സിനിമയിലും സീരിയലിലുമൊക്കെ ഒരുമിച്ച് അഭിനയിച്ച ശേഷം ഇഷ്ടത്തിലായ നിരവധി താരങ്ങളുണ്ട്. ചിലര്‍ പ്രണയത്തോടെ ആ ബന്ധം അവസാനിപ്പിക്കും. മറ്റ് ചിലര്‍ വിവാഹം കഴിച്ച് മുന്നോട്ട് പോകും. അങ്ങനെ ടെലിവിഷന്‍ പ്രേക്ഷകരെ ഞെട്ടിച്ചൊരു താരവിവാഹമായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ നടന്നത്.
സീരിയല്‍ താരങ്ങളായ സല്‍മാനുള്ളും നടി മേഘ മഹേഷും വിവാഹിതരായെന്ന വാര്‍ത്തയാണ് ആരാധകരെ പോലും അമ്പരപ്പിച്ചത്. മിഴിരണ്ടിലും എന്ന സീരിയലിലെ നായിക-നായകന്മാരായി അഭിനയിച്ചിരുന്ന താരങ്ങളാണ് ഇരുവരും.
സീരിയലില്‍ ഇരുവരും ഭാര്യ ഭര്‍ത്താക്കാന്മാരാണെങ്കിലും ഒരുമിച്ച് ജീവിക്കാനുള്ള സാഹചര്യങ്ങളില്ലായിരുന്നു. അതാണ് സീരിയലിന്റെ ഇതിവൃത്തവും. അതിനാല്‍ പ്രേക്ഷകരും ഇവര്‍ ഒരുമിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ അത് നടന്നില്ലെങ്കിലും ജീവിതത്തില്‍ രണ്ടാളും ഒരുമിച്ചു.
ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹത്തോട് സമാനമായ ചിത്രങ്ങള്‍ പങ്കുവെച്ചാണ് മേഘയും സല്‍മാനുള്ളും എത്തിയത്. സീരിയലിലെ ഏതോ ഭാഗമാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചെങ്കിലും ഇനി മുതല്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് ആയെന്ന് ഇരുവരും വ്യക്തമാക്കി. പ്രണയവിവാഹമായതിന്റെ പേരില്‍ വീട്ടുകാരില്‍ നിന്നും ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു.
അതിനാല്‍ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ വിവാഹം കഴിക്കുകയായിരുന്നു എന്നും താരദമ്പതിമാര്‍ വെളിപ്പെടുത്തി. ശേഷം പല അഭിമുഖങ്ങളിലൂടെയും തങ്ങളുടെ പ്രണയകഥയും വിവാഹത്തിലേക്ക് പെട്ടെന്ന് എത്താനുണ്ടായ കാരണത്തെ പറ്റിയുമൊക്കെ ഇരുവരും സംസാരിച്ചു.
മാത്രമല്ല യൂട്യൂബില്‍ പുതിയൊരു ചാനല്‍ തുടങ്ങുകയും തങ്ങളുടെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജീവിതത്തില്‍ വലിയൊരു സര്‍പ്രൈസ് സംഭവിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ദമ്പതിമാര്‍ എത്തിയിരിക്കുന്നത്.
കാറില്‍ യാത്ര ചെയ്യുമ്പോള്‍ എടുത്ത വീഡിയോയിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. 'ഇത് ഭയങ്കര ചെറിയ വീഡിയോ ആയിരിക്കും. കാരണം വലിയൊരു സര്‍പ്രൈസ് ന്യൂസ് വരുന്നുണ്ടെന്ന് പറയാനുള്ള ചെറിയ സര്‍പ്രൈസ് വീഡിയോയാണ്. ഞങ്ങള്‍ ഒരുപാട് കാത്ത് നിന്ന നിമിഷമാണിത്.
നിങ്ങളോട് ഒരു വീഡിയോ ചെയ്ത് അറിയിക്കണമെന്ന് തോന്നി. ഈയൊരു സര്‍പ്രൈസിന് വേണ്ടി ഞങ്ങളും ഭയങ്കരമായി കാത്തിരിക്കുകയായിരുന്നു. ബാക്കി ഡീറ്റെയില്‍സൊക്കെ എന്താണെന്ന് ഞങ്ങള്‍ അറിയിക്കുന്നതായിരിക്കും. അതറിയാന്‍ വേണ്ടി എല്ലാവരും കാത്തിരിക്കുക.
പിന്നെയൊരു കാര്യമെന്താണെന്ന് വെച്ചാല്‍ ഈയൊരു സര്‍പ്രൈസ് ഞങ്ങളുടെ ജീവിതം മാറ്റി മറിക്കുന്ന ഒന്ന് കൂടിയാണ്. ഭയങ്കരമായ ആകാംഷ ഉള്ളത് കൊണ്ട് നിങ്ങളോട് പറയണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ എല്ലാം സെറ്റായതിന് ശേഷം പറയാമെന്നാണ് ഇപ്പോള്‍ വിചാരിക്കുന്നത്.
അധികം വൈകാതെ തന്നെ നമുക്ക് വീണ്ടും കാണാമെന്ന് പറഞ്ഞാണ്' മേഘയും സല്‍മാനുള്ളും വീഡിയോ അവസാനിപ്പിക്കുന്നത്. അതേ സമയം മേഘ ഗർഭിണിയാണോ എന്നും കുഞ്ഞുവാവ വരാൻ പോകുന്ന വിശേഷമായിരിക്കും ഇവർക്ക് പറയാനുള്ളതെന്നും തുടങ്ങി നിരവധി അഭിപ്രായങ്ങളും ഉയർന്ന് വരികയാണ്. വീഡിയോയിൽ സൂചിപ്പിച്ചത് പോലെ ഇവരുടെ ജീവിതം മാറി മാറിയുമെന്ന് പറഞ്ഞാൽ അതാണെന്നും തുടങ്ങി നിരവധി അഭ്യൂഹങ്ങളും ഉയർന്ന് വരുന്നുണ്ട്.
#Megha #Salmanul #baby #coming #big #surprise #after #wedding