'ആ സമയത്ത് സെപ്പറേറ്റഡായിരുന്നു, ഞാൻ കാരണമല്ല അവർ ഡിവോഴ്സ് ആയത്'; തുറന്നു പറഞ്ഞ് സായ് ലക്ഷ്മി

'ആ സമയത്ത് സെപ്പറേറ്റഡായിരുന്നു, ഞാൻ കാരണമല്ല അവർ ഡിവോഴ്സ് ആയത്'; തുറന്നു പറഞ്ഞ് സായ് ലക്ഷ്മി
Mar 25, 2025 07:33 AM | By Jain Rosviya

അടുത്തിടെയാണ് മിനിസ്ക്രീൻ താരം പാർവതി വിജയ്‍യും ക്യാമറാമാൻ അരുണും വിവാഹമോചിതരായ കാര്യം പുറത്തുവന്നത്. പാർവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും. പിന്നാലെ സീരിയൽ താരം സായ് ലക്ഷ്മിയുമായുള്ള അരുണിന്റെ പ്രണയവും ചർച്ചയായിരുന്നു.

അരുണ്‍ വിവാഹമോചിതനാവാനുള്ള കാരണം സായ് ലക്ഷ്മിയാണെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. യൂട്യൂബ് ചാനലിലൂടെയായിരുന്നു സായ് ലക്ഷ്മിയുടെ തുറന്നു പറച്ചിൽ.

പലരും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു കൊണ്ടാണ് സത്യം തുറന്നു പറയുന്നതെന്ന് സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു. ''ലൊക്കേഷനില്‍ വെച്ചാണ് ഞാന്‍ അരുണിനെ ആദ്യം കാണുന്നത്. ആ സമയത്ത് അദ്ദേഹം സെപ്പറേറ്റഡായിരുന്നു. അന്ന് എനിക്ക് പുള്ളി ആരാണെന്നോ, എന്താണെന്നോ, സെപ്പറേറ്റഡാണെന്നോ ഒന്നും അറിയുമായിരുന്നില്ല.

അവരുടെ വിവാഹമോചനത്തെക്കുറിച്ച് ഞാന്‍ അറിയുന്നതു തന്നെ മറ്റുള്ളവർ പറഞ്ഞാണ്. ഞങ്ങളെ അറിയാവുന്ന, ഞങ്ങളുടെ കൂടെ നിന്നവര്‍ക്ക് അറിയാം, ഞാന്‍ കാരണമല്ല ആ ഡിവോഴ്‌സ് സംഭവിച്ചത് എന്ന്'', സായ് ലക്ഷ്മി പറഞ്ഞു.

തനിക്ക് മറ്റാരുടെയെങ്കിലും കുടുംബം തകർക്കേണ്ട ആവശ്യമില്ലെന്നും തന്റെ പപ്പയും മമ്മിയും ഡിവോഴ്സ് ആയതിനാൽ തന്നെ ആ വേദന മറ്റാരെക്കാലും തനിക്ക് മനസിലാകുമെന്നും സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു.

''ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോളാണ് എന്റെ പപ്പയും മമ്മിയും ഡിവോഴ്സ് ആയത്. ആ സമയത്ത് ഞാനും എന്റെ മമ്മിയും എന്റെ പപ്പയും അനുഭവിച്ച വേദനകൾ എനിക്കറിയാം. അതെല്ലാം മനസിലാക്കി, വേറൊരാളെ അതിലേക്ക് തള്ളിവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല'', സായ് ലക്ഷ്മി കൂട്ടിച്ചേർത്തു.

വിവാഹമോചിതനായ ആയ ഒരാളെത്തന്നെ പ്രേമിക്കണോ എന്ന് ചിലർ ചോദിക്കുന്നുണ്ടെന്നും ഡിവോഴ്സ് ആയെന്ന പേരിൽ ജീവിതം അവസാനിക്കുന്നില്ലെന്നും അവർക്ക് വീണ്ടും മറ്റൊരാളെ പ്രേമിക്കാമെന്നും സായ് ലക്ഷ്മി വീഡിയോയിൽ പറയുന്നു. തന്നെ സംബന്ധിച്ച്, അരുൺ ഒരു നല്ല വ്യക്തിയാണെന്നും ആ തീരുമാനത്തിൽ തെറ്റൊന്നും തോന്നുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

#They #separated #wasnt #because #SaiLakshmi #they #got #divorced #openly #says

Next TV

Related Stories
ആ മരണം മഷൂറയെ ഡൗണാക്കി, ഓടിയാലും എത്തില്ല തിരികെ പൊയ്‌ക്കോളൂ ...; ചലഞ്ച് വീഡിയോ മുടങ്ങിയതിന് പിന്നിലെ കാരണം!

Oct 24, 2025 05:12 PM

ആ മരണം മഷൂറയെ ഡൗണാക്കി, ഓടിയാലും എത്തില്ല തിരികെ പൊയ്‌ക്കോളൂ ...; ചലഞ്ച് വീഡിയോ മുടങ്ങിയതിന് പിന്നിലെ കാരണം!

ആ മരണം മഷൂറയെ ഡൗണാക്കി, ഓടിയാലും എത്തില്ല തിരികെ പൊയ്‌ക്കോളൂ ...; ചലഞ്ച് വീഡിയോ മുടങ്ങിയതിന് പിന്നിലെ...

Read More >>
'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

Oct 23, 2025 05:05 PM

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി...

Read More >>
'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

Oct 23, 2025 04:46 PM

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ;...

Read More >>
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall