( moviemax.in ) നടി ശ്രീദേവിയുടെ മരണം ആരാധകർക്ക് മറക്കാനാകാത്ത ദുഖമാണ്. 2018 ൽ നടിയുടെ മരണ വാർത്ത പുറത്ത് വന്നപ്പോൾ ഏവരും ഞെട്ടി. തീർത്തും അപ്രതീക്ഷിതമായിരുന്നു മരണം. ദുബായിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ശ്രീദേവി. താമസിച്ച ഹോട്ടൽ മുറിയിലെ ബാത്ത്ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു നടി. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. ബാത്ത്ടബ്ബിൽ വീണ് മരിക്കുകയെന്നത് വിശ്വാസ്യ യോഗ്യമല്ലെന്നായിരുന്നു പ്രധാന വാദം.
എന്നാൽ ശ്രീദേവി അബോധാവസ്ഥയിലാണ് ടബ്ബിൽ വീണതെന്നും വീഴ്ചയിൽ തലയ്ക്ക് പരിക്ക് പറ്റിയിരുന്നെന്നും റിപ്പോർട്ടുകൾ വന്നു. ശ്രീദേവിയുടേത് കൊലപാതകമാണെന്ന വാദം ഇപ്പോഴും ശക്തമാണ്. 400 കോടി രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ശ്രീദേവിയെ കൊന്നു എന്നാണ് ആരോപണം. എന്നാൽ ശ്രീദേവിയുടെ ഭർത്താവ് നിർമാതാവ് ബോണി കപൂർ ഈ വാദത്തെ ശക്തമായി എതിർക്കുന്നു.
കടുത്ത ഡയറ്റിംഗ് ചെയ്തിരുന്ന ശ്രീദേവി പലപ്പോഴും തല കറങ്ങി വീണിട്ടുണ്ടെന്നായിരുന്നു ബോണി കപൂറിന്റെ വാദം. ശ്രീദേവിയുടെ മരണ കാരണം സംബന്ധിച്ച് ജ്യോതിഷ പ്രകാരമുള്ള ചില വാദങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീദേവിയുടെ ന്യൂമറോളി നമ്പർ 4 ആണ്. ഈ സംഖ്യയിലുള്ളവരുടെ മരണം അപ്രതീക്ഷിതമായിരിക്കുമെന്നാണ് വാദങ്ങൾ. അപ്രതീക്ഷിത മരണം, അപകട മരണം, ആരോഗ്യ പ്രശ്നങ്ങൾ കാരണമുള്ള മരണം തുടങ്ങിയവ ഈ സംഖ്യയിലുള്ളവർക്ക് സംഭവിക്കാൻ സാധ്യതയുണ്ട്. പലപ്പോഴും ഇവരുടെ മരണത്തിൽ ദുരൂഹതയുമുണ്ടാകും.
1963 ആഗസ്റ്റ് 13 നാണ് ശ്രീദേവി ജനിച്ചത്. മരണം 2018 ഫെബ്രുവരി 24 ന്. പുലർച്ചെ മൂന്ന് മണിയോടെയാണ് മരണ വാർത്ത പുറംലോകം അറിയുന്നത്. മരണ വാർത്ത സത്യമാണെന്ന് ആദ്യം പലരും കരുതിയില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം വാദം വന്നു. പിന്നീടിത് ബാത്ത് ടബ്ബിൽ മുങ്ങി മരണമാണെന്ന് വ്യക്തമായി.
ശ്രീദേവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത ചൂണ്ടിക്കാട്ടി പല വാദങ്ങളും വന്നിട്ടുണ്ട്. തുടരെ കോസ്മെറ്റിക് സർജറികൾ ചെയ്തയാളായിരുന്നു ശ്രീദേവി. ഇത് സംബന്ധിച്ചും ചില വാദങ്ങൾ അക്കാലത്ത് വന്നു. ശ്രീദേവിയുടെ ജീവിതത്തിലുടനീളം നാടകീയതകളുണ്ടായിട്ടുണ്ട്. ബോണി കപൂറുമായുള്ള പ്രണയവും വിവാഹവുമെല്ലാം വലിയ തോതിൽ ചർച്ചയായതാണ്. ജീവിതത്തെക്കുറിച്ച് എവിടെയും ശ്രീദേവി തുറന്ന് സംസാരിച്ചിരുന്നില്ല.
#sridevis #mysterious #death #does #numerology #hold #answers #details #inside