ഐശ്വര്യയും അഭിഷേകും വീണ്ടും ഒന്നിച്ച്: ചിത്രങ്ങൾ വൈറൽ

ഐശ്വര്യയും അഭിഷേകും വീണ്ടും ഒന്നിച്ച്: ചിത്രങ്ങൾ വൈറൽ
Mar 31, 2025 08:32 AM | By Anjali M T

മുംബൈ:(moviemax.in) ഐശ്വര്യ റായ് ബച്ചൻ അടുത്തിടെ തന്‍റെ കുടുംബത്തിലെ ഒരു വിവാഹത്തിൽ പങ്കെടുത്തു. ആ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. ഒരു പെണ്‍കുട്ടിക്കൊപ്പം ഐശ്വര്യയുടെ ഒരു സെൽഫിയില്‍ വിവാഹ ചടങ്ങുകള്‍ക്ക് വേണ്ടി ഒരുങ്ങിയ നടിയെ അതിസുന്ദരിയായി കാണപ്പെടുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

ചുവന്ന വസ്ത്രം ധരിച്ച ഐശ്വര്യയുടെയും ബന്ധുവിന്‍റെയും സെല്‍ഫി "ക്വീൻ ഐശ്വര്യ കുടുംബത്തിലെ ഒരു വിവാഹത്തിൽ പങ്കെടുത്തു" എന്ന അടിക്കുറിപ്പോടെ ഫാന്‍ പേജിലാണ് പ്രത്യക്ഷപ്പെട്ടത്.ഐശ്വര്യ റായ് ബച്ചന്റെ കസിൻ ശ്ലോക ഷെട്ടിയുടെ സഹോദരന്‍റെ വിവാഹത്തിലാണ് നടി കുടുംബസമേതം പങ്കെടുത്തത്. അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും ഈ വിവാഹത്തിന് എത്തി. ആഘോഷത്തിൽ നിന്നുള്ള ദമ്പതികളുടെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഐശ്വര്യയുടെ ബന്ധുക്കള്‍ക്കൊപ്പം അഭിഷേക് നില്‍ക്കുന്ന ഫോട്ടോയാണ് കൂട്ടത്തില്‍ വൈറലായ ചിത്രം. പിങ്ക് ഹൂഡി ധരിച്ചാണ് അഭിഷേക് എത്തിയത്. അടുത്തിടെ ഉയര്‍ന്ന വിവാഹമോചന അഭ്യൂഹങ്ങളെ വീണ്ടും ശക്തമായി തള്ളുന്നതാണ് അടുത്തിടെ ദമ്പതികള്‍ ഇത്തരം ചടങ്ങുകളില്‍ ഒന്നിച്ച് എത്തുന്നതിലൂടെ വ്യക്തമാകുന്നത് എന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാർച്ച് 26 ന് മുംബൈയിൽ വെച്ച് ഐശ്വര്യ റായ് ബച്ചന്റെ കാർ ഒരു ബസില്‍ ഇടിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഒരു പാപ്പരാസോ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചതിനെ തുടർന്നായിരുന്നു അത്. നടിയുടെ സുരക്ഷയെക്കുറിച്ച് ആരാധകരെ ആശങ്കയിലാഴ്ത്തിയാണ് ഈ വീഡിയോ പ്രചരിച്ചത്.


ഫ്രീ പ്രസ് ജേണലിന്‍റെ റിപ്പോർട്ട് പ്രകാരം, ജുഹു താര റോഡിലെ അമിതാഭ് ബച്ചന്‍റെ ബംഗ്ലാവിന് സമീപമാണ് ചെറിയ കൂട്ടിയിടി നടന്നത്. ഇത് ചെറിയ വാക് തര്‍ക്കത്തിലേക്ക് നയിച്ചു എന്നാണ് വിവരം. എന്നിരുന്നാലും, ബംഗ്ലാവ് ജീവനക്കാർ പിന്നീട് ക്ഷമാപണം നടത്തി. എന്തായാലും ഐശ്വര്യ ആ കാറില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.



#Aishwarya #Abhishek #together #again#Pictures #viral

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories










News Roundup






News from Regional Network