അമ്മയെ ശുശ്രൂഷിക്കാൻ ചെന്ന എന്നെ പിറകിലൂടെ വന്ന് അടിച്ചു, ഫോൺ പൊട്ടിച്ചു,അമ്മയും മോനും സ്നേഹം കാണിച്ച് ട്രാപ്പിലാക്കുന്നു -ജിനു

അമ്മയെ ശുശ്രൂഷിക്കാൻ ചെന്ന എന്നെ പിറകിലൂടെ വന്ന് അടിച്ചു, ഫോൺ പൊട്ടിച്ചു,അമ്മയും മോനും സ്നേഹം കാണിച്ച് ട്രാപ്പിലാക്കുന്നു -ജിനു
Apr 3, 2025 08:45 PM | By Jain Rosviya

ഒരാഴ്ച മുമ്പായിരുന്നു യൂട്യൂബർ, ഇൻസ്റ്റഗ്രാമർ തുടങ്ങിയ നിലയിൽ പലരും അറിയുന്ന നിഹാദ് എന്ന തൊപ്പിയുടെ സുഹൃത്ത് അച്ചായൻ എന്ന സോജൻ വർ​ഗീസ് വിവാഹിതനായത്. തൊപ്പിയുടെ സ്ഥിരം ഫോളോവേഴ്സിന് അച്ചായൻ സുപരിചിതനാണ്. തൊപ്പി എവിടെയുണ്ടോ അവിടെ അച്ചായനും ഉണ്ടാകാറുണ്ട്.

ആതിര റോയ് എന്ന ഇരുപത്തിയഞ്ചുകാരിയെയാണ് സോജൻ വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം കൊണ്ട് തന്നെ അച്ചായന്റെയും ആതിരയുടേയും വിവാഹം വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. വിവാഹത്തിന് താൽപര്യമുണ്ടെന്ന ആഗ്രഹം ആതിര തന്നോട് വന്ന് പറയുകയായിരുന്നു എന്നാണ് സോജൻ വിവാഹ​ശേഷം പറഞ്ഞത്.

ഇപ്പോഴിതാ അച്ചായന് എതിരെ ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് സുഹൃത്തായിരുന്ന ജിനു തോമസ് എന്ന പെൺകുട്ടി. സോജൻ തന്നെ മർദ്ദിച്ചതായും ജിനു തോമസ് പറഞ്ഞു. അച്ചായന്റെ ആരാധകരിൽ നിന്നും കഴിഞ്ഞ കുറച്ച് നാളുകളായി വലിയ രീതിയിലുള്ള സൈബർ ആക്രമണം ജിനു നേരിടുന്നുണ്ട്.

അമ്മയും മോനും സ്നേഹം കാണിച്ച് സ്ത്രീകളെ ട്രാപ്പിലാക്കുകയാണെന്നും ജിനു ആരോപിച്ചു. ജിനു തോമസ് തന്റെ പണം പറ്റിച്ചതായി അടുത്തിടെ അച്ചായനും അമ്മയും ആരോപിച്ചതിന് പിന്നാലെയാണ് ജിനുവിന്റെ പ്രതികരണം. സോജനുമായി അഞ്ച്, ആറ് മാസത്തെ പരിചയമാണുള്ളത്.

ആദ്യം മീറ്റ് ചെയ്തത് ഫ്രണ്ട്സിനൊപ്പമുള്ള ഒരു പാർട്ടിയിൽ‌ വെച്ചായിരുന്നു. തൊപ്പിയുടെ അച്ചായൻ എന്ന പേരിലാണ് സുഹൃത്തുക്കൾ എനിക്ക് അച്ചായനെ പരിചയപ്പെടുത്തി തരുന്നത്. ആ സമയത്ത് തൊപ്പിയുടെ പേര് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന കൊണ്ട് തൊപ്പി എന്ന പേര് എനിക്ക് അറിയാമായിരുന്നു. അല്ലാതെ വീഡിയോയിലൂടെ ഒന്നും അച്ചായനെ കണ്ടിട്ടില്ല.

അത്തരം വീഡിയോകൾ ഞാൻ കാണാറുമില്ല. ​ഗുണ്ടകളൊക്കെ ഇരിക്കുന്നത് പോലെയുള്ള സെറ്റപ്പിലായിരുന്നു അച്ചായൻ ഇരുന്നിരുന്നത്. സുഹൃത്തകൾ അയാളോട് പോയി സംസാരിച്ചു. എന്നോടും സംസാരിച്ചു. പിന്നീട് എന്റെ സുഹൃത്തിന്റെ കയ്യിൽ നിന്നും നമ്പർ വാങ്ങി പുള്ളി എന്നെ കോൺടാക്ട് ചെയ്തു. വെറുതെ സംസാരിക്കാൻ തോന്നിയപ്പോൾ മെസേജ് അയ‌ച്ചതാണെന്നാണ് പറഞ്ഞത്.

ശേഷം കുറച്ച് നാൾ കഴിഞ്ഞ് വീണ്ടും അയാൾ കോൺടാക്ട് ചെയ്ത് എൺപത്തിരണ്ട് വയസുള്ള അമ്മയെ നോക്കാൻ ഒരാളെ ആവശ്യമുണ്ടെന്ന് പറഞ്ഞു. ഞാൻ ആ സമയത്ത് പുതിയൊരു ജോലിക്ക് ശ്രമിക്കുകയായിരുന്നു. വീണ്ടും ഒരു ദിവസം കോൺടാക്ട് ചെയ്ത് അമ്മയെ നോക്കാൻ ഒരാളെ അത്യാവശ്യമായി വേണമെന്ന് പറഞ്ഞു.

അയാൾ മാത്രമല്ല അയാളുടെ അമ്മയേയും കൊണ്ടാണ് ഫോൺ വിളിപ്പിച്ചത്. ആ സ്ത്രീ അവരുടെ സങ്കടവും കഥകളുമെല്ലാം പറഞ്ഞു. എനിക്കും അമ്മയൊക്കെ ഉള്ളതുകൊണ്ട് ഒരു അമ്മയുടെ വിഷമം എന്ന രീതിയിൽ ഞാൻ കേട്ട് നിന്നു. മാത്രമല്ല എന്നാൽ കഴിയുന്ന സഹായം വന്ന് ചെയ്ത് തരാമെന്നും പറഞ്ഞു.

സാലറിയുടെ കാര്യം വന്നിട്ട് സംസാരിക്കാമെന്നാണ് സോജൻ പറഞ്ഞത്. അങ്ങനെ ഞാൻ അവരുടെ വീട്ടിലേക്ക് പോയി. ആ അമ്മയെ കണ്ടപ്പോൾ എനിക്ക പാവം തോന്നി. തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു. ഒരു അമ്മയുള്ള വീടായതുകൊണ്ട് സേഫായിരിക്കുമെന്ന് കരുതിയാണ് ഞാൻ പോയത്.

വീട്ടിലെ ഒരു അം​ഗത്തോടുള്ളതുപോലുള്ള സ്നേഹമായിരുന്നു അമ്മയും മകനും എന്നോട് ആദ്യം കാണിച്ചത്. പിന്നീട് പതിയെ പതിയെ എല്ലാം മാറി. നമ്മൾ അയാളുടെ ആരോ ആണെന്ന രീതിയിലാണ് ഇടപെടുന്നത്. ഭരിക്കും. പേഴ്സണൽ കാര്യങ്ങളിലും ഇടപെട്ടു. സുഹൃത്തുക്കളും വീട്ടുകാരും വിളിക്കുന്നത് ഇഷ്ടപ്പെടാതെ എന്റെ ഫോൺ ഒരു ദിവസം നിലത്തെറിഞ്ഞ് പൊട്ടിച്ചു.

അന്ന് ഞാൻ ഒരുപാട് കരഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. പിറ്റേദിവസം പുള്ളി വേറൊരു ഫോൺ വാങ്ങി തന്നു. മറ്റ് ചില ടെൻഷനുണ്ടായിരുന്നതുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്നാണ് പറഞ്ഞത് ജിനു പറയുന്നു. അമ്മയും മോനും സ്നേഹം കാണിച്ച് ട്രാപ്പിലാക്കുകയാണ് ചെയ്തത്.

ആദ്യം സ്നേഹം കാണിച്ച് അവരുടെ വീട്ടിൽ സേഫാണെന്ന തോന്നൽ നമ്മളിൽ ഉണ്ടാക്കും. അവരോട് കുറച്ച് സമയം സംസാരിച്ച് കഴിഞ്ഞാൽ ആരാണെങ്കിലും വിശ്വസിച്ച് പോകും. പിന്നീട് ഞങ്ങൾ മിം​ഗിളായി. അതോടെ ഒരുമിച്ച് ട്രാവൽ ചെയ്യാനുമെല്ലാം തുടങ്ങി. നല്ല സൗഹൃദം പോലെയായിരുന്നു.

ഇപ്പോൾ അച്ചായന്റെ ഭാര്യയായി വന്ന പെൺകുട്ടിയെ അടുത്തിരുത്തി പറഞ്ഞ കാര്യങ്ങളാണ് ഞാൻ അവർക്കൊപ്പം ആയിരുന്നപ്പോൾ എന്നോടും പറഞ്ഞത്. എന്റെ മോൾ എന്ന രീതിയിലാണ് ആളുകൾക്ക് പരിചയപ്പെടുത്തിയിരുന്നത്. പിന്നീട് ഒരു ദിവസം ഞാൻ എന്തോ ചെയ്തുകൊണ്ടിരുന്നപ്പോൾ അയാൾ പിറകിലൂടെ വന്ന് അടിച്ചു.

അന്നുണ്ടായ വേദന വിവരിക്കാൻ പറ്റില്ല. കുറച്ച് നേരം ഞാൻ ഇരുന്ന് പോയി. നടുവിനാണ് അടിച്ചത്. അതിനെ ഞാൻ‌ ചോദ്യം ചെയ്തിരുന്നു. അതുപോലെ പുള്ളി മാന്യനാണെന്ന് കാണിക്കാൻ ആര് വിളിച്ചാലും കോൾ റെക്കോർഡ് ചെയ്യും. മെസേജ് സ്ക്രീൻ ഷോട്ടുകൾ എടുത്ത് വെക്കും. ശേഷം ഭീഷണിപ്പെടുത്തും. ഇല്ലായ്മക്കാരെ മുതലെടുക്കും.

ഒരുപാട് പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ആ​ഗ്രഹിച്ച വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെ ഇതൊന്നും ആരോടും പറയാനും പറ്റുന്നില്ലായിരുന്നു. എന്റെ മാതാപിതാക്കളും സാധാരണക്കാരാണ്. ഇനി എന്നെ എന്തെങ്കിലും അയാൾ ചെയ്യുമോയെന്ന ഭയമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അവിടെ നിന്ന് ഇറങ്ങാൻ ‍ഞാൻ തീരുമാനിച്ചു.

ഞാൻ പോകാൻ തുടങ്ങിയപ്പോൾ അയാളുടെ അമ്മ എന്നെ പോകാൻ അനുവദിക്കാതെ കാല് പിടിച്ചു. മോന് ഭയങ്കര ദേഷ്യമാണെന്നാണ് അമ്മ പറഞ്ഞത്. മാത്രമല്ല ബൈബിളിൽ തൊട്ട് സത്യവും ചെയ്തു ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയില്ലെന്ന്. പക്ഷെ വീണ്ടും ഇതേ പ്രവൃത്തി അയാൾ ആവർത്തിച്ചു.

മാത്രമല്ല എന്നെ സ്വന്തമാക്കണമെന്നായി അയാൾക്ക്. അപ്പോഴേക്കും പുള്ളിയുടെ ഭാര്യ എന്ന ലേബലിലേക്ക് അയാൾ കാര്യങ്ങൾ എല്ലാം എത്തിച്ചു. സംസാരവും പെരുമാറ്റവും പോലും അങ്ങനെയായിരുന്നു. പ്രശ്നങ്ങളിൽ തൊപ്പിയും വന്ന് ഇടപെട്ടിരുന്നു. പക്ഷെ അവരുടെ വീട്ടിൽ നിന്നും ഇറങ്ങുകയാണെന്ന നിലപാടിലായിരുന്നു ഞാൻ.

എന്നാൽ ഒരു വട്ടം കൂടി ക്ഷമിക്കാൻ എല്ലാവരും പറഞ്ഞു. അങ്ങനെ ഞാൻ അവർക്കൊപ്പം തുടർന്നു. കുറച്ച് ദിവസം അയാൾ നന്നായി പെരുമാറിയെങ്കിലും പിന്നീട് അത് വീണ്ടും ആവർത്തിച്ചു. സോഷ്യൽമീഡിയയിൽ ഇടുന്ന എന്റെ ഫോട്ടോകളിലെല്ലാം ഭാര്യ എന്ന ക്യാപ്ഷനാണ് പുള്ളി നൽകിയത്. പലപ്പോഴും ഞാൻ പിണങ്ങി മാറി നിന്നു.

എനിക്കൊപ്പമുള്ള വീഡിയോ ഡിലീറ്റാക്കാനും ഞാൻ ആവശ്യപ്പെട്ടു. അയാളുടെ അമ്മയുടെ സ്വഭാവവും മോശമാണ്. ഒരു അമ്മയെന്ന് വിളിക്കാൻ പറ്റില്ല. ഇയാളുടെ പല കാര്യങ്ങളും എന്നോട് ചില സ്ത്രീകൾ തന്നെ ഈ സംഭവങ്ങൾക്ക് ശേഷം പറഞ്ഞിരുന്നു. അമ്മയുടെ സംസാരം ഇഷ്ടപ്പെട്ടാണ് അയാളുടെ വീട്ടിലേക്ക് ഞാൻ പോയത്.

അല്ലാതെ അയാൾ വിളിച്ചതിന്റെ പേരിൽ പോയതല്ല. ഒരു പെയ്മെന്റ് പോലും എനിക്ക് അയാൾ തന്നിട്ടില്ല. പണക്കാരനാണെന്ന ഭാവത്തിലാണ് പുള്ളിയുടെ നടപ്പ്. ഒരു നേരം രണ്ടായിരം രൂപയുടെ ഭക്ഷണമാണ് കഴിക്കുന്നത്. നാലായിരം രൂപയ്ക്ക് പെട്രോൾ അടിച്ച് കറങ്ങി നടക്കും. വേറൊരു ജോലിയുമില്ല.

അയാളുടെ വയനാട്ടിലുള്ള സ്ഥലം വിറ്റ് പത്ത് ലക്ഷം രൂപ കിട്ടിയിരുന്നു. അന്ന് ഒരു ലക്ഷം തന്ന് എന്നെ സഹായിച്ചിരുന്നു. അല്ലാതെ ഒരു സഹായവും ലഭിച്ചിട്ടില്ല. എനിക്കൊരു ജോലി കിട്ടിയാൽ അത് ഞാൻ തിരിച്ച് കൊടുക്കും. സിനിമ നിർമ്മിക്കാമെന്നതിന്റെ പേരിൽ തന്റെ കയ്യിൽ നിന്നും സോജൻ മൂന്നര കോടി വാങ്ങിയതായി ഒരു സ്ത്രീ എന്നോട് പരാതി പറഞ്ഞിരുന്നു.

തെളിവുകളും അയച്ച് തന്നു. ആ ചേച്ചി എന്നും വിളിച്ച് കരയുമായിരുന്നു. പല സ്ത്രീകളുമായും അയാൾക്ക് കോൺടാക്ടുണ്ടെന്നും ജിനു തോമസ് കൂട്ടിച്ചേർത്തു.



#Jinu #against #thoppis #friend #achayan #sojanvargheese #care #mother #hit #broke #phone #showing #love #trapping

Next TV

Related Stories
'ഡ്രസ് തരാമോ ഇട്ടാതാണെങ്കിലും മതിഎന്ന് പറഞ്ഞു', തന്നില്ല; കാര്‍ വാങ്ങിയപ്പോള്‍ കുറ്റം പറഞ്ഞവര്‍ വരെ വന്നു -അമൃത നായര്‍

Apr 9, 2025 11:01 AM

'ഡ്രസ് തരാമോ ഇട്ടാതാണെങ്കിലും മതിഎന്ന് പറഞ്ഞു', തന്നില്ല; കാര്‍ വാങ്ങിയപ്പോള്‍ കുറ്റം പറഞ്ഞവര്‍ വരെ വന്നു -അമൃത നായര്‍

കുറ്റം പറഞ്ഞ ആള്‍ക്കാരൊക്കെ വന്നു. നൂറ് പേരില്‍ പത്ത് പേര്‍ക്കെങ്കിലും അമൃതയെ...

Read More >>
 'ലിസി എന്റെ ലക്ക് ചാം ആണ്, മഞ്ജു വാര്യർ സൂപ്പർതാരം ആണെന്ന് അറിയില്ലായിരുന്നു' -ജാൻമണി ദാസ്

Apr 9, 2025 07:20 AM

'ലിസി എന്റെ ലക്ക് ചാം ആണ്, മഞ്ജു വാര്യർ സൂപ്പർതാരം ആണെന്ന് അറിയില്ലായിരുന്നു' -ജാൻമണി ദാസ്

കേരളത്തിൽ വന്നതിനു ശേഷം ആദ്യം മേക്കപ്പ് ചെയ്യുന്നത് ലിസി...

Read More >>
'അവന്റെ ചേച്ചിയ്ക്ക് ഈ അവസ്ഥ വന്നാലെ തിരിച്ചറിയൂ, തെണ്ടിത്തരം കാണിച്ചിട്ടല്ല റീച്ചുണ്ടാക്കേണ്ടത്' -പാര്‍വതി

Apr 8, 2025 01:29 PM

'അവന്റെ ചേച്ചിയ്ക്ക് ഈ അവസ്ഥ വന്നാലെ തിരിച്ചറിയൂ, തെണ്ടിത്തരം കാണിച്ചിട്ടല്ല റീച്ചുണ്ടാക്കേണ്ടത്' -പാര്‍വതി

റീച്ച് വീട്ടിലിരുന്ന് മറ്റുള്ളവരെ അവഹേളിച്ചും, നന്മ മരം ചമഞ്ഞും ഉണ്ടാക്കേണ്ടതല്ല എന്നാണ് പാര്‍വതി...

Read More >>
സ്പൂണ്‍ കൊണ്ട് കഴിക്കേണ്ടി വന്നത് എന്തിനാണെന്ന് ആരും ചോദിച്ചില്ല! പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ബിന്നി

Apr 6, 2025 12:55 PM

സ്പൂണ്‍ കൊണ്ട് കഴിക്കേണ്ടി വന്നത് എന്തിനാണെന്ന് ആരും ചോദിച്ചില്ല! പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ബിന്നി

ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരു മാസമായ സമയത്ത് ടെലിവിഷന്‍ അവാര്‍ഡ് പരിപാടി നടത്തിയിരുന്നു. ഞാനും അവന്റെ ഒപ്പം അത്...

Read More >>
Top Stories