വഴക്കുകളുണ്ട്, കൂടെ കിടക്കുന്നവനേ രാപ്പനി അറിയാൻ പറ്റൂ, ഒഴിവാക്കുന്നത് എന്റെ മാത്രം തീരുമാനം -മഞ്ജു പത്രോസ്

വഴക്കുകളുണ്ട്, കൂടെ കിടക്കുന്നവനേ രാപ്പനി അറിയാൻ പറ്റൂ, ഒഴിവാക്കുന്നത് എന്റെ മാത്രം തീരുമാനം -മഞ്ജു പത്രോസ്
Mar 25, 2025 07:58 PM | By Jain Rosviya

(moviemax.in) സിനിമാ സീരീയൽ രം​ഗത്ത് നടി മഞ്ജു പത്രോസിന് ഇന്ന് തന്റേതായ സ്ഥാനമുണ്ട്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെയാണ് ആദ്യം മഞ്ജു പത്രോസ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് മറിമായം പോലുള്ള ഷോകളിൽ അവസരം ലഭിച്ചു.

സിനിമകളിലും സാന്നിധ്യം അറിയിച്ചു. മഞ്ജു പത്രോസിന്റെ സ്വകാര്യ ജീവിതം സംബന്ധിച്ച് മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരാറുണ്ട്. താൻ വിവാഹമോചിതയല്ലെന്ന് ഒന്നിലേറെ തവണ നടി വ്യക്തമാക്കിയതാണ്.

ഭർത്താവ് സുനിച്ചൻ ഷാർജയിലാണ്. ഞങ്ങൾ ഡിവോഴ്സായിട്ടില്ല. എല്ലാ ഭാര്യാ ഭർത്താക്കൻമാർക്കുമിടയിലുണ്ടാകുന്ന ചെറിയ വഴക്കുകളുണ്ടെന്ന് ഒരിക്കൽ മഞ്ജു പത്രോസ് വ്യക്തമാക്കി. ‌ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയവരെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ മഞ്ജു പത്രോസ്.

ജീവിതത്തിൽ പലരെയും ഒഴിവാക്കിയ തീരുമാനങ്ങളെല്ലാം എന്റേത് തന്നെയാണ്. ആരെയും ആശ്രയിക്കില്ല. അങ്ങനെ ഒരാളെ അത്ര പെട്ടെന്നൊന്നും ഞാൻ ഒഴിവാക്കില്ല. പരമാവധി ശ്രമിക്കും. പിന്നീടൊക്കെയേ ആ തലത്തിലോട്ടൊക്കെ കടക്കൂ.

അതൊക്കെ എന്റെ മാത്രം തീരുമാനമാണ്. കൂടെ കിടക്കുന്നവനേ രാപ്പനി അറിയാൻ പറ്റൂ എന്ന ചൊല്ലുണ്ട്. എന്റെ മാത്രം അനുഭവവും എന്റെ മാത്രം സങ്കടവുമാണെന്നും മഞ്ജു പത്രോസ് പറയുന്നു. താൻ ഒരിക്കലും അഹങ്കാരം കാണിക്കാത്തതിനെക്കുറിച്ചും മഞ്ജു പത്രോസ് സംസാരിച്ചു.

ഞാൻ ഭയങ്കരമാണെന്ന ചിന്തയിൽ ആർട്ടിസ്റ്റുകൾക്ക് രണ്ട് കൊമ്പ് മുളയ്ക്കും. കാൽ ഭൂമിയിൽ നിന്ന് പൊങ്ങും. കാരണം നമ്മൾ സൂപ്പർ ആണെന്ന് നമ്മുടെ ചുറ്റിലുമുള്ളവരൊക്കെ പറയുന്നു.

സെൽഫി എടുത്തോട്ടെ, സൂപ്പറാണ്, എന്ത് രസമാണ് എന്നൊക്കെ പറയും. അതവരുടെ നല്ല മനസ് കൊണ്ട് പറയുന്നതാണ്. ഇത് കേൾക്കുമ്പോൾ നമ്മൾ വിചാരിക്കും ഭയങ്കര സംഭവമായെന്ന്. ഞാനും അങ്ങനെ വിചാരിച്ചിട്ടുണ്ട്. പക്ഷെ ഇത്തിരി പൊങ്ങുമ്പോൾ നമ്മൾ കഷ്ടപ്പെട്ട് ഭൂമിയിൽ ചവിട്ടണം.

കാരണം നമ്മൾ ഇവിടെ അത്യാവശ്യമല്ല. മഞ്ജു പത്രോസ് പോയാൽ വേറൊരു മഞ്ജു പത്രോസ് വരും. എനിക്ക് മാത്രമാണ് ഈ തൊഴിൽ വേണ്ടത്. നമ്മൾ ഇവിടത്തെ കൂലിപ്പണിക്കാരാണ്. അതെപ്പോഴും ചിന്തിക്കണമെന്നും മഞ്ജു പത്രോസ് അഭിപ്രായപ്പെട്ടു. സഹപ്രവർത്തകരോടും ആരാധകരോടും നല്ല രീതിയിൽ പെരുമാറുന്നതിനെക്കുറിച്ചും മഞ്ജു പത്രോസ് സംസാരിച്ചു.

എന്റെ അപ്പനെയും അമ്മച്ചിയെയും എവിടെയെങ്കിലും മാറ്റി നിർത്തുന്നത് എനിക്ക് ചിന്തിക്കാൻ പറ്റില്ല. എന്റെ മകൻ നാളെ ഇങ്ങനെയൊരു താെഴിലിടത്തിലാണ് പോകുന്നതെങ്കിൽ അവനെ ആരെങ്കിലും വഴക്ക് പറഞ്ഞാൽ എനിക്ക് സഹിക്കുമോ. ഞാൻ അതാണ് ചിന്തിക്കുന്നത്.

അവരോട് ഒരു ആർട്ടിസ്റ്റ് മാറി നിൽക്കുന്നു എന്ന് പറഞ്ഞാലോ. എന്റെ ഒരാളാണ് അവിടെ നിൽക്കുന്നതെങ്കിൽ ഞാനങ്ങനെ പെരുമാറില്ലല്ലോ. അത്രയേ ഞാൻ ചിന്തിക്കുന്നുള്ളൂ. സോഷ്യൽ മീ‍ഡിയയിൽ വരുന്ന മോശം കമന്റുകളെക്കുറിച്ചും മഞ്ജു പത്രോസ് സംസാരിച്ചു.

ആദ്യത്തെ കാലത്ത് ഞാൻ എല്ലാത്തിനും മറുപടി നൽകുമായിരുന്നു. സങ്കടം വരും. ഇപ്പോൾ അതിനെ ശ്രദ്ധിക്കാറേ ഇല്ല. ഇനി നെ​ഗറ്റീവ് കമന്റ്സ് വന്നില്ലെങ്കിൽ എന്ത് പറ്റിയെന്ന് തോന്നുമെന്നും മഞ്ജു പത്രോസ് പറയുന്നു.

ബി​ഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായ ശേഷം കടുത്ത സെെബർ ആക്രമണം മഞ്ജു പത്രോസിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് നടിയെ മാനസികമായി ഏറെ ബാധിച്ചിരുന്നു.



#decision #avoid #them #ManjuPathrose #leaving #people #from #life

Next TV

Related Stories
അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

Apr 29, 2025 07:48 PM

അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

രേണു സുധിയുടെ പുതിയ വീഡിയോ കോളിംഗ് ഓൺ‌ലൈൻ ട്രോളിംഗിന് പിന്തുണയുമായി...

Read More >>
സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

Apr 29, 2025 12:21 PM

സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

ലക്ഷ്മി നക്ഷത്ര നൽകിയ സമ്മാനം, രേണു സുധി പെർഫ്യൂമിനെ കുറിച്ച് പറഞ്ഞത്...

Read More >>
പൊലീസ് വേട്ടയാടലാണോ എന്ന ചോദ്യത്തിന് 'അല്ല' എന്ന് മറുപടി; അറസ്റ്റിലായ വേടന്റെ ആദ്യ പ്രതികരണം

Apr 28, 2025 07:19 PM

പൊലീസ് വേട്ടയാടലാണോ എന്ന ചോദ്യത്തിന് 'അല്ല' എന്ന് മറുപടി; അറസ്റ്റിലായ വേടന്റെ ആദ്യ പ്രതികരണം

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ ആദ്യ പ്രതികരണം...

Read More >>
Top Stories










News Roundup