---
title: "'2125 -ൽ  അന്യ​ഗ്രഹജീവികൾ  ഈ രാജ്യത്ത്';  ബാബ വം​ഗയുടെ പ്രവചനം വൈറൽ"
english_title: "#Aliens #this #country #2125 #BabaVanga #prediction #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/278896/aliens-this-country-2125-babavanga-prediction-viral"
published_at: "2025-03-25T12:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e25b0a63457_Untitled-1-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered.jpg"
keywords: []
---

# '2125 -ൽ  അന്യ​ഗ്രഹജീവികൾ  ഈ രാജ്യത്ത്';  ബാബ വം​ഗയുടെ പ്രവചനം വൈറൽ

> **Lead Summary:** **** ഭാവിയെ കുറിച്ച് പ്രവചനം നടത്തുന്ന ഒട്ടനേകം ആളുകളെ കുറിച്ച് നമുക്ക് കേട്ടറിവുണ്ടാകും. അവരിലൊരാളാണ് ബൾഗേറിയയിൽ ഭാവി പ്രവചനം നടത്തിയിരുന്ന ബാബ വാം​ഗ. 1996 -ൽ ബാബ വംഗ അന്തരിച്ചുവെങ്കിലും അവരുടെ പ്രവചനങ്ങൾ പലപ്പോഴും വാർത്തയായി മാറാറുണ്ട്. അതുപോലെ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

**** ഭാവിയെ കുറിച്ച് പ്രവചനം നടത്തുന്ന ഒട്ടനേകം ആളുകളെ കുറിച്ച് നമുക്ക് കേട്ടറിവുണ്ടാകും. അവരിലൊരാളാണ് ബൾഗേറിയയിൽ ഭാവി പ്രവചനം നടത്തിയിരുന്ന ബാബ വാം​ഗ. 1996 -ൽ ബാബ വംഗ അന്തരിച്ചുവെങ്കിലും അവരുടെ പ്രവചനങ്ങൾ പലപ്പോഴും വാർത്തയായി മാറാറുണ്ട്. അതുപോലെ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

അന്യ​ഗ്രഹ ജീവികൾ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ നമുക്ക് ഇപ്പോഴും ഒരു തീർപ്പിലെത്താൻ സാധിച്ചിട്ടില്ല. ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ, ഉണ്ടെന്ന് ഉറപ്പിക്കാൻ തക്കതായ തെളിവുകളൊന്നും നമ്മുടെ ശാസ്ത്രലോകത്തിന് കിട്ടിയിട്ടും ഇല്ല. അതേ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതേ ഉള്ളൂ.

എന്തായാലും, അന്യ​ഗ്രഹജീവികളെ കുറിച്ച് ബാബ വം​ഗ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭൂമിയിൽ ഏത് സ്ഥലവുമായിട്ടാണ് അന്യ​ഗ്രഹജീവികൾ ആദ്യം സമ്പർക്കം പുലർത്തുക എന്നതായിരുന്നു ബാബ വം​ഗയുടെ ആ പ്രവചനം.

ബാബ വാംഗ പറഞ്ഞത്, അന്യഗ്രഹജീവികൾ 2125 -ൽ ഹംഗറിയിലേക്ക് അവരുടെ ആദ്യത്തെ സിഗ്നലുകൾ അയക്കും എന്നാണ്. തുടർന്ന്, അന്യഗ്രഹജീവികളുമായുള്ള ആദ്യത്തെ നേരിട്ടുള്ള സമ്പർക്കവും ഇവിടെ തന്നെയാവും നടക്കുക എന്നും അവർ പറഞ്ഞു.

കൃത്യം 100 വർഷങ്ങൾക്ക് ശേഷം, 2125 -ൽ, അന്യഗ്രഹജീവികൾ ഭൂമിയിൽ ഇറങ്ങാൻ ശ്രമിക്കുമെന്നും, ഹംഗറിയെ അവരുടെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുമെന്നും ബാബ വം​ഗ പറഞ്ഞിട്ടുണ്ട്. ബഹിരാകാശത്ത് നിന്നുള്ള സിഗ്നലുകൾ ഹംഗറിക്ക് സ്വീകരിക്കാനാവും എന്നും അവർ തന്റെ പ്രവചനത്തിൽ പറയുന്നു.

അതേസമയം, ബാബ വം​ഗയുടെ പ്രവചനങ്ങൾ വെറും പ്രവചനങ്ങൾ മാത്രമാണ്. യാതൊരു തരത്തിലുള്ള ശാസ്ത്രീയമായ അടിസ്ഥാനമോ പിൻബലമോ ഒന്നും തന്നെ ഇതിന് ഇല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/278896/aliens-this-country-2125-babavanga-prediction-viral)