( moviemax.in ) ബോളിവുഡിലെ മുന്‍നിര താരമാണ് മലൈക അറോറ. തന്റെ ഡാന്‍സു കൊണ്ട് തലമുറകളെ ആവേശം കൊള്ളിച്ചിട്ടുള്ള താരമാണ് മലൈക. ഛയ്യ ഛയ്യ മുതല്‍ മുന്നി ബദ്‌നാം വരെ മലൈക തകര്‍ത്താടിയ പാട്ടുകള്‍ ഇന്നും ആരാധകരെ ത്രസിപ്പിക്കുന്നതാണ്. പ്രായം 51 ലെത്തി നില്‍ക്കുമ്പോഴും തന്റെ ഫിറ്റ്‌നസും ലുക്കും കൊണ്ട് ഞെട്ടിക്കുകയാണ് മലൈക. യുവാക്കളെ പോലും പിന്നിലാക്കുകയാണ് ഫിറ്റ്‌നസില്‍ മലൈക അറോറ.
സിനിമയ്ക്ക് പുറമെ ടെലിവിഷനിലും നിറ സാന്നിധ്യമാണ് മലൈക. ഡാന്‍സ് റിയാലിറ്റി ഷോകളുടെ വിധികര്‍ത്താവായി നിറഞ്ഞു നില്‍ക്കുകയാണ് താരം. തന്റെ ഡാന്‍സും ഫിറ്റ്‌നസും ലുക്കുമെല്ലാം മലൈകയ്ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകര്‍ പരിധി വിട്ട് പെരുമാറുന്നതിനും മലൈക ഇരയായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു അനുഭവം പങ്കുവെക്കുകയാണ് മലൈക അറോറ.
ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് മലൈക അറോറ മനസ് തുറന്നത്. ഒരിക്കല്‍ തന്റെ വീട്ടിലേക്ക് ഒരു ആരാധിക അതിക്രമിച്ച് കയറിയ സംഭവമാണ് മലൈക പങ്കുവെക്കുന്നത്. താന്‍ ഭയന്നു പോയ നിമിഷമാണതെന്നാണ് മലൈക പറയുന്നത്.
''ഞാന്‍ എവിടെയോ പോകാന്‍ നോക്കുകയായിരുന്നു. മുകളിലെ മുറിയില്‍ നിന്നും ഒരുങ്ങി താഴേക്ക് വന്നപ്പോള്‍ അവിടെ ഒരാള്‍ ഇരിപ്പുണ്ട്. അത്രയും പേരെ മറി കടന്ന് എങ്ങനെയോ അവര്‍ അവിടെ വരെ എത്തി. അവര്‍ ആരാണെന്ന് എനിക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. എനിക്ക് പേടി തോന്നി. അതൊരു സ്ത്രീയായിരുന്നു. അവര്‍ക്ക് ഭ്രാന്തമായ ആരാധനയായിരുന്നു. അവര്‍ വെറുതെ അവിടെ ഇരിക്കുകയാണ്. അവരുടെ ബാഗില്‍ ഒരു കത്രിക ഉണ്ടായിരുന്നു. എനിക്ക് ശരിക്കും ഭയമായി'' മലൈക പറയുന്നു.
'അവര്‍ എന്റെ നേരെ വന്നു. ഒന്നും പറയുകയോ പ്രതികരിക്കുകയോ ചെയ്യരുത് ഞാന്‍ ഹായ് പറഞ്ഞിട്ട് പൊക്കോളം എന്ന് അവര്‍ പറഞ്ഞു. പേടിച്ചു പോയെങ്കിലും എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് മനസിലായി. പക്ഷെ ഞാന്‍ എന്റെ മനസിനെ പിടിച്ചു നിര്‍ത്തി. ശാന്തമായി തന്നെ അവരോട് പെരുമാറി. അതാണ് ഞാന്‍ നേരിട്ട ക്രേസി ഫാന്‍ മൊമന്റ്.'' എന്നും മലൈക പറയുന്നുണ്ട്.
അതേസമയം കരിയറില്‍ പുതിയ ഇടങ്ങളിലേക്ക് കടക്കുകയാണ് മലൈക അറോറ. താരം ഇപ്പോള്‍ പുതിയ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തുകയാണ്. റെമോ ഡിസൂസ ഒരുക്കിയ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഹിപ്പ് ഹോപ്പിന്റെ രണ്ടാം സീസണിലാണ് മലൈക വിധികര്‍ത്താവായി എത്തുന്നത്. ഇതിന് പുറമെ സിനിമകളില്‍ ഡാന്‍സ് നമ്പറുകളിലും മലൈക എത്താറുണ്ട്.
ഈയ്യടുത്താണ് മലൈകയ്ക്ക് തന്റെ അച്ഛനെ നഷ്ടമായത്. അച്ഛന്റെ ഓര്‍മ്മയ്ക്കായി ഒരുക്കുന്ന പ്രൊജക്ടിന്റെ തിരക്കിലാണ് താന്‍ ഇപ്പോഴെന്നും നേരത്തെ മലൈക പറഞ്ഞിരുന്നു. ആരാധകരുടെ പ്രിയങ്കരിയാണ് മലൈക. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ മലൈകയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നേരത്തെ നടന്‍ അര്‍ബാസ് ഖാനെ മലൈക വിവാഹം കഴിച്ചിരുന്നു. ഇരുവര്‍ക്കും ഒരു മകനുമുണ്ട്.
#malaikarora #opens #up #about #her #crazy #fan #experience #how #woman #entered #her #house