( moviemax.in ) ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം തരംഗമായി മാറിയ പരമ്പരയായിരുന്നു ഉപ്പും മുളകും. ആയിരം എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത് വരെ പരമ്പര സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ പിന്നാലെ പല വിവാദങ്ങളും ഉയര്‍ന്ന് വന്നു. ഇപ്പോള്‍ രണ്ടായിരം എപ്പിസോഡുകളും മറികടന്ന് മുന്നോട്ട് പോവുകയാണ്. ഇതിനിടയില്‍ വിവാദങ്ങളും വിമര്‍ശനങ്ങളും കേസുമൊക്കെ വന്ന് ഉപ്പും മുളകും വിവാദത്തില്‍ നിറഞ്ഞു.
ഏറ്റവുമൊടുവില്‍ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ക്കിടയിലാണ് പ്രശ്‌നം ഉണ്ടായത്. നടന്‍ ബിജു സോപാനത്തിനും എസ്. പി ശ്രീകുമാറിനുമെതിരെ നായിക നടി പരാതി നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഈ കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ പരമ്പരയുടെ എഴുത്തുകാരനായ സുരേഷ് ബാബു ഇതിനെ കുറിച്ച് സംസാരിച്ച കാര്യങ്ങള്‍ ശ്രദ്ധേമാവുകയാണ്.
കഴിഞ്ഞ എട്ടൊന്‍പത് വര്‍ഷമായി ഉപ്പും മുളകിനും വേണ്ടി കഥയെഴുതുന്ന ആളാണ് താനെന്നാണ് സുരേഷ് ബാബു പറയുന്നത്. കണ്ണനെന്നാണ് എല്ലാവരും തന്നെ വിളിക്കുന്നത്. പരമ്പരയുടെ ലൊക്കേഷനില്‍ വന്നിരുന്നാണ് താന്‍ കഥ എഴുതാറുള്ളത്. അതിലെ താരങ്ങളുമായിട്ടും നല്ല ബന്ധമാണ്. ചെറിയ കുട്ടികളായിരിക്കുമ്പോഴാണ് കേശുവും ശിവാനിയുമൊക്കെ പരമ്പരയില്‍ എത്തുന്നത്.
ഇന്നും അതേ സ്‌നേഹമുണ്ട്. മാത്രമല്ല മുടിയനായി അഭിനയിച്ച റിഷി പരമ്പരയില്‍ നിന്നും മാറി നിന്നതിനെ പറ്റിയും തിരിച്ച് വരവിനെ കുറിച്ചുമൊക്കെ വണ്‍ ടു ടോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് സുരേഷ് ബാബു.
മുടിയനുമായി പേഴ്‌സണലി ബന്ധമുണ്ട്. ഇപ്പോഴും വല്ലപ്പോഴുമൊക്കെ അവന്‍ വിളിക്കാറുണ്ട്. കണ്ണന്‍മാമ എന്ന് തന്നെയാണ് അവനും എന്നെ വിളിച്ചിരുന്നത്. ബിഗ് ബോസിലേക്ക് പോകുന്നതിന് വേണ്ടി ഏഷ്യാനെറ്റുമായിട്ടുള്ള കോണ്‍ട്രാക്ടാണ് മുടിയന് പ്രശ്‌നമായത്. അത് തീരാതെ മറ്റ് ഷോ കളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലായിരുന്നു. മുടിയനും തിരിച്ച് വരാന്‍ സാധിക്കണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. അവന് പറയാനും ചാനലിന് കേള്‍ക്കാനും സാധിക്കുകയാണെങ്കില്‍ അത് ചിലപ്പോള്‍ തിരിച്ച് വരാന്‍ സാധ്യമാകും. പ്രേക്ഷകരെ പോലെ മാറി നിന്ന് നോക്കുമ്പോള്‍ അവനും വരാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാനും ആഗ്രഹിക്കാറുണ്ട്.
തിരക്കഥയിലെ പ്രശ്‌നങ്ങളും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു എന്നതൊക്കെയാണ് മുടിയന്‍ പ്രശ്‌നമാക്കിയതെന്ന് ഞാനും കേട്ടു. അന്ന് കഥ എഴുതിയത് ഞാനായിരുന്നില്ല. സിനിമയുടെ തിരക്കുമായി ബന്ധപ്പെട്ട് പോയത് കൊണ്ട് മറ്റൊരാളാണ് എഴുതിയത്. പിന്നെ കുറച്ചൊക്കെ അഭിപ്രായഭിന്നതകളും സ്വരചേര്‍ച്ചയില്ലായ്മയൊക്കെ ഉണ്ടാവും. ഇതെല്ലാം നമ്മള്‍ സീരിയസായി എടുക്കാതിരിക്കുകയാണ് വേണ്ടത്.
ഇത്തരം പ്രശ്‌നങ്ങള്‍ എല്ലായിടത്തുമില്ലേ? വീടുകളില്‍ പോലും അങ്ങനെ സംഭവിക്കാറില്ലേ? അതിനെ അങ്ങനെ കാണുകയാണ് വേണ്ടത്. അല്ലാതെ ഭയങ്കര ക്രൂരമായ പ്രശ്‌നമോ ഞെട്ടിക്കുന്ന വാര്‍ത്തയോ ആക്കേണ്ടതില്ലായിരുന്നു.
ബാലുവായി അഭിനയിക്കുന്ന ബിജു സോപാനവും നിഷ സാരംഗും ശ്രീകുമാറുമായിട്ടുള്ള പ്രശ്‌നം നടക്കുമ്പോള്‍ ഞാനവിടെ ഇല്ലായിരുന്നു. ആരാ തെറ്റുകാര്‍ എന്നെനിക്ക് അറിയില്ല. അവര്‍ സെറ്റിലേക്ക് വരാത്തതും വരുന്നതുമൊക്കെ തീരുമാനിക്കേണ്ടത് അവരും ചാനലുമാണ്. ലോംഗ് ഫ്രണ്ട്ഷിപ്പാണ് അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. അടുത്ത സുഹൃത്തക്കളാണ് അവരൊക്കെ. ആ വിഷയം കേസായി നില്‍ക്കുന്ന സമയത്ത് ചോദിച്ച് കൂടുതല്‍ പ്രശ്‌നമുണ്ടാക്കാനോ മറ്റൊന്നിനും ഞാന്‍ തയ്യാറുമല്ല. സന്തോഷകരമായ കാര്യങ്ങളാണ് ഞാന്‍ സംസാരിക്കുന്നതെന്നും സുരേഷ് ബാബു പറയുന്നു.
#uppummulakum #script #writer #sureshbabu #opensup #about #mudiyan #comeback #latest #issues