( moviemax.in ) ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ താരപുത്രിയും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ദിയ ഉദ്ഘാടനത്തില്‍ പ്‌ങ്കെടുക്കാനും മറ്റുമൊക്കെ എത്തിയിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നതിനൊപ്പം ജനിക്കാന്‍ പോവുന്ന കുഞ്ഞിനെ കുറിച്ചും ഭാവി പരിപാടികളെ പറ്റിയുമൊക്കെ ദിയ സംസാരിച്ചിരുന്നു.
ഗര്‍ഭിണിയാണെന്ന് കരുതി വീട്ടില്‍ ചടഞ്ഞിരിക്കാതെ യാത്രകള്‍ നടത്തിയും ബിസിനസിന്റെ തിരക്കിലുമാണ് ദിയ. കൂട്ടിന് ഭര്‍ത്താവായ അശ്വിനാണുള്ളത്. ഇരുവരും തമിഴ്‌നാട്ടിലൂടെ യാത്ര ചെയ്യുന്നതും മറ്റുമൊക്കെ കാണിച്ചൊരു വ്‌ലോഗുമായി വീണ്ടും എത്തിയിരിക്കുകയാണ്. ഒരു ദിവസത്തില്‍ ഞാനെന്തൊക്കെ കഴിക്കുമെന്ന് കാണിക്കാനാണ് ഇങ്ങനൊരു വീഡിയോ എടുക്കുന്നതെന്ന് പറഞ്ഞാണ് ദിയ എത്തിയിരിക്കുന്നത്.
ഭര്‍ത്താവ് അശ്വിനൊപ്പം ഹോട്ടലില്‍ താമസിക്കുന്നതിന്റെ വിശേഷങ്ങള്‍ ആണ് താരം പങ്കുവെച്ചത്. രാവിലെ തനിക്ക് പൂരിയും മസാലക്കറിയും അശ്വിന് നെയ്‌റോസ്റ്റും ആണെന്ന് പറഞ്ഞ് ദിയ ആസ്വദിച്ച് കഴിക്കുന്നതാണ് കാണിക്കുന്നത്. രാവിലെ ആയിരിക്കും താന്‍ നന്നായിട്ട് കഴിക്കുന്നത് ബാക്കി തോന്നിയത് പോലെ കഴിക്കും. ശേഷം ഉച്ചയ്ക്ക് ചോറും മീന്‍കറിയും അടക്കമുള്ള ഭക്ഷണം കഴിക്കുന്നതാണ് കാണിച്ചത്. ഇതിനിടയില്‍ അശ്വിന്‍ ഭക്ഷണം കഴിക്കുന്നതിനെ പറ്റി പൊതുവായിട്ടുള്ള അഭിപ്രായത്തെക്കുറിച്ചും ദിയ പറഞ്ഞിരുന്നു.
നീ കഴിക്കുന്നത് ഭക്ഷണം കിട്ടാത്തവരെ പോലെ ആര്‍ത്തി കാണിച്ചിട്ടാണെന്നാണ് കമന്റുകള്‍. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ദിയ ചോദിച്ചപ്പോള്‍ ' മൂന്നുനേരം ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും, എല്ലാവരും ജീവിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാന്‍ ആണെന്നും വലിയ വീടോ സമ്പത്ത് ഉണ്ടായിട്ട് ഭക്ഷണം കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്ത് കാര്യമാണുള്ളതെന്നും' അശ്വിന്‍ ചോദിക്കുന്നു. മാത്രമല്ല ഒരാള്‍ കഴിക്കുന്ന രീതിയെ വിമര്‍ശിക്കാന്‍ പാടില്ല. ഇന്നിപ്പോള്‍ തിരക്കുപിടിച്ച് കഴിക്കുന്നത് തന്നെ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ വൈകുന്നേരം അഞ്ചു മണി ആയതിനെ തുടര്‍ന്നാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കല്ല മൂന്നുപേര്‍ക്കും വിശന്ന് പൊരിഞ്ഞു പോയെന്നാണ് ദിയ മറുപടിയായി പറഞ്ഞത്. വയറ്റില്‍ കിടന്ന് കുഞ്ഞ് ചവിട്ടും ബഹളവും ആയതിനെ തുടര്‍ന്നാണ് താന്‍ ഭക്ഷണം കഴിക്കാന്‍ ഓടിയെത്തിയത്. ഇപ്പോള്‍ ഭക്ഷണത്തില്‍ ചിക്കാനോ മറ്റൊന്നും തനിക്ക് പറ്റില്ല. മീന്‍ തന്നെ വേണം. അതുകൊണ്ട് ഗതികെട്ടിട്ട് അശ്വിന്‍ കൂടെ മീന്‍ കിട്ടുന്ന സ്ഥലത്ത് ഒക്കെ തന്റെ കൂടെ വരാറുണ്ടെന്നും ദിയ പറയുന്നു.
വേറെയൊരു പ്രശ്‌നം എന്നെയും ബേബിയെയും ഹാപ്പി ആക്കുന്ന സ്ഥലത്ത് മാത്രമേ പോകാന്‍ പറ്റുകയുള്ളൂ എന്നതാണ്. കാരണം ഇന്ന് ബേബി ചവിട്ടോട് ചവിട്ട് ആയിരുന്നു. അതിനാല്‍ ഇവിടെ ഉള്ള എല്ലാ ബാത്ത്‌റൂമികളിലും തനിക്ക് പോകേണ്ടി വന്നു. അശ്വിന് ബാത്‌റൂമിന് വൃത്തി വേണം. എനിക്ക് ആ പ്രശ്‌നമില്ല. ഞാന്‍ പെട്രോള്‍ പമ്പിലെ ബാത്റൂമില്‍ പോലും പോകും. അതൊക്കെ കാണുമ്പോള്‍ അശ്വിന്‍ തലകറങ്ങി കിടക്കുകയാണ് ചെയ്യുക. എനിക്ക് എമര്‍ജന്‍സി വന്നാല്‍ എവിടെയാണെന്ന് നോക്കില്ല. എന്നെപ്പോലെ ആരെങ്കിലും ഉണ്ടെങ്കില്‍ പറയണമെന്നാണ് ദിയ തമാശയായി പറയുന്നത്.
ഇന്നാണെങ്കില്‍ ബേബി ചവിട്ടോട് ചവിട്ടാണ്. ഉള്ളില്‍ കിടന്നിട്ട് വിശന്നിട്ടാണോ എന്നറിയില്ല. എന്തായാലും താന്‍ ഉടനെ അടുത്ത ഭക്ഷണം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് രാത്രിയില്‍ അത്താഴം കഴിക്കുന്നതിന്റെ അടക്കം ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയ ഒരു വീഡിയോ ആണ് ദിയ പങ്കുവെച്ചത്. ചോറും സാമ്പാറും മീന്‍കറിയും ഒക്കെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. മൂന്നുനേരവും അതൊക്കെ കിട്ടിയാല്‍ യാതൊരു കുഴപ്പവുമില്ലെന്നാണ് താരം സൂചിപ്പിക്കുന്നത്.
അതേസമയം അശ്വിന്‍ ഭക്ഷണം കഴിക്കുന്നതിനെ പറ്റി പങ്കുവെച്ച കാര്യങ്ങള്‍ കൂടി ശ്രദ്ധേയമാവുകയാണ്. മുന്‍പ് പല വീഡിയോയുടെ താഴെയും അശ്വിന്റെ ഭക്ഷണരീതിയെപ്പറ്റി വിമര്‍ശനാത്മകമായ കമന്റുകള്‍ വരുമായിരുന്നു. അതിനെല്ലാമുള്ള മറുപടി ഈ വാക്കുകളില്‍ ഉണ്ടെന്നും അദ്ദേഹം വളരെ ജനുവിനായ വ്യക്തിയാണെന്നും ഭാര്യയെ സംരക്ഷിക്കുന്നത് കാണുമ്പോള്‍ നമുക്ക് തന്നെ സന്തോഷം വരുന്നുണ്ടെന്നും തുടങ്ങി നിരവധി കമന്റുകളാണ് ഇവരുടെ വീഡിയോയുടെ താഴെ വരുന്നത്.
#pregnant #diyakrishna #opensup #about #what #she #eat #day #husband #aswins #eating #style