'ആ പെണ്‍കുട്ടി അസ്വസ്ഥയാണ്, ജാസ്മിന്‍ ചെയ്തത് മോശം, രാജ്യത്തിന് നാണക്കേട്'; തെറ്റുപറ്റി, തിരുത്തുമെന്ന് താരം

'ആ പെണ്‍കുട്ടി അസ്വസ്ഥയാണ്, ജാസ്മിന്‍ ചെയ്തത് മോശം, രാജ്യത്തിന് നാണക്കേട്'; തെറ്റുപറ്റി, തിരുത്തുമെന്ന് താരം
Mar 26, 2025 05:15 PM | By Athira V

( moviemax.in ) ബിഗ് ബോസിലൂടെയാണ് ജാസ്മിന്‍ ജാഫര്‍ താരമായി മാറുന്നത്. സോഷ്യല്‍ മീഡിയ താരമായ ജാസ്മിന്‍ ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളിലൊന്നാണ്. അകത്തും പുറത്തും വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന താരമാണ് ജാസ്മിന്‍. വിന്നറാകുമെന്ന് പലരും പ്രതീക്ഷിച്ചുവെങ്കിലും വിജയത്തിന് തൊട്ടരികെ വരെ എത്താനേ ജാസ്മിന് സാധിച്ചിട്ടുള്ളൂ.

ഇതിനിടെ ഇപ്പോഴിതാ ജാസ്മിനെ വിമര്‍ശിച്ച് യുവതി രംഗത്തെത്തിയിരിക്കുകയാണ്. കനേഡിയന്‍ മലയാളി എന്ന പേരില്‍ ശ്രുതി അനില്‍ കുമാര്‍ ആണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജാസ്മിന്‍ പങ്കുവച്ച വ്‌ളോഗിലെ താരത്തിന്റെ പെരുമാറ്റമാണ് വിമര്‍ശിക്കപ്പെടുന്നത്. ജാസ്മിനും ഗബ്രിയും ഒരുമിച്ച് നടത്തിയ തായ്‌ലന്റ് യാത്രക്കിടെ ഉണ്ടായ സംഭവമാണ് വിമര്‍ശത്തിന് ആധാരം.

യാത്രയ്ക്കിടെ അടുത്തിരുന്ന പെണ്‍കുട്ടിയെ നോക്കാന്‍ ഗബ്രി ശ്രമിക്കുന്നതിനെക്കുറിച്ചാണ് ജാസ്മിന്‍ സംസാരിക്കുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ വീഡിയോയും ജാസ്മിന്‍ പകര്‍ത്തുന്നുണ്ട്. ഇതാണ് വിമര്‍ശിക്കപ്പെടുന്നത്. ശ്രുതിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ജാസ്മിനും ഗബ്രിയും തായ്‌ലന്റില്‍ പോയപ്പോള്‍ എടുത്ത വ്‌ളോഗില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ഇങ്ങനെ ഇവര്‍ കാണിക്കുന്നത് കൊണ്ടാണ് ഇന്ത്യന്‍ ടൂറിസ്റ്റുകളെ ആളുകള്‍ക്ക് ഇഷ്ടമില്ലാത്തത്. ഈ വീഡിയോ കണ്ടാല്‍ മനസിലാകും ഗബ്രിയ്ക്ക് ആ പെണ്‍കുട്ടിയോട് സംസാരിക്കണം, അവളെ കാണണം എന്നതൊക്കെ ജാസ്മിന് അസൂയയുണ്ടാക്കുന്നുണ്ടെന്ന്. എന്നാല്‍ ആ പെണ്‍കുട്ടിയുടെ വീഡിയോ എടുത്തത് മോശമായിപ്പോയി. രണ്ട് തവണ ആ പെണ്‍കുട്ടി ജാസ്മിന്റെ ക്യാമറയിലേക്ക് നോക്കുന്നുണ്ട്. അതിനര്‍ത്ഥം തന്റെ വീഡിയോ എടുക്കുന്നത് ആ പെണ്‍കുട്ടി മനസിലാക്കിയെന്നാണ്.

ഗബ്രി ജാസ്മിനോട് പറയുകയും ചെയ്യുന്നുണ്ട്, അനുവാദമില്ലാതെ മറ്റുള്ളവരുടെ വീഡിയോ എടുക്കരുത് എന്ന്. ജാസമിന്റേയും ഗബ്രിയുടേയും വീഡിയോ കണ്ടപ്പോള്‍ ഗബ്രി മറ്റുള്ളവരുടെ വീഡിയോ ചിത്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായി. അത് വളരെ നല്ലകാര്യമാണ്. ചില ആളുകള്‍ക്ക് ഉള്ള സിവിക് സെന്‍സ് മറ്റുള്ളവര്‍ക്ക് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. അതുപോലെ തന്നെ ഗബ്രി അവളോട് പറയുന്നുണ്ട് അനുവാദമില്ലാതെ മറ്റുള്ളവരുടെ വീഡിയോ എടുക്കുന്നത് നല്ലതല്ലെന്ന്. അപ്പോള്‍ എന്റെ വീഡിയോ ആണ് എടുക്കുന്നതെന്ന് നുണ പറയുകയാണ്.

ഇത് നാണക്കേടുണ്ടാക്കുന്നതാണ്. വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ മാന്യമായി പെരുമാറണം. കാരണം നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് നിങ്ങളുടെ രാജ്യത്തെ തന്നെയാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്ത് സ്വയം നാണംകെടാതിരിക്കുക. ഞാന്‍ കാനഡയിലാണ് ജീവിക്കുന്നത്. ഞാന്‍ മലയാളം സംസാരിക്കുന്നയാളാണ്. എന്നു കരുതി ഒരിടത്ത് പോയി, അവിടെയുള്ളവര്‍ക്ക് മലയാളം അറിയില്ലെന്ന് പറഞ്ഞ് അവരുടെ കുറ്റം മലയാളത്തില്‍ സംസാരിച്ചാല്‍ ബാക്കിയുള്ളവര്‍ പൊട്ടന്മാരാണെന്ന് വിചാചിരിക്കരുത്.

നമ്മുടെ ടോണില്‍ നിന്നും മറ്റും മനസിലാക്കാനുള്ള ബുദ്ധി അവര്‍ക്കുണ്ട്. അതിനാല്‍ ഇങ്ങനൊന്നും ചെയ്യരുത്. നാണക്കേടുണ്ടാക്കുന്നതാണ്. മറ്റുള്ളവരെ അപമാനിക്കുന്നതിന് തുല്യമാണ്. ബഹുമാനം നല്‍കി, ബഹുമാനം വാങ്ങുക. ജാസ്മിനെ ഒരു കണ്ടന്റ് ക്രിയേറ്ററായി ഇഷ്ടമാണ്. ബിഗ് ബോസിലും എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ഈ കാണിച്ചത് ഇഷ്ടപ്പെട്ടില്ല.

പിന്നാലെ ശ്രുതിയ്ക്ക് മറുപടിയുമായി ജാസ്മിന്‍ എത്തുകയായിരുന്നു. വിമര്‍ശനം താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമെന്നാണ് ജാസ്മിന്‍ പറയുന്നത്. കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറാനുള്ള ശ്രമം തന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും ജാസ്മിന്‍ പറയുന്നുണ്ട്.

ജാസ്മിന്റെ മറുപടി:

ഹേയ്, നിങ്ങള്‍ പറഞ്ഞത് മുഴുവനായും ഞാന്‍ അംഗീകരിക്കുന്നില്ല. പക്ഷെ ഇത് എന്റെ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി. ഞാന്‍ എന്നെ പ്രതിരോധിക്കുകയല്ല, പക്ഷെ തുറന്നൊരു ലോകത്തേക്ക് എക്‌സ്‌പോഷര്‍ ഉള്ളൊരു പരിസരത്തല്ല ഞാന്‍ ജനിച്ചതും വളര്‍ന്നതും. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഞാനും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലത്തെ എന്നേക്കാള്‍ മെച്ചപ്പെട്ട വ്യക്തിയാണ് ഇന്നത്തെ ഞാന്‍. ഞാന്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊരു ആരോഗ്യകരമായ വിമര്‍ശമായി ഉള്‍ക്കൊള്ളുകയും അടുത്ത തവണ കൂടുതല്‍ മെച്ചപ്പെട്ടൊരു വ്യക്തിയായി മാറാന്‍ ശ്രമിക്കുകയും ചെയ്യും.


#jasminejaffer #gives #reply #criticism #her #thailand #vlog #gabri

Next TV

Related Stories
അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

Apr 29, 2025 07:48 PM

അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

രേണു സുധിയുടെ പുതിയ വീഡിയോ കോളിംഗ് ഓൺ‌ലൈൻ ട്രോളിംഗിന് പിന്തുണയുമായി...

Read More >>
സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

Apr 29, 2025 12:21 PM

സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

ലക്ഷ്മി നക്ഷത്ര നൽകിയ സമ്മാനം, രേണു സുധി പെർഫ്യൂമിനെ കുറിച്ച് പറഞ്ഞത്...

Read More >>
പൊലീസ് വേട്ടയാടലാണോ എന്ന ചോദ്യത്തിന് 'അല്ല' എന്ന് മറുപടി; അറസ്റ്റിലായ വേടന്റെ ആദ്യ പ്രതികരണം

Apr 28, 2025 07:19 PM

പൊലീസ് വേട്ടയാടലാണോ എന്ന ചോദ്യത്തിന് 'അല്ല' എന്ന് മറുപടി; അറസ്റ്റിലായ വേടന്റെ ആദ്യ പ്രതികരണം

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ ആദ്യ പ്രതികരണം...

Read More >>
Top Stories










News Roundup