുന്നുണ്ട്. ''അവള്‍ പ്രോ വെജിറ്റേറിയനാണ്. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ പൂര്‍ണമായും വെജിറ്റേറയനാകും. ആ സമയത്ത് എന്റെ ശരീവും മുഖവുമെല്ലാം മാറി.
കഴിഞ്ഞ 10-15 വര്‍ഷമായി ഭക്ഷണവുമായുള്ള എന്റെ ബന്ധം വളരെ ലളിതമാണ്. എല്ലാ ദിവസവും ഒരേ ഭക്ഷണം തന്നെ കഴിക്കുന്നതിലും ഞാന്‍ ഹാപ്പിയാണ്. എനിക്ക് പരീക്ഷണങ്ങളോട് താല്‍പര്യമില്ല. എനിക്ക് കംഫര്‍ട്ടും സന്തോഷവും കണ്ടെത്താനാകുന്നുണ്ട്'' എന്നാണ് കരീന പറഞ്ഞത്.
''ഞാന്‍ എല്ലാത്തരം ഭക്ഷണവും കഴിച്ചിട്ടുണ്ട്. വീട്ടിലുള്ളപ്പോള്‍ ലളിതമായ ഭക്ഷണമാണ് കഴിക്കുക. അതെന്താണെങ്കിലും ശരി. ക്ഷീണിച്ച് വരുമ്പോള്‍ വീട്ടിലെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നതിലും വലുതായി ഒന്നും തന്നെയില്ല. സെയ്ഫും ഞാനും പാചകം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഞങ്ങളത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്''എന്നും കരീന പറയുന്നു.
തങ്ങള്‍ക്കിടയില്‍ നല്ല കുക്ക് സെയ്ഫ് ആണെന്നാണ് കരീന പറയുന്നത്. തനിക്ക് മുട്ട പുഴുങ്ങാന്‍ പോലും അറിയില്ലെന്നും കരീന പറയുന്നുണ്ട്. അതേസമയം പ്രസവശേഷം താന്‍ വണ്ണം കുറച്ചതിനെക്കുറിച്ചും കരീന സംസാരിക്കുന്നുണ്ട്. രണ്ടാമത്തെ മകനെ പ്രസവിച്ച ശേഷം 25 കിലോ കൂടിയെന്നാണ് കരീന പറയുന്നത്.
ആദ്യം താന്‍ പേടിച്ചു പോയെന്നും എന്നാല്‍ പതിയെ പഴയ ഭാരത്തിലേക്ക് തിരികെ വന്നുവെന്നാണ് കരീന പറയുന്നത്. കുട്ടിക്കാലത്ത് താന്‍ എന്നും അല്‍പ്പം തടിയുള്ള, ചബ്ബിയായ കുട്ടിയായിരുന്നുവെന്നും എന്നാല്‍ തന്റെ ആത്മവിശ്വാസത്തെ അത് ബാധിച്ചിരുന്നില്ലെന്നും കരീന പറയുന്നുണ്ട്.
''ഞാന്‍ എന്നും ചബ്ബിയായ കുട്ടിയായിരുന്നു. പക്ഷെ ഞാന്‍ സന്തുഷ്ടയായിരുന്നു. ഭക്ഷണവുമായി നല്ല ബന്ധമായിരുന്നു. അതാകും സഹായിച്ചത്. മെലിയാന്‍ വേണ്ടി പട്ടിണി കിടന്നിട്ടില്ല എന്നല്ല. പക്ഷെ എന്റെ ശരീരത്തില്‍ ഞാന്‍ കംഫര്‍ട്ടബിളാണ്. ടീനേജില്‍ ചിപ്‌സ് ഒക്കെ സന്തോഷത്തോടെ കഴിച്ചിരുന്നു. ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയായിരുന്നു ഞാന്‍'' എന്നാണ് കരീന പറയുന്നത്.
കപൂര്‍ കുടുംബത്തിലെ രന്‍ദീര്‍ കപൂറിന്റേയും ബബിത കപൂറിന്റേയും മകളാണ് കരീന. 2000 ല്‍ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ വന്ന കഭി ഖുഷി കഭി ഗം ആണ് കരീനയെ താരമാക്കുന്നത്. തുടരെ തുടരെ നല്ല സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ചു കൊണ്ട് ബോളിവുഡില്‍ ഒരിടം കണ്ടെത്തുകയായിരുന്നു കരീന.
നേരത്തെ വണ്ണം കുറച്ച് സൈസ് സീറോ ട്രെന്റിനും കരീന തുടക്കം കുറിച്ചിരുന്നു. എന്നാല്‍ പിന്നീട് താരം വണ്ണം കൂട്ടുകയായിരുന്നു. സിംഗം എഗെയ്ന്‍ എന്ന ചിത്രത്തിലാണ് കരീന കപൂര്‍ ഒടുവിലായി അഭിനയിച്ചത്. ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല.
#KareenaKapoor #pure #vegetarian #face #body #changed #changed #exboyfriend