(moviemax.in) ഓണ്‍ സ്‌ക്രീനില്‍ കാണുന്നത് പോലെയാകില്ല പലപ്പോഴും താരങ്ങളുടെ ജീവിതം. ഓണ്‍ സ്‌ക്രീനിലെ ജോഡികള്‍ ജീവിതത്തിലും ഒരുമിച്ച് കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിക്കുമ്പോള്‍ അവര്‍ സന്തോഷിക്കും. എന്നാല്‍ എല്ലാ ജോഡിയ്ക്കും ശുഭാന്ത്യം ഉണ്ടാകണമെന്നില്ല. പല ജനപ്രീയ ജോഡിയും വലിയ വഴക്കിലായിരിക്കും അവസാനിക്കുക.
ഒരുകാലത്തെ ഹിറ്റ് ജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഓണ്‍ സ്‌ക്രീനിലെ പ്രണയം ഇരുവരും ജീവിതത്തിലും ആവര്‍ത്തിച്ചു. ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ഐശ്വര്യയും സല്‍മാനും വിവാഹം കഴിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. പക്ഷെ സംഭവിച്ചതാകട്ടെ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ ബ്രേക്കപ്പും.
ഐശ്വര്യയും സല്‍മാനും തമ്മില്‍ പ്രശ്‌നങ്ങള്‍ പതിവായ സമയത്ത് ഒരു ദിവസം ഐശ്വര്യയുടെ വീട്ടിലേക്ക് അര്‍ധ രാത്രി സല്‍മാന്‍ എത്തി. ഏറെ നേരം താരത്തിന്റെ വാതിലില്‍ മുട്ടി ബഹളമുണ്ടാക്കിയെന്ന് സല്‍മാനെക്കുറിച്ച് ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. പക്ഷെ ഐശ്വര്യ വാതില്‍ തുറക്കാന്‍ തയ്യാറായില്ല.
വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കെട്ടിടത്തില്‍ നിന്നും ചാടുമെന്ന് സല്‍മാന്‍ ഭീഷണിപ്പെടുത്തിയെന്നു അയല്‍വാസികള്‍ പറയുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ സമയം പുലര്‍ച്ചെ മൂന്ന് മണിയാണ്. തുടര്‍ച്ചയായി വാതിലില്‍ മുട്ടിയതോടെ സല്‍മാന്റെ കൈ മുറിഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഒടുവില്‍ വേറെ വഴിയില്ലാതെ ഐശ്വര്യ വാതില്‍ തുറന്നു.
പിന്നീട് ഒരു അവാര്‍ഡ് ഷോയില്‍ ഐശ്വര്യ എത്തിയത് ഒടിഞ്ഞ കൈയ്യുമായിട്ടായിരുന്നു. കണ്ണില്‍ കറുത്ത വലിയ കണ്ണടയും ഉണ്ടായിരുന്നു. സല്‍മാന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് താരത്തിന് പരുക്കേറ്റതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അത് ഐശ്വര്യ നിഷേധിച്ചു.
താന്‍ പടിക്കെട്ടില്‍ നിന്നും വീണതാണെന്നാണ് ഐശ്വര്യ പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സല്‍മാന്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് ഐശ്വര്യ ലോകത്തോട് വിളിച്ചു പറഞ്ഞു.
''സല്‍മാനും ഞാനും കഴിഞ്ഞ മാര്‍ച്ചില്‍ പിരിഞ്ഞു. പക്ഷെ അവനത് അംഗീകരിക്കാനായിട്ടില്ല. എന്നെ ഇടയ്ക്ക് വിളിച്ച് ഓരോന്ന് പറയും. എനിക്ക് മറ്റുള്ളവരുമായി ബന്ധമുള്ളതായി സംശയിക്കും. അഭിഷേക് മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ളവരുമായി എന്നെ ബന്ധപ്പെടുത്തിയിട്ടുണ്ട്.
സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ഭാഗ്യവശാല്‍ അടയാളമുണ്ടായില്ല. പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്തത് പോലെ ഞാന്‍ ജോലിയ്ക്ക് പോവുമായിരുന്നു. ഫോണ്‍ എടുക്കാതെ വന്നാല്‍ സ്വയം പരുക്കേല്‍പ്പിക്കുമായിരുന്നു സല്‍മാന്‍'' എന്നയിരുന്നു ഐശ്വര്യയുടെ വെളിപ്പെടുത്തല്‍.
സല്‍മാന്‍ മദ്യത്തിന് അടിമയായപ്പോഴും മോശം അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും കൂടെ നിന്നിട്ടും തനിക്ക് ലഭിച്ചത് അവഹേളനവും മര്‍ദ്ദനവുമായിരുന്നുവെന്നാണ് ഐശ്വര്യ പറഞ്ഞത്. അതേസമയം ഐശ്വര്യയെ താന്‍ ഒരിക്കലും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.
പക്ഷെ ഐശ്വര്യയുടെ വീട്ടില്‍ ചെന്ന് പ്രശ്‌നമുണ്ടാക്കിയത് സല്‍മാന്‍ ഖാന്‍ സമ്മതിക്കുന്നുണ്ട്. പ്രണയത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നാണ് സല്‍മാന്‍ ഖാന്‍ അന്ന് പറഞ്ഞത്. 2002 ലാണ് ഐശ്വര്യ റായ് സല്‍മാന്‍ ഖാനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.
സല്‍മാനെതിരെ നിയമനടപടി സ്വീകരിച്ച ഐശ്വര്യ തനിക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച് പത്രക്കുറിപ്പിലൂടെ ലോകത്തോട് വിളിച്ച് പറയുകയും ചെയ്തു. ഇനിയൊരിക്കലും താന്‍ സല്‍മാനൊപ്പം അഭിനയിക്കില്ലെന്നും അവര്‍ അറിയിച്ചു. പിന്നീടൊരിക്കലും സല്‍മാനൊപ്പം സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല ഐശ്വര്യ റായ്. താരം പിന്നീട് അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. സല്‍മാന്‍ ഖാന്‍ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്
#AishwaryaRai #arrived #broken #arm #eye #injury #she #said #fell