'വിവാഹിതരായ ദിവസംമുതല്‍ വേദനയും ദുരിതവും'; വിവാഹമോചനത്തിന് അപേക്ഷിച്ച് രന്യയുടെ ഭര്‍ത്താവ്

'വിവാഹിതരായ ദിവസംമുതല്‍ വേദനയും ദുരിതവും'; വിവാഹമോചനത്തിന് അപേക്ഷിച്ച് രന്യയുടെ ഭര്‍ത്താവ്
Apr 3, 2025 12:30 PM | By Athira V

( moviemax.in ) സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ വ്യക്തി ജീവിതത്തിലും കന്നട നടി രന്യ റാവുവിന് തിരിച്ചടി. വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഭര്‍ത്താവ് ജതിന്‍ ഹുക്കേരി വിവാഹമോചനത്തിന് കോടതിയില്‍ അപേക്ഷ നല്‍കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷമാണ് സ്വര്‍ണക്കടത്ത് കേസില്‍ രന്യ അറസ്റ്റിലാകുന്നത്.

തങ്ങളുടെ ദാമ്പത്യം തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് മാധ്യമങ്ങളോട് ജതിന്‍ പറഞ്ഞു. 'ഞങ്ങള്‍ വിവാഹിതരായ ദിവസം മുതല്‍, ഞാന്‍ വേദനയും ദുരിതവും സഹിക്കുകയാണ്. ഒടുവില്‍ വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.- അദ്ദേഹം വെളിപ്പെടുത്തി.

നേരത്തെ, രന്യയുമായുള്ള വിവാഹം 2024 നവംബര്‍ മാസത്തില്‍ കഴിഞ്ഞെങ്കിലും ഒരുമാസത്തിനു ശേഷം വേര്‍പിരിഞ്ഞിരുന്നെന്ന് ജതിന്‍ കോടതിയില്‍ പറഞ്ഞിരുന്നു. നടി ഉള്‍പ്പെട്ട സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിച്ചപ്പോള്‍ ജതിനുവേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. നവംബറില്‍ വിവാഹിതരായെങ്കിലും ചില പ്രശ്നങ്ങളെ തുടര്‍ന്ന് നിയമപരമല്ലാതെയാണെങ്കിലും ഡിസംബറില്‍ വേര്‍പിരിഞ്ഞെന്ന് അഭിഭാഷകന്‍ പ്രഭുലിംഗ് നവദാഗി കോടതിയെ അറിയിച്ചു.

12.56 കോടിരൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മാര്‍ച്ച് നാലാം തീയതിയാണ് രന്യ ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റിലായത്.




#ranyarao #husband #jatinhukkeri #files #for #divorce

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories










News Roundup






News from Regional Network