തിയറ്ററില്‍ തകര്‍ന്നടിഞ്ഞ് സല്‍മാന്‍ ചിത്രം ‘സിക്കന്ദർ’. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രം കാണാന്‍ തിയറ്ററില്‍ ആളില്ല. മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ സിനിമയുടെ ഷോ കാൻസൽ ചെയ്തതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
1,000 രൂപയോ അതിൽ കൂടുതലോ ഓർഡറുകൾ നൽകുന്ന ഉപഭോക്താക്കൾക്ക് ക്വിക്ക്-കൊമേഴ്‌സ് സേവനമായ ബ്ലിങ്കിറ്റ് ഇപ്പോൾ സൽമാൻ ഖാന്‍ ചിത്രം സിക്കന്ദറിന് സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
സൗജന്യ സിക്കന്ദർ ടിക്കറ്റുകളെക്കുറിച്ച് ബ്ലിങ്കിറ്റ് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ഓഫർ ആപ്പിൽ ലഭ്യമാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഫ്രീ ടിക്കറ്റിലും ചിത്രം കാണാന്‍ ആളില്ലെന്നാണ് വിവരം.
തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് സിക്കന്ദർ എന്നാണ് അഭിപ്രായങ്ങൾ. സിനിമയുടെ മ്യൂസിക്കിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സാജിദ് നദിയാദ്‌വാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഞ്ജയ് രാജ് കോട്ട് എന്ന ‘രാജ്‌കോട്ട് കാ രാജാ സാബ്’ എന്ന രാജകീയ റോളിലാണ് സൽമാൻ അഭിനയിക്കുന്നത്.
സിക്കന്ദർ ഒരു ദൗത്യവുമായി മുംബൈയിൽ വരികയും സത്യരാജ് അവതരിപ്പിക്കുന്ന മന്ത്രിയുമായി കൊമ്പുകോർക്കുന്നതുമാണ് കഥ പാശ്ചാത്തലം. സല്‍മാന്‍റെ ഭാര്യ രാജശ്രീയായാണ് രശ്മിക മന്ദാന അഭിനയിക്കുന്നത്.
റിലീസിന് മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതും സിക്കന്ദറിന് വിനയായിട്ടുണ്ട്. തമിഴ്‌റോക്കേഴ്‌സ്, തമിഴ്എംവി എന്നീ വെബ്‌സൈറ്റുകൾക്കും പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സബ്ടൈറ്റിൽ ഉൾപ്പെടെയുള്ള എച്ച്ഡി പ്രിന്റ് ആണ് പ്രചരിക്കുന്നത്.
#Despite #freetickets #one #watching #Salman #FIlm #Sikandershows #cancelled